Author: Webdesk

2014 ജൂൺ 12ന് മൂന്നു വർഷം നീണ്ട പ്രണയത്തിനൊടുവിൽ അമലാപോളും തമിഴ് സംവിധായകന്‍ വിജയും വിവാഹിതരായി. ഇപ്പോൾ താരത്തിന്റെ രണ്ടാം വിവാഹം നടന്നിരിക്കുകയാണ്. ആദി വിവാഹം ഒരു വർഷം പിന്നിട്ടപ്പോൾ ഇരുവരും വിവാഹമോചന ഹർജി കൊടുക്കുകയും ഫെബ്രുവരി 2017ല്‍ ഇരുവരും നിയമപരമായി വിവാഹമോചിതരാവുകയും ചെയ്തു. അമലയുടെ സുഹൃത്തും മുംബൈയില്‍ നിന്നുള്ള ഗായകനുമായ ഭവ്‌നിന്ദര്‍ സിങ്ങ് ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ച ചിത്രങ്ങളാണ് ഇരുവരും വിവാഹിതരായോ എന്ന സംശയം ആരാധകരിൽ ഉണർത്തിയത്. ഒരാഴ്ച മുമ്പായിരുന്നു ഇരുവരുടെയും വിവാഹം എന്നാണ് ലഭിക്കുന്ന സൂചനകൾ. ഇതിനുമുൻപും ഇരുവരും തമ്മിലുള്ള നിരവധി ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു. ജീവിതത്തിലെ ഏറ്റവും വലിയ ഒരു സുഹൃത്തിനെ കുറിച്ച് അമല പോൾ ഒരു അഭിമുഖത്തിൽ തുറന്നു പറഞ്ഞിരുന്നു. തനിക്ക് സിനിമയിൽ അഭിനയിക്കാൻ ഓരോ കഥാപാത്രങ്ങളും ലഭിക്കുമ്പോൾ അതെല്ലാം ആ സുഹൃത്തുമായി പങ്കുവയ്ക്കുവെന്നും അറിയിച്ചിരുന്നു. Clicks From #AmalaPaul – #BhavninderSingh (Singer And CEO, Himalayan Yogi) Wedding ! pic.twitter.com/F9EXnrc1QY— Joe…

Read More

ലോകം മുഴുവൻ കോവിഡ് ഭീതിയിൽ ആയിരിക്കുന്ന ഈ അവസ്ഥയിൽ എല്ലാവരും മാസ്ക് ധരിക്കുന്നത് കൊണ്ട് ഏതു മതമാണ് എന്ന് തിരിച്ചറിയുവാൻ സാധിക്കുന്നില്ലെന്നും മാസ്ക് മാറ്റുന്ന ദിവസമാണ് നാം ഭയപ്പെടേണ്ടത് എന്നും ഇത് ദൈവത്തിന്റെ അവസാനത്തെ മുന്നറിയിപ്പാണെന്നും നടൻ ബിബിൻ ജോർജ് തന്റെ കുറിപ്പിലൂടെ പങ്കുവെച്ചു. ബിബിന്റെ കുറിപ്പ് വായിക്കാം: *ദൈവത്തിന്റെ പൊളി…* ഭൂമിയില്‍ ദൈവം മനുഷ്യനെ സൃഷ്ടിച്ചു. മനുഷ്യനും സ്വന്തം ആവശ്യത്തിനായി കുറച്ച് ദൈവങ്ങളേം സൃഷ്ടിച്ചു. ദൈവത്തിന്റെ പേരില്‍ പിന്നങ്ങ് അടി തുടങ്ങി. കുത്തായി…വഴക്കായി.. കത്തിക്കല്‍ ആയി. ഇതെല്ലാം കണ്ട് മടുത്ത ദൈവം ഒരു ദിവസം ഒരു തീരുമാനം എടുത്തു. ആദ്യം മനുഷ്യരെല്ലാം ഒന്നിക്കുമോന്ന് നോക്കാന്‍ പ്രളയം 2 എണ്ണം സെറ്റ് ചെയ്തു. No രക്ഷ. പ്രളയം കഴിഞ്ഞപ്പോള്‍ പിന്നേം തുടങ്ങി… ഇടി. അപ്പോള്‍ ദൈവം അവസാനത്തെ ടെക്നിക്ക് പുറത്തെടുത്തു. ദൈവം അനിശ്ചിതകാല സമരം ചെയ്യാന്‍ തീരുമാനിച്ചു. ചെറിയൊരു പേടിപ്പിക്കല്‍. അതുകൊണ്ടിപ്പോള്‍ ഇവിടെ, പള്ളി അടച്ചു.., അമ്പലം അടച്ചു. ആള്‍ ദൈവങ്ങള്‍…

