Author: Webdesk

യുവതലമുറയിലെ സിനിമ താരങ്ങളിൽ പുകവലിയും മദ്യപാനവും ഇല്ലാത്ത ഏക വ്യക്തി കുഞ്ചാക്കോബോബനാണെന്ന സത്യം തുറന്നു പറയുകയാണ് സലിംകുമാർ. ചങ്ങനാശ്ശേരി എസ് ബി കോളേജിൽ അതിഥിയായെത്തി വേദിയിൽ പ്രസംഗിക്കവെയാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. സലിംകുമാർ പറഞ്ഞത് ഇങ്ങനെ: മദ്യപിക്കാത്ത പുകവലിക്കാത്ത ഒരാളെയൊക്കെ ഈ പുതുതലമുറയിൽ കണ്ടിട്ടുണ്ടെങ്കിൽ അതിൽ ഏക വ്യക്തി കുഞ്ചാക്കോ ബോബനാണ്. ചാക്കോച്ചൻ എസ് ബി കോളേജിൽ നിന്നും പഠിച്ചിറങ്ങിയതാണ്. ഒരിക്കൽ ഒരു കൂട്ടർ മയക്കുമരുന്നിനെതിരെ സത്യപ്രതിജ്ഞ ചെയ്യണമെന്ന ആവശ്യവുമായി എന്നെ സമീപിച്ചിരുന്നു. അവരോടു ഞാൻ പറ്റില്ലെന്നു പറഞ്ഞു. കാരണം ഞാൻ സിഗരറ്റു വലിക്കും. മയക്കുമരുന്നല്ലെങ്കിലും അതുപോലെയാണത്. ഞാൻ പറഞ്ഞു- ഒന്നുകിൽ നിങ്ങൾ മമ്മൂട്ടിയെ വിളിക്കൂ. അല്ലെങ്കിൽ നിങ്ങൾ ജഗദീഷിനെ വിളിക്കൂ. അല്ലെങ്കിൽ നിങ്ങൾ കുഞ്ചാക്കോ ബോബനെ വിളിക്കൂ. അവരെയൊക്കെയാണ് എനിക്ക് നിർദേശിക്കാനുണ്ടായിരുന്നത്. പ്രേം നസീർ സാറിനെക്കുറിച്ച് എനിക്കത്ര അറിയില്ല. എന്നാലും പറഞ്ഞു കേട്ടിടത്തോളം അദ്ദേഹവും നല്ല മനുഷ്യനാണെന്നാണ് ഞാൻ മനസ്സിലാക്കുന്നത്. ഏകദേശം പതിനഞ്ചോളം പ്രാവശ്യം ഞാൻ മരിച്ചുപോയിട്ടുണ്ട്. ആരൊക്കെയോ എന്നെ…

