Author: Webdesk

ജിത്തു ജോസഫ് തിരക്കഥയൊരുക്കി സംവിധാനം ചെയ്യുന്ന മോഹൻലാൽ നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് റാം. ചിത്രത്തിൽ മോഹൻലാലിന്റെ നായികയായി എത്തുന്നത് തെന്നിന്ത്യൻ താരസുന്ദരി തൃഷയാണ്. ചിത്രം നിർമ്മിക്കുന്നത് അഭിഷേക് ഫിലിംസിന്റെ ബാനറിലാണ്. ഇന്ദ്രജിത് സുകുമാരൻ, ആദിൽ ഹുസൈൻ, കലാഭവൻ ഷാജോൺ, സിദ്ദിഖ്, സായി കുമാർ, ലിയോണ ലിഷോയ്, ദുർഗാ കൃഷ്ണ, ചന്ദുനാഥ്, ആനന്ദ് മഹാദേവൻ, സന്തോഷ് കീഴാറ്റൂർ എന്നിങ്ങനെ നിരവധി താരങ്ങൾ അണിനിരക്കുന്ന ചിത്രമാണ് റാം. ഒന്നിലധികം വില്ലന്മാർ ഉള്ള ഈ ചിത്രത്തിലെ പ്രധാന വില്ലൻ വേഷം കൈകാര്യം ചെയ്യുന്നത് പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത് മോഹൻലാൽ അഭിനയിച്ച ലൂസിഫർ എന്ന ചിത്രത്തിലെ പ്രധാന വില്ലൻ വേഷം കൈകാര്യം ചെയ്ത സുരേഷ് ചന്ദ്ര മേനോൻ ആണ്. സംവിധായകനായും ഛായാഗ്രാഹകനായും തമിഴ് സിനിമാ ലോകത്ത് നിറസാന്നിധ്യമായ വ്യക്തിയാണ് ഇദ്ദേഹം. ലൂസിഫറിൽ മോഹൻലാലും സുരേഷും തമ്മിൽ കോമ്പിനേഷൻ സീനുകൾ ഒന്നും ഉണ്ടായിരുന്നില്ല എങ്കിൽ ഇരുവരുമൊന്നിക്കുന്ന നിരവധി കോമ്പിനേഷൻ സീനുകൾ ആണ് റാമിൽ ഉള്ളത്. പ്രേക്ഷകർ…

Read More

ലോകം മുഴുവൻ കൊറോണ ഭീതിയെ തുടർന്ന് ആശങ്കയിലാണ്. ഇതേതുടർന്ന് സിനിമകളുടെ ചിത്രീകരണങ്ങൾ എല്ലാം നിർത്തി വെച്ചിരിക്കുകയാണ്. താരങ്ങൾ അവരുടെ അവധിക്കാലം ഇപ്പോൾ ആഘോഷിക്കുകയാണ്. കുഞ്ചാക്കോ ബോബൻ ഇസയോടൊപ്പം ആണ് തന്റെ അവധികാലം ആഘോഷിക്കുന്നത്. ഇസയുടെ വളർച്ചയുടെ ഓരോ ഘട്ടവും ആരാധകരുമായി പങ്കുവയ്ക്കാറുള്ള താരം ഇപ്പോൾ ഇസയുടെ പുതിയ ചിത്രങ്ങൾ പങ്കു വച്ചിരിക്കുകയാണ്. കുട്ടി കളിക്കുന്ന ചിത്രമാണ് ഇപ്പോൾ താരം പങ്കുവച്ചിരിക്കുന്നത്. ഭൂമിയിൽ ഒരു സ്വർഗം ഉണ്ടാക്കുവാൻ ആദ്യം വീട്ടിൽ ഒരു സ്വർഗ്ഗം ഉണ്ടാകണമെന്നും വീട്ടിൽ സുരക്ഷിതരായി ഇരിക്കുവാനും സർക്കാരിന്റെയും ആരോഗ്യവകുപ്പിന്റെയും നിർദേശങ്ങൾ പാലിക്കണമെന്നുമാണ് കുഞ്ചാക്കോ ബോബൻ ചിത്രത്തോടൊപ്പം കുറിച്ചിരിക്കുന്നത്. ആരാധകർ ഇതിനോടകം ചിത്രം ഏറ്റെടുത്തു കഴിഞ്ഞിരിക്കുന്നു. കുഞ്ചാക്കോബോബനും മകൻ ഇസക്കും ആശംസകൾ അറിയിച്ചു കൊണ്ട് നിരവധി താരങ്ങളും രംഗത്തെത്തിയിട്ടുണ്ട്.