Read More

പരസ്പരം എന്ന സീരിയലിലെ ദീപ്തി ഐ പി എസിനെ പ്രേക്ഷകർ അങ്ങനെ പെട്ടെന്നൊന്നും മറക്കില്ല. ചുരുങ്ങിയ നാളുകൾ കൊണ്ട് പ്രേക്ഷക ഹൃദയം കീഴടക്കിയ പരസ്പരം അഞ്ഞൂറിലധികം എപ്പിസോഡുകൾ പിന്നിട്ടാണ് അവസാനിച്ചത്. സീരിയലിന് പിന്നാലെ ഗായത്രി സിനിമയിലേക്ക് ചേക്കേറുകയായിരുന്നു. ബോബി സഞ്ജയുടെ തിരക്കഥയില്‍ സന്തോഷ് വിശ്വനാദൻ സംവിധാനം ചെയ്യുന്ന മെഗാസ്റ്റാർ മമ്മൂട്ടി നായകനാകുന്ന വൺ എന്ന ചിത്രത്തിൽ ഒരു പ്രധാനവേഷം ചെയ്യുവാൻ ഗായത്രിക്ക് ഭാഗ്യം ലഭിച്ചു. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ടീസറിന് മികച്ച വരവേൽപ്പാണ് ലഭിച്ചത്. മമ്മൂട്ടിക്കൊപ്പം അവസരം ലഭിച്ചത് ലോട്ടറിയടിച്ചതിന് തുല്യമാണെന്നാണ് അടുത്തിടെ നടന്ന ഒരു അഭിമുഖത്തിൽ ഗായത്രി പറഞ്ഞത്. ചിത്രത്തിൽ സീന എന്ന ബോൾഡായ ഒരു കഥാപാത്രത്തെയാണ് ഗായത്രി അവതരിപ്പിക്കുന്നത്. ചിത്രത്തിൽ താൻ നായികയല്ല എന്നും എങ്കിലും വളരെ പ്രാധാന്യമുള്ള ഒരു സ്ത്രീ കഥാപാത്രത്തെയാണ് താൻ അവതരിപ്പിക്കുന്നതെന്നും ഗായത്രി പറഞ്ഞിരുന്നു. ബോബി- സഞ്ജയ് ടീം മമ്മൂട്ടിക്ക് വേണ്ടി ആദ്യമായി രചിച്ച തിരക്കഥ എന്ന പ്രത്യേകതയും ഈ ചിത്രത്തിന് വേണ്ടി കാത്തിരിക്കാൻ ആരാധകരെ…