Read More

മെഗാസ്റ്റാർ മമ്മൂട്ടി നായകനായ ബ്രഹ്മാണ്ഡചിത്രം മാമാങ്കം ക്രിസ്മസ് റിലീസ് ആയി ഡിസംബർ 12 ന് തീയേറ്ററുകളിലെത്തും. ചിത്രം നവംബർ 21 നായിരുന്നു ആദ്യം റിലീസ് നിശ്ചയിച്ചിരുന്നത്. അതിൽനിന്നും ഡിസംബർ 12ലേക്ക് ക്രിസ്മസ് റിലീസായി ചിത്രം എത്തിയതോടെ ക്രിസ്മസ് റിലീസ് ആയി പ്ലാൻ ചെയ്തിരുന്ന മമ്മൂട്ടിയുടെ മറ്റൊരു ചിത്രമായ ഷൈലോക്ക് അടുത്ത വർഷം ജനുവരി 23 ലേക്ക് റിലീസ് മാറ്റി വെച്ചു. കുറച്ചു ദിവസങ്ങൾക്ക് മുൻപ് പുറത്തുവന്ന ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഏറെ ജനശ്രദ്ധ നേടിയിരുന്നു. ചിത്രത്തിന്റെ ആദ്യ ടീസർ ഉടൻ തന്നെ പുറത്തെത്തും എന്ന് നിർമാതാവായ ജോബി ജോർജ് അറിയിച്ചിട്ടുണ്ട്. ഏതാനും ദിവസങ്ങൾക്കു മുൻപ് തന്നെ ഇതിന്റെ ടീസർ എഡിററിംഗ് കഴിഞ്ഞു എന്ന് ഇതിന്റെ ടീസർ എഡിറ്റ് ചെയ്ത ലിന്റോ കുര്യൻ തന്റെ സോഷ്യൽ മീഡിയ പോസ്റ്റ് വഴി അറിയിക്കുകയും ചെയ്തു. സോഷ്യൽ മീഡിയയിലെ മമ്മൂട്ടി ആരാധകർക്കിടയിൽ പരക്കുന്ന ഒരു വാർത്ത  മാമാങ്കം റിലീസ് ദിവസം ആയിരിക്കും ഷൈലോക്കിന്റെ…

Read More

മലയാളത്തിന്റെ പ്രിയ താരം മഞ്ജുവാര്യരെ പ്രധാന കഥാപാത്രമാക്കി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് പ്രതി പൂവൻ കോഴി.ചിത്രത്തിൽ റോഷൻ ആൻഡ്രൂസ് തന്നെയാണ് മറ്റൊരു പ്രധാന കഥാപാത്രത്തെയും അവതരിപ്പിക്കുന്നത് .ഉണ്ണി ആറിന്റെ പ്രതി പൂവൻ കോഴി എന്ന നോവലിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത്.ഉണ്ണി ആർ തന്നെയാണ് തിരക്കഥ. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇന്ന് പുറത്തിറങ്ങും.മലയാളത്തിന്റെ സ്വന്തം ലാലേട്ടന്റെ ഫേസ്ബുക്ക് പേജ് വഴിയാണ് പോസ്റ്റർ പുറത്ത് വിടുക.ഇന്ന് വൈകിട്ട് 6 മണിക്കാണ് പോസ്റ്റർ പുറത്ത് വിടുന്നത്.ചിത്രം ക്രിസ്ത്മസ് റിലീസായി തിയറ്ററുകളിൽ എത്തും.മഞ്ജു വാര്യർ തന്നെയാണ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ഈ വാർത്ത പുറത്ത് വിട്ടത്.ക്രിസ്തുമസിന് ഒരു പിടി ചിത്രങ്ങളാണ് റിലീസിനായി എത്തുന്നത്.കുടുംബ പ്രേക്ഷകരുടെ പ്രിയ താരമായ മഞ്ജുവിന്റെ സാന്നിധ്യം പ്രതി പൂവൻ കോഴിയെ ക്രിസ്ത്മസ് ചിത്രങ്ങളിലെ ഏറ്റവും മുൻപന്തിയിലുള്ള മത്സര ചിത്രങ്ങളിൽ ഒന്നാക്കി മാറ്റുന്നു. ചിത്രം ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് നിർമ്മിക്കുന്നത്. ജി ബാലമുരുകന്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന…