Read More

മലയാള മനോരമ ദിനപത്രത്തിലെ ലേഖനത്തിലൂടെ കൊറോണ വൈറസിന്റെ ജാഗ്രതയെപ്പറ്റി സംസാരിക്കുകയാണ് മലയാളികളുടെ പ്രിയപ്പെട്ട നടൻ മമ്മൂട്ടി. ലോകത്തിന്റെ ഒരു കോണിലേക്ക് ഓടി നമുക്ക് രക്ഷപ്പെടാൻ സാധിക്കില്ല എന്നും അവിടെയെല്ലാം വൈറസ് നമ്മെ കാത്തു നിൽക്കുകയാണെന്നും നമുക്ക് സുരക്ഷിതം ആയിട്ടുള്ളത് നമ്മുടെ വീടുകൾ മാത്രമാണെന്നും അദ്ദേഹം പറയുന്നു. ജാഗ്രതയോടെ ആത്മനിയന്ത്രണം പാലിച്ച് സ്വന്തം വീടുകളിൽ ആയിരിക്കാനാണ് സർക്കാർ നിർദ്ദേശിക്കുന്നത്. അസുഖമുള്ളവർ പുറത്തേക്ക് ഇറങ്ങരുത് എന്ന് പറയുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണെങ്കിലും അത് കരുതലിന് അത്യാവശ്യമാണെന്ന് നാം മനസ്സിലാക്കണം എന്നും മമ്മൂട്ടി പറയുന്നു. അനാവശ്യമായി ഒന്നും കരുതി വയ്ക്കേണ്ടത് ഇല്ലെന്നും അങ്ങനെ ചെയ്താൽ അത് ആവശ്യമുള്ളവരുടെ തട്ടിയെടുക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം പറയുന്നുണ്ട്. പോയ കാലത്തെ കുറിച്ചും വരാനിരിക്കുന്ന കാലത്തെ കുറിച്ചും ചിന്തിക്കാനുള്ള ഒരു സമയം ആയി ഇതിനെ കാണണം എന്നും മമ്മൂട്ടി പങ്കുവയ്ക്കുന്നു. ദിവസക്കൂലി കൊണ്ടു മാത്രം ജീവിക്കുന്ന ആളുകളോട് കരുതൽ വേണമെന്നും അദ്ദേഹം പറഞ്ഞുവയ്ക്കുന്നുണ്ട്. മനോരമയുമായി പങ്കുവെച്ച ലേഖനം ചുവടെ: ദിവസക്കൂലികൊണ്ടു മാത്രം ജീവിക്കുന്ന…