Read More

ബ്ലെസി സംവിധാനം ചെയ്യുന്ന ആടുജീവിതം എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനായി ബ്ലെസ്സിയും അണിയറപ്രവർത്തകരും പൃഥ്വിരാജും ജോർദാനിൽ ആണ്. തങ്ങൾ അവിടെ സുരക്ഷിതരാണെന്ന് തന്റെ ഫേസ്ബുക്ക് പോസ്റ്റ് വഴി ആരാധകരെ അറിയിക്കുകയാണ് പൃഥ്വിരാജ് സുകുമാരൻ. കൊറോണ വൈറസ് സംശയത്തെത്തുടർന്ന് ആടുജീവിതത്തിൽ അഭിനയിക്കുന്ന ഒമാനി താരം ഡോ. താലിബ് അൽ ബലൂഷി ജോർദാനിലെ ഹോട്ടലിൽ ക്വാറന്റൈനിൽ കഴിയുന്നുവെന്ന് വാർത്ത പുറത്തുവന്നതിനെത്തുടർന്ന് പൃഥ്വിയും കൂട്ടരും സുരക്ഷിതരല്ലേയെന്ന ആശങ്ക നിരവധി ആരാധകർ പ്രകടിപ്പിച്ചതിനെ തുടർന്നാണ് ഇത്തരമൊരു പോസ്റ്റ് പൃഥ്വി പുറത്തുവിട്ടത്. പൃഥ്വിരാജിന്റെ പോസ്റ്റിന്റെ പൂർണരൂപം ‘സുരക്ഷിതരായിരിക്കൂ… ഇതൊക്കെ ജീവിതത്തിലെ ഓരോ പ്രതിസന്ധി ഘട്ടങ്ങളാണ്. ഒറ്റക്കെട്ടായി ചിന്തിക്കുകയും ഉണർന്നു പ്രവർത്തിക്കുകയും ചെയ്യേണ്ട സമയം. ഇഷ്ടപ്പെട്ടവരിൽ നിന്നു പോലും അകലം പാലിക്കേണ്ട സമയം.. ഇതുവരെ കണ്ടിട്ടില്ലാത്ത ഏറ്റവും വലിയ വെല്ലുവിളിയെ ലോകം അഭിമുഖീകരിച്ചുകൊണ്ടിരിക്കുമ്പോൾ മറ്റുള്ളവരിൽ നിന്നും അകലം പാലിച്ചും സ്വയം ശുചിയായി സൂക്ഷിച്ചും മാത്രമേ നമുക്കിതിനെ പ്രതിരോധിക്കാനാവൂ. എന്റെയും ആടുജീവിതം സിനിമയുടെ അണിയറപ്രവർത്തകരുടെയും സുരക്ഷയെക്കരുതി സന്ദേശങ്ങളയച്ച് ക്ഷേമമന്വേഷിച്ച ഏവർക്കും വലിയ നന്ദി..…

Read More

കൊറോണ വൈറസ് ലോകമെമ്പാടും പടർന്നു പിടിച്ചിരിക്കുന്ന ഈ അവസ്ഥയിൽ കേരള സർക്കാരിന്റെ ജാഗ്രത നിർദേശപ്രകാരം മാർച്ച് 31വരെ തിയേറ്ററുകളെല്ലാം അടച്ചിടാനാണ് തീരുമാനം. സിനിമകളുടെ ചിത്രീകരണവും നിർത്തിവെച്ചിരിക്കുന്ന ഈ സാഹചര്യം സിനിമയെ സാരമായി ബാധിക്കും എന്നാണ് നിർമ്മാതാക്കൾ പറയുന്നത്. ഈ സാഹചര്യം തുടരുകയാണെങ്കിൽ മാർച്ച്-ഏപ്രിൽ മാസങ്ങളിൽ നിശ്ചയിച്ചിരിക്കുന്ന സിനിമകളുടെ എല്ലാം റിലീസിങ് തീയതി മാറ്റേണ്ടി വരുമെന്നും അത് സിനിമ മേഖലയ്ക്ക് 300 കോടിയിലധികം നഷ്ടമുണ്ടാക്കി വയ്ക്കുമെന്നും നിർമാതാക്കൾ പറയുന്നുണ്ട്. മമ്മൂട്ടി നായകനായ സന്തോഷ് വിശ്വനാഥ് ചിത്രം വണ്‍, ആസിഫ് അലിയുടെ കുഞ്ഞേല്‍ദോ, മോഹന്‍ലാല്‍ നായകനായി എത്തുന്ന പ്രിയദര്‍ശന്‍ ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹം, ഫഹദ് ഫാസില്‍ നായകനായ മഹേഷ് നാരായണന്‍ ചിത്രം മാലിക്, ടോവിനോ തോമസിന്റെ കിലോമീറ്റര്‍സ് ആന്‍ഡ് കിലോമീറ്റര്‍സ്, ഇന്ദ്രജിത് നായകനായ ഹലാല്‍ ലൗ സ്റ്റോറി, കുഞ്ചാക്കോ ബോബന്റെ മോഹന്‍ കുമാര്‍ ഫാന്‍സ്, ദിലീപിന്റെ കേശു ഈ വീടിന്റെ നാഥന്‍,എന്നിവയെല്ലാം ആണ് മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലായി റിലീസ് പ്രഖ്യാപിച്ചിരുന്ന ചിത്രങ്ങൾ. ഈ…

