Author: Webdesk

‘സൂപ്പര്‍ ഫാന്‍സ് മീറ്റ്’ എന്ന പരിപാടിയില്‍ ആരാധകരോട് സംവദിക്കുകയായിരുന്ന പൃഥ്വിരാജ് ഒരു നടന്റെയും ഫാന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തകനാണ് എന്നുള്ളതായിരിക്കരുത് ആരാധകരുടെ ഐഡന്റിറ്റി എന്ന് വ്യക്തമാക്കി. നിങ്ങളൊരു നടന്റെ ഫാന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തകനാണ് എന്നുള്ളതായിരിക്കരുത് നിങ്ങളുടെ ഐഡന്റിറ്റി എന്നും അത് ആ നടന്റെ മാത്രം ഐഡൻറിറ്റി ആയിരിക്കണം എന്നും അദ്ദേഹം പറഞ്ഞു. അവിടെ കൂടിയിരിക്കുന്ന ആളുകളെ നോക്കി ഇവർ എന്റെ ഫാൻസ് ആണ് എന്നുള്ളത് എന്റെ ഐഡന്റിറ്റി ആണെന്നും അല്ലാതെ അവര്‍ നാളെ ഒരു ജോലിക്ക് അപേക്ഷിക്കുമ്പോള്‍ പൃഥ്വിരാജ് ഫാന്‍സ് അസോസിയേഷനില്‍ അംഗമാണ് എന്നു പറഞ്ഞിട്ട് ഒരു കാര്യവുമില്ല എന്നും പൃഥ്വിരാജ് പറഞ്ഞു. സെലിബ്രിറ്റീസ് പലപ്പോഴും മറന്നു പോകുന്ന ഒരു കാര്യവും പൃഥ്വി എടുത്തുപറയുന്നുണ്ട്. ദിവസവും 200 പേരെങ്കിലും തന്നോടൊപ്പം ഫോട്ടോ എടുക്കുന്നുണ്ടെന്നും തന്നെ സംബന്ധിച്ചിടത്തോളം അതൊരു ഇംപേഴ്‌സണല്‍ മോമന്റ് ആണെന്നും അദ്ദേഹം പറഞ്ഞു. പക്ഷേ ആ ഫോട്ടോ എടുക്കുന്ന ആൾക്ക് അത് അയാളുടെ ജീവിതത്തിലെ ഏറ്റവും വലിയ നിമിഷമായിരിക്കും എന്ന് പല…

Read More

ജനപ്രിയനായകൻ ദിലീപിന്റെ ഏറ്റവും പുതിയ ചിത്രം മൈ സാന്റാ ക്രിസ്മസ് ദിനത്തിൽ ആയിരുന്നു റിലീസ് ചെയ്തത്. അന്നേദിവസം മകൾ മഹാലക്ഷ്മിയോടൊപ്പം പാപ്പാ വേഷത്തിൽ ഉള്ള ചിത്രം താരം സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചു. ഡിസംബർ 25–നാണ് താരവും മകളും വ്യത്യസ്ത ആശംസകൾ സമൂഹമാധ്യമത്തിൽ പങ്കു വച്ചത്. ചെറിയ ഒരു കുറിപ്പോട് കൂടിയാണ് താരം ഈ ചിത്രം പങ്കു വച്ചത്. ‘നന്മയുടെയും വിശുദ്ധിയുടെയും,സ്നേഹത്തിന്റേയും ക്രിസ്മസ് ആഘോഷിക്കുന്ന എല്ലാവർക്കും ഞങ്ങളുടെ ക്രിസ്മസ് ആശംസകൾ. പുതിയ ചിത്രമായ ” മൈ സാന്റാ ” തിയേറ്ററിൽ കുടുംബത്തോടൊപ്പം തന്നെ കാണുക.’ എന്നതായിരുന്നു കുറിപ്പ്. ഇതിനുമുൻപ് മഹാലക്ഷ്മിയുടെ ഒറ്റ ചിത്രം മാത്രമാണ് താരം പുറത്തുവിട്ടിരുന്നത്. അത് മഹാലക്ഷ്മിയുടെ ഒന്നാം പിറന്നാൾ ആഘോഷത്തിന്റെ ദിനത്തിലായിരുന്നു. ക്രിസ്മസ് ദിനത്തിൽ പുറത്തിറങ്ങിയ മൈ സാന്റാ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. അച്ഛനെയും അമ്മയെയും നഷ്ടപ്പെട്ട പെൺകുട്ടിയെ കാണാൻ സാന്താക്ലോസ് വരുന്നതും തുടർന്നുണ്ടാകുന്ന നിമിഷങ്ങളും പങ്കുവയ്ക്കുന്ന ഈ സിനിമ കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ഇഷ്ടപ്പെടുന്ന…

