Author: Webdesk

ആറ്റ്‌ലി സംവിധാനം ചെയ്യുന്ന ബിഗിലിനു ശേഷം ദളപതി വിജയ് നായകനാകുന്ന ചിത്രത്തിന്റെ പ്രീ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. ചിത്രത്തിന്റെ പേരും ഫസ്റ്റ് ലുക്ക് പോസ്റ്ററും ഇപ്പോൾ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. മാസ്റ്റർ എന്നാണ് ചിത്രത്തിന്റെ പേര്.പോസ്റ്ററും അണിയറ പ്രവർത്തകർ പുറത്ത് വിട്ടിട്ടുണ്ട്.ലോകേഷ് കനകരാജന്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ദളപതി 64ലെ നായികാ വേഷത്തിൽ മലയാളി സുന്ദരി മാളവിക മോഹനൻ ആണ് എത്തുന്നത്. ചിത്രത്തിൽ മലയാളി താരം ആന്റണി വർഗീസും നേരത്തെ കരാർ ഒപ്പിട്ടിരുന്നു.എന്നാൽ ചിത്രത്തിൽ നിന്ന് ആന്റണിയെ പിന്നീട് മാറ്റിയിരുന്നു ആന്റണി ചിത്രത്തിൽ ഉണ്ടെന്ന് സ്ഥിതീകരിച്ചുകൊണ്ടുള്ള ട്വീറ്റ് നിർമാതാക്കൾ ഡിലീറ്റ് ചെയ്യുകയുണ്ടായി.കൈദിയിലൂടെ ശ്രദ്ധേയനായ അർജുൻ ദാസാണ് ചിത്രത്തിൽ ആന്റണിയുടെ പകരക്കാരൻ എന്നാണ് റിപ്പോർട്ടുകൾ.അർജുൻ ദാസ് ചിത്രത്തിൽ ഉണ്ടെന്ന് അണിയറ പ്രവർത്തകർ ഇപ്പോൾ സ്ഥിതീകരിച്ചിട്ടുണ്ട്. ലോകേഷ് കനകരാജ് ഒരുക്കുന്ന വിജയ് ചിത്രത്തിൽ വിജയ് സേതുപതി ആണ് വില്ലൻ ആയി എത്തുന്നത്. ഇവരെ കൂടാതെ മാളവിക മോഹനൻ, ശന്തനു ഭാഗ്യരാജ് എന്നിവരും അഭിനയിക്കുന്നുണ്ട്.…

Read More

മിമിക്രിയിലൂടെ അഭിനയ ജീവിതം ആരംഭിച്ച് പിന്നീട് സിനിമയിലേക്ക് കടന്നു വന്ന രണ്ട് ഉറ്റ സുഹൃത്തുക്കളാണ് ദിലീപും നാദിർഷായും. കേശു ഈ വീടിന്റെ നാഥൻ എന്ന് പേരിട്ടിരിക്കുന്ന ഇരുവരും ഒന്നിക്കുന്ന ചിത്രം ഒരുങ്ങുന്നതിന്റെ സന്തോഷത്തിലാണ് ആരാധകർ. ഫാമിലി എന്റര്‍ടെയിനറായി ഒരുക്കുന്ന ചിത്രം അടുത്ത വര്‍ഷത്തെ വിഷുവിന് മുന്നോടിയായി തിയറ്ററുകളിലേക്ക് എത്തിക്കാനാണ് തീരുമാനം. 60 വയസ്സുള്ള വ്യക്തി ആയി ദിലീപ് എത്തുന്ന ഈ ചിത്രത്തിൽ ഉർവശി ആണ് ദിലീപിന്റെ നായിക. ഉർവശി ദിലീപിന്റെ ഭാര്യയായിട്ടാണ് ചിത്രത്തിലെത്തുന്നത്. ചിത്രത്തിനു വേണ്ടി തിരക്കഥ ഒരുക്കുന്നത് ദേശീയ പുരസ്‌കാര ജേതാവ് സജീവ് പാഴൂര്‍ ആണ്. കലാഭവന്‍ ഷാജോണ്‍, കലാഭവന്‍ ഷാജോണ്‍, ഹരീഷ് കണാരന്‍, സ്വാസിക, സലിം കുമാര്‍, കോട്ടയം നസീര്‍, അനുശ്രീ, ടിനി ടോം എന്നിങ്ങനെ വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. കുടുംബപ്രേക്ഷകരെ ലക്ഷ്യം വെച്ചുകൊണ്ടുള്ള ഒരു ചിത്രമാണ് ഇത് എന്നാണ് അറിയാൻ കഴിയുന്നത്.