Read More

കൊറോണ വൈറസ് ലോകമെമ്പാടും പടർന്നു പിടിച്ചിരിക്കുന്ന ഈ അവസ്ഥയിൽ ബിഗ് ബോസ് സീസൺ 2 നിർത്തിവയ്ക്കുന്നു എന്ന വാർത്തകൾ കഴിഞ്ഞ ദിവസം പ്രചരിച്ചിരുന്നു. ഈ വാർത്ത സത്യമാണോ എന്ന് ആകാംക്ഷയോടെ കാത്തിരുന്ന ആരാധകർക്കായി ഇതാ താരങ്ങളുടെ സെൽഫി പുറത്തെത്തിയിരിക്കുകയാണ്. ബോർഡിംഗ് പാസ്സും ആയി വിമാനത്താവളത്തിൽ നിൽക്കുന്ന ഫുക്രുവിനെയും എലിനയെയും ആര്യയേയുമാണ് ചിത്രത്തിൽ കാണുവാൻ സാധിക്കുന്നത്. മൂവരും ആരാധകർക്കൊപ്പം ചെന്നൈ വിമാനത്താവളത്തിൽ നിൽക്കുന്ന സെൽഫി ആണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. മുന്നൂറ് പേരോളം അണിയറയിൽ പ്രവർത്തിക്കുന്ന ഈ ഷോ നിർത്തിവെച്ചത് അണിയറപ്രവർത്തകരുടെ സുരക്ഷയെ കരുതിയാണ്. ജീവനക്കാരുടെ സുരക്ഷയെ കരുതി നിർമാണ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കുമെന്ന് നിർമാതാക്കളായ എൻഡമോൾ ഷൈൻ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചിരുന്നു. കൊറോണ വൈറസ് പടർന്നു പിടിക്കുന്നതിനെ തടയുവാനായി സർക്കാരിന്റെ ജാഗ്രത നിർദേശങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടാണ് തീരുമാനം. മോഹൻലാൽ അവതാരകനായി എത്തിയ ബിഗ്ബോസ് 70 ദിവസങ്ങളാണ് പിന്നിട്ടിരിക്കുന്നത്.

Read More

ലോകം മുഴുവൻ കൊറോണ ഭീതിയിൽ ആയിരിക്കുമ്പോൾ ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിൽ നിന്നും ഔട്ടായി വന്ന രജിത് കുമാർ എന്ന മത്സരാർത്ഥിയെ സ്വീകരിക്കുവാൻ നെടുമ്പാശ്ശേരി എയർപോർട്ടിൽ തടിച്ചുകൂടിയ ജനങ്ങൾക്കെതിരെ കേസെടുത്ത വാർത്തകൾ ഏറെ ജനശ്രദ്ധ നേടിയതാണ്. ഇക്കാര്യത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഹരീഷ് പേരടി. ഫാൻസ് അസോസിയേഷനുകൾ വേണ്ട എന്ന് ഉറക്കെ പ്രഖ്യാപിച്ച ഫഹദ്ഫാസിലിൽ മാത്രമാണ് ഇനി തനിക്ക് പ്രതീക്ഷ എന്നാണ് ഹരീഷ് കുറിപ്പിലൂടെ പറയുന്നത്. ഹരീഷ് പേരടിയുടെ കുറിപ്പ് വായിക്കാം: ഏല്ലാ ഫാൻസുകാരെയും നിയമപരമായി നിയന്ത്രിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു..കഴിഞ്ഞ വർഷമാണ് സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി പങ്കെടുത്ത ഒരു യോഗത്തിൽ ഒരു സൂപ്പർസ്റ്റാർ ഫാൻസ് മുഖ്യമന്ത്രിയെ സംസാരിക്കാൻ സമ്മതിക്കാത്ത രീതിയിൽ ബഹളമുണ്ടാക്കുകയും ആ പ്രമുഖ നടൻ ഇരിക്കുന്ന വേദിയിൽ വെച്ച് സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി പ്രസംഗം മുഴുമിപ്പിക്കാതെ അവസാനിപ്പിച്ചതും… ഇതും ഈ സമയത്ത് ചർച്ചചെയ്യപെടേണ്ടതാണ് എന്ന് ഒരു ജനാധിപത്യ വിശ്വാസിയായ ഞാൻ രാഷ്ട്രീയ ഭേദമന്യേ വിശ്വസിക്കുന്നു…എത്രയോ മനുഷ്യർ അവരുടെ ജീവൻ കൊടുത്ത് ഉണ്ടാക്കിയെടുത്തതാണി ജനാധിപത്യ…