Read More

പൃഥ്വിരാജും ലാലേട്ടനും ആന്റണി പെരുമ്പാവൂരും ഒന്നിച്ച് നിൽക്കുന്ന ഒരു ചിത്രം സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാവുകയാണ്.L2 എന്ന തലക്കെട്ടോട് കൂടെ ലൂസിഫർ ഒഫിഷ്യൽ ഫേസ്ബുക്ക് പേജിൽ ചിത്രം പങ്കുവെച്ചിട്ടുണ്ട്.ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാന് വേണ്ടിയുള്ള മീറ്റിങ്ങായിരുന്നു ഇതെന്ന് പറയപ്പെടുന്നു. മലയാള സിനിമാ ചരിത്രത്തിലെ വമ്പൻ ഹിറ്റുകളിൽ ഒന്നായി മാറിയ ചിത്രമായിരുന്നു പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത ലൂസിഫർ. മോഹന്‍ലാലിനെ നായകനാക്കി ഒരുക്കിയ ലൂസിഫര്‍ മുരളി ഗോപിയുടെ തിരക്കഥയില്‍ ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിച്ച ഈ ചിത്രം 130 കോടി രൂപയുടെ വേള്‍ഡ് വൈഡ് കളക്ഷനും 200 കോടി രൂപയുടെ ടോട്ടല്‍ ബിസിനസ്സും ആണ് നടത്തിയത്. ലൂസിഫറിലെ രണ്ടാം ഭാഗം എമ്പുരാൻ പൃഥ്വിരാജ് സംവിധാനം ചെയ്യാൻ പോകുന്ന അടുത്ത ചിത്രമാണ്. ഇപ്പോൾ ചിത്രത്തെക്കുറിച്ച് മനസ്സ് തുറക്കുകയാണ് പൃഥ്വിരാജ്. മുരളി തനിക്കു എന്നാണോ ഈ ചിത്രത്തിന്റെ ഫുള്‍ ബൗണ്ട് തിരക്കഥ തരുന്നത്, അവിടുന്ന് ആറാം മാസം താന്‍ ഈ ചിത്രത്തിന്റെ ഷൂട്ടിംഗ്…