Read More

മലയാളികൾ ഏറെ ആവേശത്തോടെ ഏറ്റെടുത്ത ഒരു റിയാലിറ്റി ഷോയായിരുന്നു മോഹൻലാൽ അവതാരകനായി എത്തിയ ബിഗ്ബോസ് സീസൺ 2. കൊറോണ ഭീതിയെ തുടർന്ന് ഷോ നിർത്തിവയ്ക്കുകയായിരുന്നു. ഷോയിലെ ശക്തയായ ഒരു മത്സരാർത്ഥി ആയിരുന്നു ആര്യ. ഷോയിലെ മത്സരാർത്ഥികളെ പിന്തുണച്ചുകൊണ്ട് നിരവധി ആർമികളും പുറത്ത് ഒരുങ്ങിയിരുന്നു. ഓരോ ദിവസത്തെയും അനാവരണം ചെയ്തുകൊണ്ട് നിരവധി ട്രോളുകളും കളിയാക്കലുകളും ഒക്കെ ഉയർന്നിരുന്നു. അതിനോടൊപ്പം മത്സരാർത്ഥികൾ എല്ലാം നിരവധി വിമർശനത്തിനും സോഷ്യൽ മീഡിയയിൽ ഇരയായിരുന്നു. ഇപ്പോൾ തനിക്ക് നേരിടേണ്ടി വന്ന സൈബർ ആക്രമണത്തെക്കുറിച്ച് ആര്യ ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രതികരിക്കുകയാണ്. നമ്മുടെ സംസ്ഥാനത്തെ സൈബർ സെൽ വളരെ ശക്തമാണെന്നും നമുക്ക് അതിൽ വിശ്വാസമുണ്ടെന്നും ആണ് ആര്യ കുറിച്ചിരിക്കുന്നത്. സൈബർ ആക്രമണത്തിനെതിരെ ആര്യ നിയമ വഴി തേടുകയാണോ എന്ന സംശയം എല്ലാ ആരാധകരിലും ഉടലെടുക്കുന്നുണ്ട്. ഷോയിൽ നിന്നും തിരികെ എത്തിയതിനു ശേഷമുള്ള ആരുടെ ആദ്യ ഫേസ്ബുക്ക് പോസ്റ്റ് ആണ് ഇത്. ആര്യയുടെ കുറുപ്പിനെ നിരവധി ആളുകൾ വിമർശിക്കുമ്പോൾ നിരവധി ആരാധകർ അതിനു…

Read More

ലോകം മുഴുവൻ കോറോണയുടെ ഭീതിയിലാണ്. ഈ സാഹചര്യത്തിൽ മാർച്ച് 31വരെ ആളുകൾ കൂടുന്ന ഇടങ്ങൾ ഒഴിവാക്കണമെന്നാണ് സർക്കാർ നിർദ്ദേശം. വിവാഹം മരിച്ചടക്കുകൾ എന്നിങ്ങനെയുള്ള പരിപാടികളെല്ലാം ലളിതമായി നടത്തണമെന്നും നിയമത്തിൽ പറയുന്നു. ഇതുപ്രകാരം ഏപ്രിലിൽ നടത്താനിരുന്ന തന്റെ വിവാഹം ആർഭാടങ്ങളില്ലാതെ ലളിതമായി നടത്തുമെന്ന് നടൻ മണികണ്ഠൻ ആചാരി പറയുകയാണ്. ഏപ്രിൽ 26ന് നിശ്ചയിച്ചിരുന്ന വിവാഹം ഭീതി ഒടുങ്ങാത്ത ഈ വേളയിൽ വെറും ചടങ്ങ് മാത്രമായി നടത്തുവാനാണ് തീരുമാനം. ആഘോഷങ്ങൾ എന്നു വേണമെങ്കിലും ആകാം എന്നും ലോകം മുഴുവൻ ഭീതിയോടെ ഇരിക്കുമ്പോൾ ആളുകൾ മരിച്ചു കൊണ്ടിരിക്കുമ്പോൾ ആഘോഷിക്കുന്നത് ശരിയല്ല എന്നും മണികണ്ഠൻ പറയുന്നു. മാതൃഭൂമിയോട് ആണ് മണികണ്ഠൻ തന്റെ വിവാഹത്തെപ്പറ്റി സംസാരിച്ചത്. എല്ലാം പൂർണ്ണമായി മാറിയാൽ മാത്രമേ വിവാഹത്തിന്റെ ആഘോഷങ്ങൾ നടത്തുകയുള്ളൂ എന്നും താരം അറിയിച്ചിട്ടുണ്ട്. ഇതിനിടെ കാസർഗോഡും കോഴിക്കോടും സർക്കാർ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. കോവിഡ്-19 പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ വ്യാപനം തടയാനായി ജില്ലാ ഭരണകൂടവും പോലീസും നടപട കര്‍ശനമാക്കിത്തുടങ്ങി. നിയന്ത്രണങ്ങളിലുള്ളവര്‍ പുറത്തിറങ്ങിയ വിവരമറിഞ്ഞ്…