Read More

ബ്ലെസി സംവിധാനം ചെയ്യുന്ന പൃഥ്വിരാജ് പ്രധാന കഥാപാത്രമായി എത്തുന്ന ചിത്രമാണ് ആടുജീവിതം. ചിത്രത്തിന്റെ ഭാഗമായി പൃഥ്വിരാജ് തന്റെ ശരീരഭാരം കുറയ്ക്കുകയും താടി വളർത്തുകയും ഇപ്പോൾ കേരളത്തിൽ നിന്ന് വിട്ടുനിൽക്കുകയുമാണ്. കൊവിഡ് 19 ലോകത്താകെ പടർന്ന് പിടിക്കുന്ന ഈ വേളയിൽ പൃഥ്വിരാജിനോട് സുരക്ഷിതനായി തിരിച്ചെത്തണം എന്ന് താരങ്ങൾ അറിയിച്ചിരുന്നു. ‘ആടുജീവിത’ത്തിൽ അഭിനയിക്കുന്ന പ്രമുഖ ഒമാൻ നടൻ ഡോ. താലിബ് അൽ ബലൂഷി കോവിഡ് 19 രോഗത്തിന്റെ മുൻകരുതൽ നടപടിയുടെ ഭാഗമായി ജോർദാനിലെ ഹോട്ടലിൽ ഹോം ക്വാറന്റീനിൽ ആണ് എന്ന വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്. പൃഥ്വിരാജും മറ്റ് സഹപ്രവർത്തകരും സുരക്ഷിതരാണെന്ന റിപ്പോർട്ടുകളും അറിയുവാൻ സാധിക്കുന്നുണ്ട്. ആശങ്കപ്പെടാൻ ഒന്നുമില്ലെന്നും സിനിമയുടെ ചിത്രീകരണം മുൻപോട്ടു പോകുന്നുണ്ടെന്നും അണിയറപ്രവർത്തകർ ഇതിനോടകം അറിയിച്ചു കഴിഞ്ഞു. രോഗബാധയുടെ പകർച്ചയുടെ ഭാഗമായി വിദേശത്തുനിന്നും ജോർദാനിലേക്ക് എത്തുന്ന ആളുകളെ 14 ദിവസത്തേക്ക് നിരീക്ഷണത്തിനു വയ്ക്കുന്ന ഒരു പ്രക്രിയ ഉണ്ട്. ഇതിന്റെ ഭാഗമായിട്ടാണ് ഡോ. താലിബിനെയും നിരീക്ഷണത്തിലാക്കിയത്. അദ്ദേഹം ഉൾപ്പെടാതെ സീനുകളാണ് ഇപ്പോൾ ചിത്രീകരിക്കുന്നത്. ജോർദാനിൽ…