Read More

ക്രിസ്മസ് ദിനത്തില്‍ ആരാധകര്‍ക്ക് ആശംസ നേര്‍ന്ന് നിരവധി താരങ്ങൾ രംഗത്തെത്തിയിട്ടുണ്ട്. സിനിമാ സെറ്റുകളിലും കുടുംബസമേതവുമൊക്കെയായി എല്ലാവരും ആഘോഷത്തിലാണ്. അതിനിടയിലും വിശേഷങ്ങള്‍ പങ്കുവെച്ച് താരങ്ങള്‍ സോഷ്യല്‍ മീഡിയയിൽ എത്തുന്നുണ്ട്. നിരവധി താരങ്ങൾ ഫേസ്ബുക്കിലൂടെ ക്രിസ്മസ് ആശംസകൾ അറിയിക്കുമ്പോൾ അത് സോഷ്യൽ മീഡിയയിലൂടെ വൈറലാവുകയാണ്. തെന്നിന്ത്യൻ സുന്ദരി റായ് ലക്ഷ്മിയുടെ ക്രിസ്ത്മസ് ചിത്രങ്ങളും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.ഇതാണ് എന്റെ സാന്റാ എന്ന ക്യാപ്‌ഷനോട് കൂടിയാണ് റായ് ലക്ഷ്മി ചിത്രം പങ്കു വെച്ചിരിക്കുന്നത്.ചിത്രം ഏറെ വൈറലായി കഴിഞ്ഞു ഇതിനോടകം. റായ് ലക്ഷ്മി ചലച്ചിത്രരംഗത്ത് എത്തുന്നതിനുമുമ്പ് പരസ്യ ചിത്രങ്ങളിലെ മോഡലായിരുന്നു. സിലിക്കൺ ഫൂട്ട്‌വെയർ, ജോസ്കോ ജ്വല്ലേഴ്സ്, ഇമ്മാനുവൽ സിൽക്സ് എന്നിവയുടെ പരസ്യങ്ങളിൽ മോഡലയി റായ് പ്രത്യക്ഷപ്പെട്ടു. 2005 ൽ തമിഴിലെ കർക കസദര എന്ന ചിത്രത്തിലൂടെയാണ് കന്നിയഭിനയം. പിന്നീട് ധർമപുരി, നെഞ്ചൈ തൊടു തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു. ഇവയൊന്നും വേണ്ടത്ര വിജയംവരിച്ച ചിത്രങ്ങളായിരുന്നില്ല. 2008 ൽ പുറത്തിറങ്ങിയ അണ്ണൻ തമ്പി, ടു ഹരിഹർ നഗർ (2009), ചട്ടമ്പിനാട്, ഇവിടം സ്വർഗ്ഗമാണ് (2009) എന്നീ ചിത്രങ്ങളിലൂടെ മലയാളചലച്ചിത്രരംഗത്തെ ഒന്നാംനിര നായികയായി…

Read More

ഒളിമ്പ്യന്‍ അന്തോണി ആദം എന്ന ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം ടോണി ഐസക് എന്ന കഥാപാത്രത്തെ മനോഹരമാക്കിയ അരുൺ നായകനായി എത്തുന്ന പുതിയ ചിത്രമാണ് ധമാക്ക. ഹാപ്പി വെഡിങ്, ചങ്ക്സ്,ഒരു അഡാർ ലൗ എന്നീ സൂപ്പർഹിറ്റുകൾക്ക് ശേഷം ഒമർലുലു സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ധമാക്ക.നിക്കി ഗൽറാണി ആണ് നായിക. ഹരീഷ് കണാരൻ, ധർമജൻ ബോൾഗാട്ടി, തരികിട സാബു, ശ്രീജിത്ത് രവി എന്നിവർക്കൊപ്പം മുകേഷും ഊർവശിയും സുപ്രധാനമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.നവംബർ 15ന് ചിത്രം തിയറ്ററുകളിലേക്ക് എത്തും എന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്.എന്നാൽ ചിത്രത്തിന്റെ റിലീസ് ഇപ്പോൾ ജനുവരി 2ലേക്ക് മാറ്റിയിട്ടുണ്ട്.ചിത്രത്തിന്റെ ട്രെയിലർ ഇപ്പോൾ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ഇതിനിടെ ചിത്രത്തിലെ ധര്‍മ്മജന്‍ ബോള്‍ഗാട്ടിയുടെ മേക്ക് ഓവറും മുകേഷിന്റെ മേക്ക് ഓവറും സോഷ്യൽ മീഡിയയിൽ ഏറെ വൈറലായിരുന്നു. . ‘ധമാക്ക’യുടേതായി അടുത്തിടെ പുറത്തിറങ്ങിയ ഗാനങ്ങള്‍ക്കും പ്രേക്ഷകരില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