Read More

മലയാള സിനിമാ ചരിത്രത്തിലെ വമ്പൻ ഹിറ്റുകളിൽ ഒന്നായി മാറിയ ചിത്രമായിരുന്നു പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത ലൂസിഫർ. മോഹന്‍ലാലിനെ നായകനാക്കി ഒരുക്കിയ ലൂസിഫര്‍ മുരളി ഗോപിയുടെ തിരക്കഥയില്‍ ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിച്ച ഈ ചിത്രം 130 കോടി രൂപയുടെ വേള്‍ഡ് വൈഡ് കളക്ഷനും 200 കോടി രൂപയുടെ ടോട്ടല്‍ ബിസിനസ്സും ആണ് നടത്തിയത്. ലൂസിഫറിലെ രണ്ടാം ഭാഗം എമ്പുരാൻ പൃഥ്വിരാജ് സംവിധാനം ചെയ്യാൻ പോകുന്ന അടുത്ത ചിത്രമാണ്. ചിത്രത്തിനായി അക്ഷമയോടെ കാത്തിരിക്കുകയാണ് അരാധകര്‍. ചിത്രത്തിന്റെ ഷൂട്ട് എന്ന് ആരംഭിക്കാനാകുമെന്ന് ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുകയാണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത് മുരളി ഗോപി. ലൂസിഫര്‍ 2-ന് മുമ്പ് പൃഥ്വിരാജിനെ തന്നെ നായകനാക്കി രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന വേറൊരു പ്രൊജക്ട് തനിക്കുണ്ടെന്നും ലാലേട്ടനും മറ്റൊരു പ്രോജക്ട് ആയ ബറോസ് ഉണ്ടെന്നും മുരളി ഗോപി പറയുന്നു. ഇത് രണ്ടും കഴിഞ്ഞിട്ട് 2021 അവസാനത്തോടെ ആയിരിക്കും ലൂസിഫര്‍ 2 വിന്റെ പണികള്‍ തുടങ്ങുക എന്നും കൗമുദിയുമായുള്ള…

Read More

ഒളിമ്പ്യന്‍ അന്തോണി ആദം എന്ന ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം ടോണി ഐസക് എന്ന കഥാപാത്രത്തെ മനോഹരമാക്കിയ അരുൺ നായകനായി എത്തുന്ന പുതിയ ചിത്രമാണ് ധമാക്ക. ഹാപ്പി വെഡിങ്, ചങ്ക്സ്,ഒരു അഡാർ ലൗ എന്നീ സൂപ്പർഹിറ്റുകൾക്ക് ശേഷം ഒമർലുലു സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ധമാക്ക.നിക്കി ഗൽറാണി ആണ് നായിക. ഹരീഷ് കണാരൻ, ധർമജൻ ബോൾഗാട്ടി, തരികിട സാബു, ശ്രീജിത്ത് രവി എന്നിവർക്കൊപ്പം മുകേഷും ഊർവശിയും സുപ്രധാനമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.നവംബർ 15ന് ചിത്രം തിയറ്ററുകളിലേക്ക് എത്തും എന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്.എന്നാൽ ചിത്രത്തിന്റെ റിലീസ് ഇപ്പോൾ ജനുവരി 2ലേക്ക് മാറ്റിയിട്ടുണ്ട്.ചിത്രത്തിലെ അടിപൊളി ധമാക്ക എന്ന ടൈറ്റിൽ സോംഗ് ഇപ്പോൾ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ഇതിനിടെ ചിത്രത്തിലെ ധര്‍മ്മജന്‍ ബോള്‍ഗാട്ടിയുടെ മേക്ക് ഓവറും മുകേഷിന്റെ മേക്ക് ഓവറും സോഷ്യൽ മീഡിയയിൽ ഏറെ വൈറലായിരുന്നു. . ‘ധമാക്ക’യുടേതായി അടുത്തിടെ പുറത്തിറങ്ങിയ ഗാനങ്ങള്‍ക്കും പ്രേക്ഷകരില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