Read More

ആറ്റിങ്ങൽകാരുടെ പുതിയ ചിത്രമായ അഞ്ജലിയിൽ ബിഗ് ബോസ് താരം രജിത് കുമാർ പ്രധാന കഥാപാത്രമായി എത്തുന്നു. അഞ്ജലി പ്രൊഡക്ഷൻസിന്റെ ഏറ്റവും പുതിയ ചിത്രമാണ് അഞ്ജലി എന്ന് പേരിട്ടിരിക്കുന്ന ചിത്രം. മെയ് ആദ്യവാരം ആയിരിക്കും അഞ്ജലിയുടെ ചിത്രീകരണം ആരംഭിക്കുക. ഇന്ത്യയിലും അമേരിക്കയിലും ആയി ചിത്രീകരിക്കുന്ന ഈ ചിത്രത്തിൽ രജിത് കുമാറിനൊപ്പം ബിഗ് ബോസ് താരമായ പവനും എത്തുന്നുണ്ട്. ഇവരോടൊപ്പം മലയാളത്തിലെ മുൻനിര നടീനടന്മാരും വേഷമിടുന്നു. ആറ്റിങ്ങല്‍ സ്വദേശികളായ രഞ്ജിത്ത് പിള്ള , മുഹമ്മദ് ഷാ എന്നിവർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ രജിത് കുമാർ ഒരു വ്യത്യസ്തമാർന്ന വേഷമാണ് അവതരിപ്പിക്കുന്നത്. ഇതിനോടകം രണ്ട് ചിത്രങ്ങളാണ് അഞ്ജലി പ്രൊഡക്ഷൻ നിർമിച്ചിരിക്കുന്നത്. അതിൽ ഒന്നായ താമര അടുത്തമാസം റിലീസിങ്ങിന് എത്തുകയാണ്. ആരാധകർ നെഞ്ചിലേറ്റിയ ടെലിവിഷൻ റിയാലിറ്റി ഷോ ആയ ബിഗ് ബോസ് സീസൺ ടു വിൽ നിന്നും അപ്രതീക്ഷിതമായി പുറത്താക്കപ്പെട്ട ഡോ. രജിത് കുമാറിനെ സ്വീകരിക്കാനായി നെടുമ്പാശ്ശേരി എയർപോർട്ടിൽ തടിച്ചുകൂടിയ ജനങ്ങൾക്കെതിരെ എറണാകുളം ജില്ലാ കളക്ടർ കേസെടുത്ത…

Read More

ബിഗ് ബോസ് സീസൺ 2 വിൽ നിന്നും അപ്രതീക്ഷിതമായി പുറത്താക്കപ്പെട്ട രജിത് കുമാറിനെ സ്വീകരിക്കുവാൻ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തി കേസിൽ അകപ്പെട്ട എല്ലാ സഹോദരങ്ങൾക്കും ധനസഹായം നൽകുമെന്ന് അറിയിച്ചിരിക്കുകയാണ് സന്തോഷ് പണ്ഡിറ്റ്. സംഭവത്തിൽ സന്തോഷ് പണ്ഡിട്ടിന്റെ അറിയിപ്പിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി കമന്റുകൾ ആണ് സോഷ്യൽ മീഡിയയിൽ എത്തുന്നത്. കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ.. പണ്ഡിറ്റിന്റെ സാമൂഹ്യ നിരീക്ഷണം.. പാവം ഡോ. രജിത് കുമാര്‍ സാറിനെ സ്‌നേഹം കൊണ്ട് ഒരു നോക്ക് കാണുവാൻ പോയ നിരവധി ആരാധകരെ അറസ്റ്റ് ചെയ്ത വാര്‍ത്ത വായിച്ച് വളരെ വേദനിക്കുന്നു. ഡോ. രജിത്ത് സാറിനും , അറസ്റ്റ് ചെയ്യപ്പെട്ട മുഴുവന്‍ ആരാധകര്‍ക്കും എന്‌റെ കട്ട സപ്പോർട്ട് ഉണ്ടേ. അതോടൊപ്പം നിയമ നടപടികള്‍ നേരിടുവാന്‍ സാമ്പത്തികമായ് ബുദ്ധിമുട്ടുന്നവര്‍ എന്നെ അറിയിക്കുക. എന്റെ കഴിവിന്റെ പരമാവധി സാമ്പത്തിക സഹായവും നിയമ സഹായവും ചെയ്ത് തരുന്നതാണ്.. My email is… [email protected] ഈ ഫെയ്സ്ബുക്കിലും വിവരങ്ങൾ സഹിതം ബുദ്ധിമുട്ടുന്നവർ എന്നെ അറിയിക്കണേ..(പുതിയ…

Read More