Read More

ആയിരം എപ്പിസോഡുകൾ പൂർത്തിയാക്കി മികച്ച പ്രേക്ഷക സ്വീകാര്യതയോടെ മുന്നേറുന്ന ഒരു പരമ്പരയാണ് ഉപ്പും മുളകും. ഈ പരമ്പരയെ ചുറ്റിപ്പറ്റിയുള്ള വാർത്തകളാണ് ഇപ്പോൾ സോഷ്യൽ മീഡിയ നിറയെ. പരമ്പരയിലെ ലച്ചുവിന്റെ വിവാഹമായിരുന്നു കഴിഞ്ഞ കുറെ ആഴ്ചകളായി ചർച്ചാവിഷയമായിരുന്നത്. ടിക് ടോക് താരങ്ങൾ മുതൽ ബിഗ് സ്‌ക്രീൻ നായകൻ ഷെയ്ൻ നിഗമിന്റെ വരെ പേരുകൾ ഉയർന്നു കേട്ടപ്പോഴാണ് ഏറ്റവും ഒടുവിലായി ലച്ചുവിന്റെ വിവാഹം കഴിഞ്ഞു എന്ന വാർത്ത പുറത്ത് വരുന്നത്. പ്രേക്ഷകർ പ്രതീക്ഷിച്ചിരുന്ന ആരും ആയിരുന്നില്ല വരൻ. ലച്ചുവിന്റെ വരനായി എത്തുന്നത് നിരവധി വേദികളിൽ അവതാരക വേഷത്തിൽ തിളങ്ങിയ ഡീഡി എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന ഡെയിൻ ഡേവിസ് ആണ്. അതി സുന്ദരിയായി നിൽക്കുന്ന ലച്ചുവിന്റെ ഒപ്പം മണവാളനായി ഡീഡിയും നിൽക്കുന്ന വിവാഹ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ്. ഇവരുടെ ഒപ്പം ബാലു, നീലു, കേശു, പാറുക്കുട്ടി, മുടിയൻ തുടങ്ങിയവരും ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നുണ്ട്. ചാനൽ ഇത് വരെയും സസ്‍പെൻസുകൾ നിറച്ചു വച്ചാണ് പ്രമോ…

Read More

ക്രിസ്മസ് ദിനത്തില്‍ ആരാധകര്‍ക്ക് ആശംസ നേര്‍ന്ന് നിരവധി താരങ്ങൾ രംഗത്തെത്തിയിട്ടുണ്ട്. സിനിമാ സെറ്റുകളിലും കുടുംബസമേതവുമൊക്കെയായി എല്ലാവരും ആഘോഷത്തിലാണ്. അതിനിടയിലും വിശേഷങ്ങള്‍ പങ്കുവെച്ച് താരങ്ങള്‍ സോഷ്യല്‍ മീഡിയയിൽ എത്തുന്നുണ്ട്. നിരവധി താരങ്ങൾ ഫേസ്ബുക്കിലൂടെ ക്രിസ്മസ് ആശംസകൾ അറിയിക്കുമ്പോൾ അത് സോഷ്യൽ മീഡിയയിലൂടെ വൈറലാവുകയാണ്. നടി മഞ്ജു വാര്യരും സണ്ണി വെയ്നും ഇപ്പോൾ ക്രിസ്ത്മസ് ആഘോഷത്തിൽ പങ്കു ചേർന്നിരിക്കുകയാണ്.സണ്ണി വെയ്‌നും മഞ്ജു വാര്യരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പുതിയ ഹൊറർ സിനിമയുടെ ലൊക്കേഷനിൽ ആണ് ക്രിസ്ത്മസ് ആഘോഷം നടത്തിയത്.ചിത്രത്തിലെ താരങ്ങളും അണിയറ പ്രവർത്തകരും കേക്ക് മുറിച്ച് ആഘോഷത്തിൽ പങ്ക് ചേർന്നു.രഞ്ജീത് കമല ശങ്കർ,സലീൽ വി എന്നി രണ്ട് പേർ ചേർന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആസിഫ് അലി നായകനായ കോഹിനൂറിന്റെ തിരക്കഥ രചിച്ചത് ഇരുവരും ചേർന്നായിരുന്നു.ചിത്രത്തിന്റെ പേര് ഇതുവരെ തീരുമാനിച്ചിട്ടില്ല. ജിസ്സ് ടോംസ്സും ജസ്റ്റിൻ തോമസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.അഭയകുമാർ കെ,അനിൽ കുര്യൻ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്.അഭിനന്ദ് രാമാനുജം ആണ് ഛായാഗ്രഹണം.സംഗീതം…

