Author: Webdesk

പൃഥ്വിരാജിനെ നായകനാക്കി ജീൻ പോൾ ലാൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഡ്രൈവിംഗ് ലൈസൻസ് .9 എന്ന സിനിമയ്ക്ക് ശേഷം പൃഥ്വിരാജ് പ്രൊഡക്ഷൻസ് നിർമിക്കുന്ന ചിത്രമാണ് ഡ്രൈവിങ് ലൈസൻസ്. ലിസ്റ്റിൻ സ്റ്റീഫൻ മാജിക് ഫ്രെയിംസ് ചിത്രത്തിൻറെ സഹ നിർമാതാക്കളിൽ ഒരാൾ ആണ്.സച്ചിയാണ് തിരക്കഥ. ചിത്രത്തിന്റെ ടീസർ ഇപ്പോൾ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ചിത്രത്തിൽ കാറുകളോട് ഭ്രമമുളള ഒരു സൂപ്പർ താരമായാണ് പൃഥ്വിരാജ് എത്തുന്നത്.പൃഥ്വിരാജിന്റെ കഥാപാത്രത്തിന്റെ പേര് ഹരീന്ദ്രൻ എന്നാണ്.സുരാജ് വെഞ്ഞാറമൂടും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.ദീപ്തി സതിയാണ് ചിത്രത്തിൽ പൃഥ്വിരാജിന്റെ നായിക. സുരാജിന്റെ നായികയായി മിയയും എത്തുന്നു.വെഹിക്കിൾ ഇൻസ്‌പെക്ടറുടെ വേഷത്തിലാണ് സുരാജ് ചിത്രത്തിൽ അഭിനയിക്കുന്നത്. ജീൻ പോളും ചിത്രത്തിൽ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.. ചിത്രത്തിന് സംഗീതം ഒരുക്കുന്നത് യക്സൻ ഗാരി പെരേരയും നേഹ എസ് നായരും ചേർന്ന് ആണ്.ചിത്രം ഡിസംബർ 20ന് തിയറ്ററുകളിൽ എത്തും.

Read More

മലയാളത്തിന്റെ പ്രിയ താരം മഞ്ജുവാര്യരെ പ്രധാന കഥാപാത്രമാക്കി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് പ്രതി പൂവൻ കോഴി.ചിത്രത്തിൽ റോഷൻ ആൻഡ്രൂസ് തന്നെയാണ് മറ്റൊരു പ്രധാന കഥാപാത്രത്തെയും അവതരിപ്പിക്കുന്നത് .ചിത്രത്തിന്റെ ട്രെയിലർ ഇപ്പോൾ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ദുൽക്കർ സൽമാൻ ആണ് ട്രെയ്‌ലർ റിലീസ് ചെയ്തത്. ഉണ്ണി ആറിന്റെ പ്രതി പൂവൻ കോഴി എന്ന നോവലിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത് എന്നായിരുന്നു വാർത്തകൾ വന്നിരുന്നത്.എന്നാൽ ഇത് ആ നോവൽ അല്ലായെന്ന് സംവിധായകൻ റോഷൻ ആൻഡ്രൂസ് തന്റെ ഫേസ്ബുക്ക് പേജിലൂടെ വെളിപ്പെടുത്തിയിരുന്നു.ഉണ്ണി ആർ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ കഴിഞ്ഞ ആഴ്ച്ച പുറത്ത് വിട്ടിരുന്നു.മലയാളത്തിന്റെ സ്വന്തം ലാലേട്ടന്റെ ഫേസ്ബുക്ക് പേജ് വഴിയാണ് പോസ്റ്റർ പുറത്ത് വിട്ടത്.പോസ്റ്റർ സോഷ്യൽ മീഡിയയിൽ ഏറെ വൈറലായിരുന്നു.ചിത്രം ക്രിസ്ത്മസ് റിലീസായി തിയറ്ററുകളിൽ എത്തും.ക്രിസ്തുമസിന് ഒരു പിടി ചിത്രങ്ങളാണ് റിലീസിനായി എത്തുന്നത്.കുടുംബ പ്രേക്ഷകരുടെ പ്രിയ താരമായ മഞ്ജുവിന്റെ സാന്നിധ്യം പ്രതി പൂവൻ കോഴിയെ ക്രിസ്ത്മസ്…