Read More

മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രം കുഞ്ഞാലി മരയ്ക്കാർ അറബിക്കടലിന്റെ സിംഹത്തിനായി കാത്തിരിക്കുകയാണ് പ്രേക്ഷകർ.മാർച്ചിൽ റിലീസ് ചെയ്യാൻ ഒരുങ്ങുന്ന ചിത്രത്തിന്റെ പ്രധാനപ്പെട്ട ഒരു അപ്പ്‌ഡേറ്റ് നാളെ വൈകിട്ട് 6 മണിക്ക് പുറത്ത് വിടും എന്ന് അറിയിച്ചിരിക്കുകയാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ. ആശിർവാദ് സിനിമാസിന്റെ ഒഫീഷ്യൽ പേജ് വഴിയാണ് വാർത്ത പുറത്ത് വിട്ടത്.ഇതോടെ ആരാധകരുടെ ആകാംഷ വർദ്ധിച്ചിരിക്കുകയാണ് . ചിത്രത്തിന്റെ സെൻസർ നടപടികൾ പൂർത്തിയായിരുന്നു. ചിത്രത്തിന് സെൻസർ ബോർഡ് നൽകിയിരിക്കുന്നത് യു എ സർട്ടിഫിക്കറ്റ് ആണ്. പ്രിയദർശൻ തന്നെയാണ് മനോരമ ഒാൺലൈനിനോട് സെൻസർ സംബന്ധിച്ചുള്ള വിശദാംശങ്ങൾ പറഞ്ഞത്. മാർച്ചിലാണ് ചിത്രത്തിന്റെ റിലീസ്. ഒരു മലയാള സിനിമയ്ക്കു കിട്ടുന്ന ഏറ്റവും വലിയ ഓവർസീസ് റൈറ്റ്സ് നേടിയ മരക്കാർ, ഇപ്പോൾ നേടിയിരിക്കുന്നത്. മലയാള സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ മ്യൂസിക് റൈറ്റ്സ് ആണെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഒരു കോടി രൂപയ്ക്കു ആണ് ഇതിന്റെ ഓഡിയോ റൈറ്റ്സ് വിറ്റു പോയത്. റോണി റാഫേൽ സംഗീതം ഒരുക്കുന്ന…

Read More

മലയാളത്തിൽ ആദ്യ 50 കോടി കളക്ഷൻ നേടിയ ചിത്രവും ഒപ്പം മലയാള സിനിമ കേരളത്തിന് പുറത്തും വിദേശത്തുമെല്ലാം ഒരേപോലെ സ്വീകരിക്കപ്പെടുന്നത് ആദ്യമായി നമ്മുക്ക് കാണിച്ചു തന്ന ചിത്രവും കൂടിയാണ് മലയാള സിനിമയിലെ ബോക്സ് ഓഫിസ് സമവാക്യങ്ങൾ തിരുത്തി എഴുതിയ മോഹൻലാൽ- ജീത്തു ജോസഫ് ടീം ഒരുക്കിയ ദൃശ്യം. ഇതിനോടകം സിംഹളീസ്, ചൈനീസ് ഭാഷകളിൽ അടക്കം ആറു ഭാഷകളിലേക്ക് റീമേക് ചെയ്യപ്പെട്ട ആദ്യ ഇന്ത്യൻ ചിത്രം കൂടിയാണ് ഇത്. ദൃശ്യത്തിന് ഒരു രണ്ടാം ഭാഗം ഉണ്ടാകുമോ എന്ന ചോദ്യം ജിത്തുജോസഫ് പ്രേക്ഷകരിൽ നിന്നും നേരിടാൻ തുടങ്ങിയിട്ട് നാളുകൾ കുറെയായി. ഇപ്പോഴിതാ മനോരമ ചാനലിലെ നേരെ ചൊവ്വേ എന്ന പരിപാടിയിൽ അതിനെ കുറിച്ച് മനസ്സ് തുറക്കുകയാണ് ജീത്തു ജോസഫ്. ദൃശ്യത്തിന് രണ്ടാം ഭാഗം ഉണ്ടാകുമോ എന്നത് വളരെ കുഴപ്പിക്കുന്ന ഒരു ചോദ്യമാണെന്നും ശ്യാം എന്നൊരു ചെറുപ്പക്കാരൻ സോഷ്യൽ മീഡിയയിൽ എഴുതിയിട്ട ദൃശ്യം രണ്ടാം ഭാഗം എന്ന കഥ താൻ വായിച്ചു എന്നും അത് നന്നായിട്ടുണ്ട്…