Read More

മലയാളത്തിലെ ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യരെ പ്രധാന കഥാപാത്രമാക്കി റോഷൻ ആൻഡ്രൂസ് ഒരുക്കിയ ചിത്രം പ്രതി പൂവൻകോഴി തീയേറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. ചിത്രം മികച്ച പ്രേക്ഷക സ്വീകാര്യത നേടുമ്പോൾ അഭിനേതാവായി അരങ്ങേറ്റം കുറിച്ചതിന്റെയും ആന്റപ്പനെന്ന വില്ലനെ പ്രേക്ഷകർ വെറുപ്പോടെ ഏറ്റെടുത്തതിന്റെയും ത്രില്ലിലാണ് റോഷൻ. ചിത്രത്തെപ്പറ്റി മാതൃഭൂമി ഡോട്ട് കോമിനോട് സംസാരിക്കുകയാണ് റോഷൻ ആൻഡ്രൂസ്. ആര് കണ്ടാലും മുഖത്ത് ഒന്ന് അടിക്കാൻ തോന്നുന്ന ഒരു വില്ലനായിരുന്നു തന്റെ സിനിമയ്ക്ക് ആവശ്യമെന്നും മഹാ വൃത്തികെട്ട മുഖമുള്ള ഒരാളെ അന്വേഷിക്കുന്നതിന് ഇടയിൽ അത് താൻ തന്നെയാണെന്ന് തോന്നിയെന്നും റോഷൻ പറയുന്നു. കേരളത്തിലെ ഒരുപാട് സ്ത്രീകൾ ഇപ്പോൾ തന്നെ തല്ലാൻ നടക്കുകയാണ് അതാണിപ്പോഴത്തെ പ്രധാന പ്രശ്നം എന്നും കഴിഞ്ഞ ദിവസം പുറത്തു പോയപ്പോൾ ഒരു സംഘം പെൺകുട്ടികൾ തന്നെ നോക്കി ഇതാണ് അയാൾ എന്ന് പറയുന്നുണ്ടായിരുന്നു എന്നും അടി കിട്ടാതെ ഇരിക്കുന്നതാണ് ഭാഗ്യം എന്നും റോഷൻ കൂട്ടിച്ചേർക്കുന്നു. ചിത്രത്തിൽ ആന്റപ്പൻ ചെയ്യുന്ന കാര്യങ്ങളെല്ലാം…