Read More

കൊറോണ വൈറസ് ലോകമെമ്പാടും പടർന്നു പിടിച്ചിരിക്കുന്ന ഈ അവസരത്തിൽ പ്രധാനമന്ത്രി മോദി നിർദ്ദേശിച്ച പ്രകാരം ഇന്ന് ലോകമെമ്പാടും ജനത കർഫ്യു ആയി ആചരിക്കുകയാണ്. രാവിലെ 7 മണി മുതൽ 9 മണി വരെയാണ് ജനതാ കർഫ്യൂ ആചരിക്കുന്നത്. ഈ സമയങ്ങളിൽ എല്ലാവരും അവരവരുടെ വീടുകളിൽ തന്നെ ആയിരിക്കണം എന്നും അങ്ങനെ ഇതിനെ എതിർക്കുവാൻ നമുക്ക് സാധിക്കും എന്നാണ് പ്രധാനമന്ത്രി പറഞ്ഞിരിക്കുന്നത്. വൈകിട്ട് 5 മണിക്ക് എല്ലാവരും കൈകൾ അടിച്ച് ആതുരസേവനം നടത്തുന്നവരെയും നഴ്സുമാരെയും ആദരിക്കണം എന്ന് മോദി പറഞ്ഞതിനെ പിന്തുണച്ച് നിരവധി താരങ്ങളാണ് കൈകൾ അടിക്കുന്ന വീഡിയോകളും ഫോട്ടോകളും സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരിക്കുന്നത്. ജനതാ കർഫ്യൂവിനെയും പ്രധാനമന്ത്രിയുടെ നയങ്ങളെയും പിന്തുണച്ചുകൊണ്ട് നിരവധി താരങ്ങൾ ഇതിനോടകം രംഗത്തെത്തിയിരുന്നു. യുവനടൻ മണിക്കുട്ടൻ കൈകൾ അടിച്ച് മോദിയുടെ ജനത കാർഫ്യുവിനെ പിന്തുണയ്ക്കുന്ന വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുന്നത്. ഇതിനോടൊപ്പം വിനു മോഹനും, ഭാര്യ വിധു മോഹനും, സന്തോഷ് കീഴാറ്റൂരും പ്ലേറ്റുകൾ അടിച്ച് ശബ്ദമുണ്ടാക്കി രാജ്യത്തെ…

Read More

കോവിഡ്​ 19 പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ മുന്‍കരുതലിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്​ത ജനതാ കര്‍ഫ്യുവിന്​ ഐക്യദാര്‍ഢ്യവുമായി ഇന്ത്യ മുഴുവൻ ഇന്ന് വീടുകളിൽ കഴിയുകയാണ്. ജനങ്ങള്‍ പൊതുവെ ജനതാ കര്‍ഫ്യുവിനോട്​ പൂര്‍ണമായും സഹകരിക്കുന്ന കാഴ്​ചയാണ്​ റോഡുകളിലും കാണാനാവുന്നത്​. കർഫ്യൂവിന് പിന്തുണയുമായി സിനിമാ താരങ്ങളും രംഗത്ത് എത്തിയിരുന്നു. മമ്മൂട്ടിയും മോഹൻലാലും നേരത്തെ തന്നെ ജനകീയ കർഫ്യൂവിനെ അനുകൂലിച്ചിരുന്നു. എന്നാൽ രാവിലെ ഒരു സ്വകാര്യ മാധ്യമത്തിലൂടെ മോഹൻലാൽ പറഞ്ഞ ഒരു നിലപാടിനെ ട്രോൾ ചെയ്ത് കുറച്ച് ആളുകൾ രംഗത്ത് എത്തിയിരുന്നു. ഇതിൽ മോഹൻലാലിന് പിന്തുണയുമായി സംവിധായകൻ ശ്രീകുമാർ മേനോൻ രംഗത്ത് എത്തിയിരിക്കുകയാണ്. ശ്രീകുമാർ മേനോന്റെ ഫേസ്ബുക്ക് പോസ്റ്റ്: ലാലേട്ടന്‍ പറഞ്ഞത് കേട്ടു നിലവില്‍ അഭിമുഖീകരിക്കുന്ന ഈ ലോകമഹായുദ്ധത്തില്‍ ജീവന്‍ ബാക്കിയാകാൻ പലതരം ശ്രമങ്ങള്‍ ആത്മാര്‍ത്ഥതയോടെ നടക്കുന്നുണ്ട്. അലോപ്പതി അതിലൊരു പ്രബലമായ ശക്തിയാണ്. രോഗബാധിതരുമായി നേരിട്ട് ഇടപെട്ടും ജീവന്‍ രക്ഷിച്ചും ആ ശാസ്ത്ര ശാഖയിലെ ഓരോരുത്തരും ലോകത്തോട് ഏറ്റവും പ്രിയത്തോടെ പെരുമാറുന്നു. ജീവന്‍ വെച്ചാണ്…