Read More

ഏറെ പ്രേക്ഷകശ്രദ്ധ നേടി ഇപ്പോൾ രണ്ടാം സീസണിലേക്ക് കടക്കുന്ന ടെലിവിഷൻ പരിപാടിയാണ് ബിഗ് ബോസ്.ബിഗ് ബോസ് സീസൺ തൂമിലെ മത്സരാർത്ഥികൾ ആരെന്ന് അറിയുവാനായി പ്രേക്ഷക ലോകം ഇപ്പോൾ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. സിനിമയിലും ചാനല്‍ പരിപാടികളിലും സോഷ്യല്‍ മീഡിയയിലും സജീവമായവരില്‍ പലരുടേയും പേര് ഇത്തരത്തില്‍ ഉയര്‍ന്നുകേട്ടപ്പോൾ ടിക് ടോക് താരങ്ങളുടെയും പേരും ഇക്കൂട്ടത്തിലുണ്ടായിരുന്നു. ജനുവരി 5 മുതൽ പതിവുപോലെ മോഹൻലാൽ അവതാരകനായി ബിഗ് ബോസ് ആരംഭിക്കുകയാണ്. പരിപാടിയുടെ പ്രമോ വീഡിയോ ഇതിനോടകംതന്നെ വൈറലായി കഴിഞ്ഞിരിക്കുന്നു. ഇനി വലിയ കളികളുമല്ല കളികള്‍ വേറെ ലെവല്‍ എന്ന ടാഗ് ലൈനുമായാണ് ഇത്തവണ ബിഗ് ബോസ് എത്തുന്നത്. അപ്രതീക്ഷിത ട്വിസ്റ്റുകളും ടാസ്‌ക്കുകളും വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയുമൊക്കെയായി ആരൊക്കെയാവും ഇത്തവണ ബിഗ് ബോസ് ഹൗസിലെന്നാണ് എല്ലാവരുടെയും ചോദ്യം. ചാനല്‍ പുറത്തുവിടുന്ന വീഡിയോയ്ക്ക് കീഴിലെല്ലാം ഉയര്‍ന്നുവരുന്നത് ഇതേ ചോദ്യമാണ്. ആരൊക്കെ പങ്കെടുക്കണമെന്നുള്ള ആഗ്രഹത്തെക്കുറിച്ച് പലരും തുറന്നുപറഞ്ഞിരുന്നു എങ്കിലും ആരൊക്കെ വന്നാലും ബിഗ് ബോസിന്റെ മുത്ത് സാബുമോന്‍ അബ്ദുസമദാണെന്നാണ് ഒരുവിഭാഗം പറയുന്നത്.…

Read More

ആയിരം എപ്പിസോഡുകൾ പൂർത്തിയാക്കി മികച്ച പ്രേക്ഷക സ്വീകാര്യതയോടെ മുന്നേറുന്ന ഒരു പരമ്പരയാണ് ഉപ്പും മുളകും. ഈ പരമ്പരയെ ചുറ്റിപ്പറ്റിയുള്ള വാർത്തകളാണ് ഇപ്പോൾ സോഷ്യൽ മീഡിയ നിറയെ. പരമ്പരയിലെ ലച്ചുവിന്റെ വിവാഹമായിരുന്നു കഴിഞ്ഞ കുറെ ആഴ്ചകളായി ചർച്ചാവിഷയമായിരുന്നത്. ടിക് ടോക് താരങ്ങൾ മുതൽ ബിഗ് സ്‌ക്രീൻ നായകൻ ഷെയ്ൻ നിഗമിന്റെ വരെ പേരുകൾ ഉയർന്നു കേട്ടപ്പോഴാണ് ഏറ്റവും ഒടുവിലായി ലച്ചുവിന്റെ വിവാഹം കഴിഞ്ഞു എന്ന വാർത്ത പുറത്ത് വരുന്നത്. പ്രേക്ഷകർ പ്രതീക്ഷിച്ചിരുന്ന ആരും ആയിരുന്നില്ല വരൻ. ലച്ചുവിന്റെ വരനായി എത്തിയത് നിരവധി വേദികളിൽ അവതാരക വേഷത്തിൽ തിളങ്ങിയ ഡീഡി എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന ഡെയിൻ ഡേവിസ് ആയിരുന്നു. അതി സുന്ദരിയായി നിൽക്കുന്ന ലച്ചുവിന്റെ ഒപ്പം മണവാളനായി ഡീഡിയും നിൽക്കുന്ന വിവാഹ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ചിരുന്നു. ലച്ചുവിന്റെ വിവാഹത്തിനുള്ള ഒരുക്കങ്ങളും ഹല്‍ദി ആഘോഷവുമൊക്കെ പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരുന്നു. മകളെ കൈപിടിച്ചുകൊടുക്കുമ്പോഴും വരന്റെ വീട്ടിലേക്കായി പോവുന്നതിനിടയിലും ബാലു വികാരഭരിതനായി നിൽക്കുന്നതിനിടയിൽ…