Read More

മലയാളത്തിലെ ലേഡി സൂപ്പർ സ്റ്റാർ ആണ് മഞ്ജു വാര്യർ. വ്യത്യസ്തമായ കഥാപാത്രങ്ങൾ അവതരിപ്പിച്ചുകൊണ്ട് പ്രേക്ഷക മനസ്സിൽ ഇടം നേടിയ മഞ്ജുവാര്യർക്ക് ശക്തമായ പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. കരിയറിൽ ഇന്നുവരെ താരം മമ്മൂട്ടിക്കൊപ്പം ഒരു ചിത്രത്തിലും അഭിനയിച്ചിട്ടില്ല. അങ്ങനെയൊരു കഥാപാത്രത്തിനായി താൻ കാത്തിരിക്കുകയാണെന്ന് മഞ്ജുവാര്യർ നേരത്തെ വെളിപ്പെടുത്തിയിരുന്നു. നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവിൽ അങ്ങനെ ഒരു കഥാപാത്രം മഞ്ജുവാര്യർക്ക് ലഭിച്ചിരിക്കുകയാണ്. ആ സന്തോഷവും പ്രേക്ഷകർക്കു മുൻപിൽ താരം പങ്കുവെച്ചിരുന്നു. പുതുവർഷത്തിൽ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും എന്നുള്ള വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. മമ്മൂട്ടിയും മഞ്ജുവാര്യരും ഒന്നിക്കുന്ന ഈ ത്രില്ലർ ചിത്രം ഒരുക്കുന്നത് നവാഗതനായ ജോഫിന്‍ ടി ചാക്കോയാണ്. ചിത്രം നിർമ്മിക്കുന്നത് ആന്റോ ജോസഫും ബി ഉണ്ണിക്കൃഷ്ണനും ചേര്‍ന്നാണ്. ചിത്രത്തിൽ ഒരു പ്രധാന വേഷത്തില്‍ നിഖില വിമലും എത്തുന്നുണ്ടെന്നുള്ള വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളത്. ലവ് 24/7 എന്ന സിനിമയിലൂടെയാണ് നിഖില നായികയായി അരങ്ങേറിയത്. മമ്മൂട്ടിക്കും മഞ്ജു വാര്യര്‍ക്കുമൊപ്പം താരവും എത്തുന്നുണ്ടെന്നറിഞ്ഞതില്‍ പ്രേക്ഷകരും ഏറെ സന്തോഷത്തിലാണ്. കഥ ഇഷ്ടപ്പെട്ടതിനെ തുടർന്ന്…

Read More

മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രം കുഞ്ഞാലി മരയ്ക്കാർ അറബിക്കടലിന്റെ സിംഹത്തിനായി കാത്തിരിക്കുകയാണ് പ്രേക്ഷകർ. ചിത്രത്തിന്റെ സെൻസർ നടപടികൾ പൂർത്തിയായിരിക്കുകയാണ്. ചിത്രത്തിന് സെൻസർ ബോർഡ് നൽകിയിരിക്കുന്നത് യു എ സർട്ടിഫിക്കറ്റ് ആണ്. പ്രിയദർശൻ തന്നെയാണ് മനോരമ ഒാൺലൈനിനോട് സെൻസർ സംബന്ധിച്ചുള്ള വിശദാംശങ്ങൾ പറഞ്ഞത്. മാർച്ചിലാണ് ചിത്രത്തിന്റെ റിലീസ്. ഒരു മലയാള സിനിമയ്ക്കു കിട്ടുന്ന ഏറ്റവും വലിയ ഓവർസീസ് റൈറ്റ്സ് നേടിയ മരക്കാർ, ഇപ്പോൾ നേടിയിരിക്കുന്നത്. മലയാള സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ മ്യൂസിക് റൈറ്റ്സ് ആണെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഒരു കോടി രൂപയ്ക്കു ആണ് ഇതിന്റെ ഓഡിയോ റൈറ്റ്സ് വിറ്റു പോയത്. റോണി റാഫേൽ സംഗീതം ഒരുക്കുന്ന ഈ ചിത്രത്തിൽ നാല് പാട്ടുകൾ ആണുള്ളത്. മലയാള സിനിമയുടെ ചരിത്രത്തിൽ ഇതുവരെ മറ്റൊരു ചിത്രത്തിനും ഇത്ര വലിയ മ്യൂസിക് റൈറ്റ്സ് ലഭിച്ചിട്ടില്ല. മലയാള സിനിമ കണ്ട ഏറ്റവും വലിയ റിലീസ് ആയിട്ടാണ് മരയ്ക്കാർ എത്തുന്നത്. ഇപ്പോൾതന്നെ ഏകദേശം അഞ്ഞൂറോളം സ്ക്രീനുകൾ കേരളത്തിൽ…

Read More