Read More

കോവിഡ്​ 19 പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ മുന്‍കരുതലിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്​ത ജനതാ കര്‍ഫ്യുവിന്​ ഐക്യദാര്‍ഢ്യവുമായി ഇന്ത്യ മുഴുവൻ ഇന്ന് വീടുകളിൽ കഴിയുകയാണ്. ജനങ്ങള്‍ പൊതുവെ ജനതാ കര്‍ഫ്യുവിനോട്​ പൂര്‍ണമായും സഹകരിക്കുന്ന കാഴ്​ചയാണ്​ റോഡുകളിലും കാണാനാവുന്നത്​. കർഫ്യൂവിന് പിന്തുണയുമായി സിനിമാ താരങ്ങളും രംഗത്ത് എത്തിയിരുന്നു. മമ്മൂട്ടിയും മോഹൻലാലും നേരത്തെ തന്നെ ജനകീയ കർഫ്യൂവിനെ അനുകൂലിച്ചിരുന്നു. എന്നാൽ രാവിലെ ഒരു സ്വകാര്യ മാധ്യമത്തിലൂടെ മോഹൻലാൽ പറഞ്ഞ ഒരു നിലപാടിനെ ട്രോൾ ചെയ്ത് കുറച്ച് ആളുകൾ രംഗത്ത് എത്തിയിരുന്നു. ഇതിൽ കൃത്യമായ മറുപടിയുമായി രംഗത്ത് എത്തിയിരിക്കുകയാണ് മോഹൻലാൽ. ഫേസ്ബുക്ക് പോസ്റ്റ് ചുവടെ: ഒരു നിമിഷവും വിശ്രമമില്ലാതെ നമുക്കായി സ്വന്തം ആരോഗ്യത്തെ പോലും തൃണവൽഗണിച്ച് പ്രവർത്തിക്കുന്ന ആരോഗ്യ സേവകർക്ക് നന്ദി പറയാനാണ് പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും നമ്മളോട് ആവശ്യപ്പെട്ടത് . നന്ദി ഒരു വലിയ ഔഷധമാണ്, നന്ദിയുള്ളവരായിരിക്കുക എന്നത് വലിയ പുണ്യവും. കൈയ്യടിച്ച് നമ്മൾ എല്ലാവരും ചേർന്ന് ആ പ്രവർത്തി ചെയ്യുമ്പോൾ, അതൊരു പ്രാർത്ഥന…