Read More

മലയാള സിനിമയ്ക്ക് ആദ്യമായി 50 കോടി ക്ലബിൽ ഇടം മേടിച്ച് കൊടുത്ത ചിത്രമാണ് ദൃശ്യം.പിന്നീട് നിരവധി ചിത്രങ്ങൾ 50 കോടി ക്ലബിലും അതിന്റെ ബാക്കി പത്രമായി നിരവധി ചിത്രങ്ങൾ 100 കോടി ക്ലബിലും ഇടം നേടി.എന്നാൽ ഇവയിൽ പലതും വലുതാക്കി കളക്ഷൻ ആണ് വെളിപ്പെടുത്തുകയാണ് ദൃശ്യത്തിന്റെ സംവിധായകൻ ജീത്തു ജോസഫ് ഇപ്പോൾ.ബോളിവുഡിൽ ഇങ്ങനെ കളക്ഷൻ വലുതാക്കി കാണിക്കുന്ന ഒരു പ്രവണത ഉണ്ട്.ഇപ്പോൾ അത് മലയാളത്തിലും എത്തിയിരിക്കുന്നു,ജീത്തു പറയുന്നു. ‘ഇല്ലാത്തത് പലപ്പോഴും ഇവിടെ പ്രൊജക്ട് ചെയ്ത് കാണിക്കപ്പെടുന്നു. മലയാളത്തിലും അത് സംഭവിക്കുന്നുണ്ട്. അത് ബോളിവുഡില്‍ നിന്നു വന്നതാണ്. നാളെ ഇതൊരു മത്സരമായി മറുമോ എന്നാണ് ഞാന്‍ ഭയപ്പെടുന്നത്. കോടികള്‍ക്ക് വേണ്ടിയുള്ള മത്സരം. സിനിമ ചെയ്യുന്നത് തന്നെ 100 കോടി നേടാനാണ് എന്നൊരു ശൈലിയിലേക്ക് വരും കാലം മാറരുത് എന്നാണ് ആഗ്രഹിക്കുന്നത്. ബോളിവുഡിലും ഈ ഒരു മത്സരമുണ്ട്. ഒരാള്‍ 100 കോടി നേടിയാല്‍ മറ്റൊരാള്‍ക്ക് 110 കോടിയെങ്കിലും നേടണമെന്നൊരു മത്സരം. അതിനകത്ത് എല്ലാമൊന്നും കറക്ട്…

Read More

ബോക്സ് ഓഫീസിൽ തരംഗം സൃഷ്ടിക്കാനുള്ള തിരക്കിലാണ് കംപ്ലീറ്റ് ആക്ടർ മോഹൻലാൽ. ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്ന ചിത്രങ്ങൾ തീരുമ്പോൾ അദ്ദേഹം ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസ് എന്ന ചിത്രവും പിന്നീട് മോഹൻലാലും പൃഥ്വിരാജും ഒന്നിച്ച ലൂസിഫർ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായ എമ്പുരാനും പുറത്തുവരും. ഇതിനിടയിൽ മോഹൻലാലിന്റെ പുതിയ ചില സിനിമകളെകുറിച്ച് ഔദ്യോഗികമല്ലാത്ത വാർത്തകൾ പുറത്തു വരികയാണ്. അതിലൊന്ന് മോഹൻലാലിനൊപ്പം പൃഥ്വിരാജും അഭിനയിക്കുന്നു എന്നതാണ്. എന്നാൽ അണിയറ പ്രവർത്തകർ ഇതിനെകുറിച്ച് ഔദ്യോഗികമായി റിപ്പോർട്ടുകളൊന്നും പുറത്തുവിട്ടിട്ടില്ല. മുന്തിരി മൊഞ്ചന്‍ എന്ന സിനിമയ്ക്ക് ശേഷം വിജിത്ത് നമ്പ്യാര്‍ സംവിധാനം ചെയ്യുന്ന പ്രശസ്ത സംഗീതഞ്ജന്‍ ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന സിനിമയില്‍ മോഹന്‍ലാല്‍ അഭിനയിക്കുന്നതായിട്ടാണ് ആദ്യം വാര്‍ത്തകള്‍ വന്നിരുന്നതെങ്കിലും മോഹന്‍ലാല്‍ സ്ഥിരികരിച്ചിരുന്നില്ല. ഒടുവിൽ സംവിധായകൻ ചിത്രത്തെക്കുറിച്ച് ഫേസ്ബുക്കിൽ ഒരു കുറിപ്പ് പങ്കു വെച്ചിരിക്കുകയാണ്. ‘ഒരു തയ്യാറെടുപ്പിലാണ്. മാനസികമായും ശാരീരികമായും. ലോകം കണ്ട മഹാസംഗീത പ്രതിഭയുടെ ജീവിതം ലോക സിനിമയില്‍ പകരം വെക്കാനില്ലാത്ത നമ്മുടെ എല്ലാമെല്ലാമായ മറ്റൊരു…

Read More