Read More

തൊണ്ണൂറുകളിലെ താരങ്ങള്‍ ഒരുമിച്ച് ചേർന്ന ഗെറ്റ് ടുഗദറില്‍ ഒരു കാലത്ത് മലയാള സിനിമയിലെ നായിക നായകന്മാരായി തിളങ്ങിനിന്ന മോഹൻലാലും മേനകയും ഡാൻസ് കളിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ ഏറെ വൈറലായിരുന്നു. ഫ്ലവേഴ്സ് ടിവിയിൽ സംപ്രേഷണം ചെയ്യുന്ന ഈ പരിപാടിയുടെ പ്രമോ വീഡിയോയിൽ ഇനിയും മോഹൻലാലിന്റെ നായികയായി അഭിനയിക്കാൻ തനിക്ക് താല്പര്യം ഉണ്ട് എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് മേനക. ഇപ്പോഴും അഭിനയിക്കാൻ താല്പര്യമുണ്ടോ എന്ന മോഹൻലാലിന്റെ ചോദ്യത്തിന് സുരേഷേട്ടൻ സമ്മതിച്ചാൽ ഇനിയും മോഹൻലാലിന്റെ നായികയായി അഭിനയിക്കാൻ താൽപര്യമുണ്ട് എന്നായിരുന്നു മേനകയുടെ മറുപടി. ഇനിയൊരു ജനറേഷനില്‍ ഇങ്ങനെയൊരു ബന്ധമുണ്ടാവുമോ എന്ന കാര്യത്തില്‍ തനിക്ക് സംശയമുണ്ടെന്ന് പരിപാടിയിൽ മണിയന്‍പിള്ള രാജു പറഞ്ഞപ്പോൾ നമ്മള്‍ ഒരുമിച്ച് കണ്ട സ്വപ്‌നം സഫലമായതിന്റെ സന്തോഷത്തിലാണ് തങ്ങളെന്ന് പ്രിയദര്‍ശന്‍ പറയുന്നു. ഒരു കാലത്ത് മലയാള സിനിമാപ്രേമികളുടെ ഏറ്റവും പ്രിയപ്പെട്ട താരജോഡികളായിരുന്നു മോഹന്‍ലാലും മേനകയും. ഇരുവരും ഒന്നിച്ച് എത്തിയ ചിത്രങ്ങളും നിരവധിയാണ്. പൂച്ചക്കൊരു മൂക്കുത്തി, ദൂരൈ ദൂരൈ ഒരു കൂടു കൂട്ടാം, എങ്ങനെ നീ…

Read More

പട്ടുസാരി എന്ന ടി.വി. സീരിയലിലൂടെ ശ്രദ്ധേയയായ നടി സാധിക പൊതിഞ്ഞു വച്ച സ്ത്രീ ശരീരത്തിനുള്ളിലേക്ക് നോക്കാനാണ് പലർക്കും താത്‌പര്യം എന്ന് തുറന്നടിച്ചിട്ടുള്ള താരമാണ്. സാധികയുടെ ഏറ്റവും പുതിയത് ഉൾപ്പെടെയുള്ള പല ഫോട്ടോഷൂട്ടുകളും ചർച്ച ആയിട്ടുള്ളതുകൊണ്ട് സൈബർ സദാചാരാക്രമണത്തിന് പലപ്പോഴും സാധിക ഇരയാവേണ്ടി വന്നിട്ടുമുണ്ട്. ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഇത്തരം സാഹചര്യങ്ങളെ എങ്ങനെ അഭിമുഖീകരിക്കുന്നുവെന്ന് സാധിക തുറന്നു പറഞ്ഞു. തന്റെ പേര് സെർച്ച് ചെയ്യുമ്പോൾ വൈറൽ ക്ലിപ്സ്, ഷൂട്ട് ചെയ്ത രംഗങ്ങൾ, സൂം ചെയ്ത ചിത്രങ്ങൾ, സാധിക നേവൽ എന്നിങ്ങനെ പല സംഗതികളും പൊന്തി വരും എന്നും സ്വന്തം പേര് ഗൂഗിളിൽ വന്നോ എന്ന് സ്ഥിരം നോക്കാറുണ്ടെന്നും സാധിക പറഞ്ഞു. അത് കൊണ്ട് പുതുതായി എന്തെങ്കിലും വന്നാൽ മറ്റാരെങ്കിലും പറഞ്ഞറിയുന്നതിനു മുൻപ് തന്നെ അറിയാൻ സാധിക്കുകയും ചെയ്യും എന്നും താരം കൂട്ടിച്ചേർത്തു.