Read More

കോവിഡ്​ 19 പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ മുന്‍കരുതലിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്​ത ജനതാ കര്‍ഫ്യുവിന്​ ഐക്യദാര്‍ഢ്യവുമായി ഇന്ത്യ മുഴുവൻ ഇന്ന് വീടുകളിൽ കഴിയുകയാണ്. ജനങ്ങള്‍ പൊതുവെ ജനതാ കര്‍ഫ്യുവിനോട്​ പൂര്‍ണമായും സഹകരിക്കുന്ന കാഴ്​ചയാണ്​ റോഡുകളിലും കാണാനാവുന്നത്​. കർഫ്യൂവിന് പിന്തുണയുമായി സിനിമാ താരങ്ങളും രംഗത്ത് എത്തിയിരുന്നു. മമ്മൂട്ടിയും മോഹൻലാലും നേരത്തെ തന്നെ ജനകീയ കർഫ്യൂവിനെ അനുകൂലിച്ചിരുന്നു. ഇപ്പോൾ നടൻ ഇന്ദ്രജിത്ത് സുകുമാരൻ ജനകീയ കർഫ്യൂവിനെ അനുകൂലിച്ച് വീട്ടിൽ ഇരിക്കുന്ന ചിത്രം പങ്കു വെച്ചിരിക്കുകയാണ്. ഇന്ദ്രജിത്തിനൊപ്പം പൂർണിമ സുപ്രിയ എന്നിവരും ചിത്രത്തിലുണ്ട്. പൃഥ്വിരാജിനെ മിസ് ചെയ്യുന്നു എന്നും ഇന്ദ്രജിത്ത് ചിത്രത്തിൽ കുറിക്കുന്നു. വ്യാപാര സ്‌ഥാപനങ്ങൾ അടച്ചിട്ടും പുറത്തിറങ്ങാതെയും വ്യാപാരികളടക്കമുള്ളവര്‍ കര്‍ഫ്യൂവിനൊപ്പം നില്‍ക്കുകയാണ്​ മലയാളികൾ. ഓ​ട്ടോറിക്ഷകളോ ടാക്​സികളോ നിരത്തിലിറങ്ങിയില്ല. കെ.എസ്​.ആര്‍.ടിസി ഉള്‍പ്പെടെയുള്ള പൊതുഗതാഗത സംവിധാനങ്ങളും നിരത്തിലിറങ്ങാതെ കര്‍ഫ്യൂവിനോട്​ സഹകരിക്കുകയാണ്​. വള​രെ വിരളമായി ചില സ്വകാര്യ വാഹനങ്ങള്‍ റോഡിലിറങ്ങുന്നുണ്ടെങ്കിലും നഗര ഗ്രാമ പ്രദേശങ്ങള്‍ ഒഴിഞ്ഞു കിടക്കുന്ന കാഴ്​ചയാണുള്ളത്​.രാവിലെ ഏഴ്​ മുതല്‍ രാത്രി ഒമ്ബത്​ വരെയാണ്​…

Read More

കൊറോണ വൈറസ് ലോകമെമ്പാടും പടർന്നു പിടിച്ചിരിക്കുന്ന ഈ അവസരത്തിൽ പ്രധാനമന്ത്രി മോദി നിർദ്ദേശിച്ച പ്രകാരം ഇന്ന് ലോകമെമ്പാടും ജനത കർഫ്യു ആയി ആചരിക്കുകയാണ്. രാവിലെ 7 മണി മുതൽ 9 മണി വരെയാണ് ജനതാ കർഫ്യൂ ആചരിക്കുന്നത്. ഈ സമയങ്ങളിൽ എല്ലാവരും അവരവരുടെ വീടുകളിൽ തന്നെ ആയിരിക്കണം എന്നും അങ്ങനെ ഇതിനെ എതിർക്കുവാൻ നമുക്ക് സാധിക്കും എന്നാണ് പ്രധാനമന്ത്രി പറഞ്ഞിരിക്കുന്നത്. വൈകിട്ട് 5 മണിക്ക് എല്ലാവരും കൈകൾ അടിച്ച് ആതുരസേവനം നടത്തുന്നവരെയും നഴ്സുമാരെയും ആദരിക്കണം എന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. ജനതാ കർഫ്യൂനെ പിന്തുണച്ച് നിരവധി താരങ്ങൾ രംഗത്തെത്തിയിരുന്നു. ഇപ്പോൾ പൂർണ പിന്തുണ നൽകിക്കൊണ്ട് രമേശ് പിഷാരടി ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ഇട്ടിരിക്കുകയാണ്. മനുഷ്യൻ മനുഷ്യനിൽ നിന്നും അകലം പാലിക്കണം എന്നും ഇവിടെ ഇപ്പോൾ മനുഷ്യൻ മാനദണ്ഡമാവണമെന്നും ഈ പോരാട്ടത്തിൽ നമ്മൾ ഏവരും ഒന്നിച്ച് നിൽക്കണമെന്നും അദ്ദേഹം ഇൻസ്റ്റഗ്രാമിൽ കുറിച്ചു. രമേഷ് പിഷാരടിയുടെ പോസ്റ്റിന്റെ പൂർണരൂപം: മനുഷ്യൻ മനുഷ്യനിൽ നിന്നും അകലം പാലിക്കണം എന്ന്…

Read More