Read More

പൂര്‍ണിമ ഇന്ദ്രജിത്തിന്റെ സഹോദരിയും അഭിനേത്രിയുമായ പ്രിയ മോഹന്റേയും നിഹാല്‍ പിള്ളയുടേയും മകനാണ് വര്‍ധാന്‍. കുഞ്ഞിനോടൊപ്പം ഉള്ള സന്തോഷകരമായ നിമിഷങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചുകൊണ്ട് ഇന്ദ്രജിത്തും പൂർണമയും എത്താറുണ്ടായിരുന്നു. മിനിസ്ക്രീനിലെ വില്ലത്തിമാരിൽ പ്രധാനികളിൽ ഒരാളായ പ്രിയ മോഹൻ വിവാഹത്തിനുശേഷം അഭിനയത്തിൽ നിന്നും ചെറിയ ഒരു ഇടവേള എടുത്തു എങ്കിലും ഇൻസ്റ്റഗ്രാമിലൂടെയും മറ്റ് സോഷ്യൽ മീഡിയകളിലൂടെയും വിശേഷങ്ങൾ പങ്കുവയ്ക്കാറുണ്ടായിരുന്നു. ഇപ്പോൾ വർധാന് ഒപ്പമുള്ള മനോഹരമായ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് പൂർണിമ രംഗത്തെത്തിയിരിക്കുകയാണ്. കുഞ്ഞിനെ നെഞ്ചിൽ കിടത്തി കൊണ്ടുള്ള ഒരു ചിത്രം പങ്കു വെച്ച് കൊണ്ടാണ് പ്രാർത്ഥന എത്തിയത്. തനിക്ക് എഴുന്നേല്‍ക്കാനുള്ള കാരണം തന്നെ നീയാണെന്നും പാത്തൂട്ടി കുറിച്ചിട്ടുണ്ട്. ആരാധകർക്ക് ഏറെ ഇഷ്ടമുള്ള താര കുടുംബങ്ങളിൽ ഒന്നാണ് ഇന്ദ്രജിത്തിന്റെയും പൂർണമയുടെയും. മാതാപിതാക്കള്‍ക്ക് പുറമെ മക്കളായ പ്രാര്‍ത്ഥനയും നക്ഷത്രയുമൊക്കെ ഇതിനകം തന്നെ സിനിമയില്‍ സാന്നിധ്യം അറിയിച്ചവരാണ്. മൂത്ത മകളായ പ്രാര്‍ത്ഥന അച്ഛനമ്മമാരെപ്പോലെ തന്നെ ഇന്‍സ്റ്റഗ്രാമില്‍ സജീവമാണ്. ഇവരുടെ കുടുംബത്തില്‍ അടുത്ത ഒരു ആഘോഷം വന്നെത്തിയിരിക്കുകയാണ് ഇപ്പോൾ. കുഞ്ഞതിഥിയായ വര്‍ധാന്റെ…

Read More

ദുൽഖർ സൽമാൻ നായകനായി പുതിയ ചിത്രം ഒരുങ്ങുന്നു. റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ദുൽക്കർ പോലീസ് ഉദ്യോഗസ്ഥൻ ആയിട്ടാണ് എത്തുന്നത്.ബോബി സഞ്ജയ് ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്. കായംകുളം കൊച്ചുണ്ണി എന്ന ചിത്രത്തിന് ശേഷം റോഷൻ ആൻഡ്രൂസ് ബോബി സഞ്ജയ് കൂട്ടുകെട്ട് ഒന്നിക്കുന്ന ചിത്രമാണ് ഇത്.അടുത്ത വർഷം ചിത്രം തിയറ്ററുകളിലേക്ക് എത്തും.അടുത്ത വർഷം ഏപ്രിലിൽ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും എന്നാണ് ലഭിക്കുന്ന സൂചന.തിരുവനന്തപുരം ആണ് പ്രധാന ലൊക്കേഷൻ.60 ദിവസം നീണ്ടു നിൽക്കുന്ന ഷൂട്ട് ആണ് പ്ലാൻ ചെയ്തിരിക്കുന്നത്. മലയാളത്തിന്റെ പ്രിയ താരം മഞ്ജുവാര്യരെ പ്രധാന കഥാപാത്രമാക്കി ഒരുക്കുന്ന പ്രതി പൂവൻ കോഴിയാണ് റോഷൻ ആൻഡ്രൂസിന്റെ അടുത്ത റിലീസ് ചിത്രം.ചിത്രത്തിൽ റോഷൻ ആൻഡ്രൂസ് തന്നെയാണ് മറ്റൊരു പ്രധാന കഥാപാത്രത്തെയും അവതരിപ്പിക്കുന്നത് . ഉണ്ണി ആറിന്റെ പ്രതി പൂവൻ കോഴി എന്ന നോവലിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത് എന്നായിരുന്നു വാർത്തകൾ വന്നിരുന്നത്.എന്നാൽ ഇത് ആ നോവൽ അല്ലായെന്ന് സംവിധായകൻ റോഷൻ…

Read More

തേവര സേക്രഡ് ഹാര്‍ട്സ് കോളജ് യൂണിയന്‍ ഉദ്ഘാടനത്തിൽ മഞ്ജു വാരിയർ തന്റെ പുതിയ വണ്ടി ഓടിച്ചായിരുന്നു നടി കോളജിലേയ്ക്ക് എത്തിയത്. യൂണിയൻ ഭാരവാഹികളും വിദ്യാർഥികളും ചേർന്ന് ആവേശകരമായ സ്വീകരണമാണ് താരത്തിനായി ഒരുക്കിയത്. താരം വിദ്യാർഥികളുടെ കൂടെ ചുവട് വക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വയറലായിരുന്നു. മഞ്ജുവാര്യരുടെ സിനിമകളിലെ പാട്ടുകൾ കോർത്തിണക്കി വിദ്യാർഥികൾ ഒരുക്കിയ നൃത്ത പരിപാടിയുടെ അവസാനം സാക്ഷാൽ മഞ്ജുവും അവർക്കൊപ്പം ചേർന്ന് ഡാൻസ് ചെയ്തു. കണ്ണാടിക്കൂടു കൂട്ടി…..’ എന്ന ഗാനത്തിനനുസരിച്ച് വിദ്യാർഥികൾക്കൊപ്പം ആവേശത്തോടെ നൃത്തം വയ്ക്കുന്ന മഞ്ജുവിനെ ആണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്. പ്രിയ താരത്തിന്റെ നൃത്തം ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. നിരവധി പേരാണ് വിഡിയോ പങ്കു വച്ചത്. 1998–ൽ പുറത്തിറങ്ങിയ ‘പ്രണയവർണങ്ങൾ’ എന്ന ചിത്രത്തിലെ ഗിരീഷ് പുത്തഞ്ചേരിയുടെ വരികൾക്ക് വിദ്യാസാഗർ ഈണം പകർന്ന് കെ.ജെ.യേശുദാസും കെ.എസ് ചിത്രയും ചേർന്ന് ആലപിച്ച ഗാനം ആണിത്. വർഷങ്ങൾ ഇത്ര കഴിഞ്ഞിട്ടും ഈ ഗാനത്തിന് ആരാധകർ ഏറെയാണ്. മലയാളത്തിന്റെ പ്രിയ…

Read More

ആറ്റ്‌ലി സംവിധാനം ചെയ്യുന്ന ബിഗിലിനു ശേഷം ദളപതി വിജയ് നായകനാകുന്ന ചിത്രത്തിന്റെ പ്രീ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. ലോകേഷ് കനകരാജന്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ദളപതി 64ലെ നായികാ വേഷത്തിൽ മലയാളി സുന്ദരി മാളവിക മോഹനൻ ആണ് എത്തുന്നത്.ചിത്രത്തിൽ മലയാളി താരം ആന്റണി വർഗീസും കരാർ ഒപ്പിട്ടിരുന്നു. എന്നാൽ ഇപ്പോൾ ചിത്രത്തിൽ നിന്ന് ആന്റണിയെ മാറ്റി എന്ന വാർത്തയാണ് പുറത്ത് വരുന്നത്.കാരണങ്ങൾ വ്യക്തമല്ല. ആന്റണി ചിത്രത്തിൽ ഉണ്ടെന്ന് സ്ഥിതീകരിച്ചുകൊണ്ടുള്ള ട്വീറ്റ് നിർമാതാക്കൾ ഡിലീറ്റ് ചെയ്യുകയുണ്ടായി.കൈദിയിലൂടെ ശ്രദ്ധേയനായ അർജുൻ ദാസാണ് ചിത്രത്തിൽ ആന്റണിയുടെ പകരക്കാരൻ എന്നാണ് റിപ്പോർട്ടുകൾ.അർജുൻ ദാസ് ചിത്രത്തിൽ ഉണ്ടെന്ന് അണിയറ പ്രവർത്തകർ ഇപ്പോൾ സ്ഥിതീകരിച്ചിട്ടുണ്ട്. Team #Thalapathy64 welcomes the super Talented @iam_arjundas on board!#ArjunDasJoinsThalapathy64 pic.twitter.com/uEI9vOIT9m— XB Film Creators (@XbFilm) November 30, 2019 ലോകേഷ് കനകരാജ് ഒരുക്കുന്ന വിജയ് ചിത്രത്തിൽ വിജയ് സേതുപതി ആണ് വില്ലൻ ആയി എത്തുന്നത്. ഇവരെ കൂടാതെ മാളവിക മോഹനൻ,…

Read More

ഫ്രൈഡേ ഫിലിം ഹൗസ് നിർമിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് തൃശൂർ പൂരം.ജയസൂര്യയാണ് ചിത്രത്തിൽ നായകൻ.സ്വാതി റെഡ്ഡി ആണ് നായിക.രാജേഷ് മോഹനൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും രചിക്കുന്നത് സംഗീതസംവിധായകനായ രതീഷ് വേഗയാണ് എന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം .രതീഷ് തന്നെയാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. പ്രകാശ് വേലായുധം ആണ് ചിത്രത്തിൻറെ ഛായാഗ്രഹകൻ.ഗായത്രി അരുൺ,മല്ലിക സുകുമാരൻ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ചിത്രത്തിലെ സഖിയേ എന്ന ഗാനം പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ ഇപ്പോൾ.ഹരിചരൻ ആണ് ഗാനം ആലപിച്ചിരിക്കുന്നത്. ചിത്രത്തിൽ മാസ്സ് പരിവേഷത്തിൽ ആണ് ജയസൂര്യ എത്തുന്നത്.തൃശ്ശൂരിന്റെ പശ്ചാത്തലത്തിൽ ആണ് ചിത്രം ഒരുങ്ങുന്നത്.പുള്ളു ഗിരി എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ ജയസൂര്യ അവതരിപ്പിക്കുന്നത്. കംപ്ലീറ്റ് മാസ്സ് എന്റർടൈനറായി തന്നെയാണ് ചിത്രം ഒരുങ്ങുന്നത്.ക്രിസ്ത്മസ് റിലീസായി തൃശൂർ പൂരം തിയറ്ററുകളിൽ എത്തും.

Read More

മലയാളത്തിന്റെ പ്രിയ താരം മഞ്ജുവാര്യരെ പ്രധാന കഥാപാത്രമാക്കി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് പ്രതി പൂവൻ കോഴി.ചിത്രത്തിൽ റോഷൻ ആൻഡ്രൂസ് തന്നെയാണ് മറ്റൊരു പ്രധാന കഥാപാത്രത്തെയും അവതരിപ്പിക്കുന്നത് .ചിത്രത്തിന്റെ പ്രചരണാർത്ഥം എറണാകുളം സേക്രഡ് ഹേർട്ട് കോളേജിൽ മഞ്ജു വാര്യർ എത്തിയിരുന്നു.തേവര സേക്രഡ് ഹാര്‍ട്സ് കോളജ് യൂണിയന്‍ ഉദ്ഘാടനത്തിൽ മഞ്ജു വാരിയർ തന്റെ പുതിയ വണ്ടി ഓടിച്ചായിരുന്നു കോളജിലേയ്ക്ക് എത്തിയത്. യൂണിയൻ ഭാരവാഹികളും വിദ്യാർഥികളും ചേർന്ന് ആവേശകരമായ സ്വീകരണമാണ് താരത്തിനായി ഒരുക്കിയത്. താരം വിദ്യാർഥികളുടെ കൂടെ ചുവട് വക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വയറലായിരുന്നു.വിദ്യാർത്ഥികളിൽ നിന്നും ഒരുപാട് പോസിറ്റിവ് എനർജി തനിക്കു ലഭിച്ച് എന്നും പരിപാടിയിൽ പങ്കെടുക്കാൻ സാധിച്ചതിൽ ഒരുപാട് സന്തോഷമുണ്ടെന്നും മഞ്ജു വാര്യർ പറഞ്ഞു. ഉണ്ണി ആറിന്റെ പ്രതി പൂവൻ കോഴി എന്ന നോവലിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത് എന്നായിരുന്നു വാർത്തകൾ വന്നിരുന്നത്.എന്നാൽ ഇത് ആ നോവൽ അല്ലായെന്ന് സംവിധായകൻ റോഷൻ ആൻഡ്രൂസ് തന്റെ ഫേസ്ബുക്ക് പേജിലൂടെ വെളിപ്പെടുത്തിയിരുന്നു.ഉണ്ണി ആർ…

Read More