Read More

പൃഥ്വിരാജ് നായകനായി രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന ചിത്രം ഒരുങ്ങുന്നു. മുരളി ഗോപിയാണ് ചിത്രത്തിന് തിരക്കഥ രചിക്കുന്നത്. ലൂസിഫർ രണ്ടാംഭാഗത്തിന്റെ പ്രഖ്യാപന വേളയിൽ ആണ് പൃഥ്വിരാജ് ആദ്യമായി ചിത്രത്തെ കുറിച്ച് മനസ്സ് തുറന്നത്. ദിലീപിനെ നായകനാക്കി കമ്മാരസംഭവം എന്ന ചിത്രത്തിലൂടെയാണ് രതീഷ് അമ്പാട്ട് സംവിധാന മേഖലയിലേക്ക് പ്രവേശിച്ചത്. മുരളിഗോപി തന്നെയായിരുന്നു ഈ ചിത്രത്തിനും തിരക്കഥ ഒരുക്കിയത്. ഇപ്പോൾ രണ്ടാം ചിത്രത്തിൽ പൃഥ്വിരാജിനെ നായകനാക്കി സിനിമ ചെയ്യുവാനുള്ള ഭാഗ്യം രതീഷ് അമ്പാട്ടിനെ തേടിയെത്തിയിരിക്കുകയാണ്. ഈ ചിത്രം പൂർത്തിയായതിനു ശേഷം മാത്രമേ ലൂസിഫർ രണ്ടാംഭാഗത്തിന്റെ ഷൂട്ടിങ് ആരംഭിക്കുകയുള്ളൂ എന്നും പൃഥ്വിരാജ് അന്ന് പറയുകയുണ്ടായി. മാസ്സ് ജേണറിലുള്ള ചിത്രം ഏറെ കാലത്തിന് ശേഷമുള്ള പൃഥ്വിരാജിന്റെ മാസ്സ് ചിത്രമാകുമെന്നും പറയപ്പെടുന്നു.നിലവിൽ അയ്യപ്പനും കോശിയും എന്ന ചിത്രത്തിൽ അഭിനയിച്ച് വരികയാണ് പൃഥ്വിരാജ്. പൃഥ്വിരാജും ബിജുമേനോനും ഒന്നിച്ചഭിനയിച്ച അനാർക്കലി എന്ന ചിത്രത്തിലൂടെ പൃഥ്വിരാജിന് വലിയൊരു ഹിറ്റ് സമ്മാനിച്ച തിരക്കഥാകൃത്തും സംവിധായകനുമായ സച്ചിയാണ് ഈ ചിത്രം അണിയിച്ചൊരുക്കുന്നത്. അനാർക്കലി എന്ന ചിത്രത്തിലെ…

Read More

മനസ്സിനക്കരെ എന്ന ചിത്രത്തിലൂടെ അഭിനയ ജീവിതത്തിലേക്ക് കടന്നു വന്ന് പിന്നീട് മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും ഒക്കെ നായികയായി വേഷമിട്ട് ഇപ്പോൾ തമിഴിൽ ലേഡി സൂപ്പർസ്റ്റാർ ആയി തിളങ്ങുന്ന നയൻതാര ഇന്നലെ തന്റെ ജന്മദിനം ആഘോഷിച്ചിരുന്നു. താരത്തിന് ആരാധകരും സിനിമാ ലോകവും ഒന്നാകെ ജന്മദിന ആശംസകൾ നേരുകയാണ്. എന്നാൽ നയൻതാര തന്റെ ജന്മദിനം കൊണ്ടാടുന്നത് വളരെ റൊമാന്റിക് ആയി ആണ്. ഇപ്പോൾ ന്യൂയോർക്ക് സിറ്റിയിൽ ഉള്ള നയൻതാര പിറന്നാൾ ആഘോഷിക്കുന്നത് തമിഴിലെ പ്രശസ്ത സംവിധായകനും നയൻതാരയുടെ കാമുകനുമായ വിഘ്നേശ് ശിവന് ഒപ്പമാണ്. വിഘ്‌നേശ് ശിവൻ ഒരുക്കിയ നാനും റൗഡി താൻ എന്ന വിജയ് സേതുപതി ചിത്രത്തിൽ നയൻതാര ആയിരുന്നു നായികാ വേഷം ചെയ്തത്. ഇപ്പോൾ തങ്ങൾ ന്യൂയോർക്കിൽ ആണെന്ന വിവരം അവിടെ നിന്നുള്ള ഫോട്ടോ സഹിതം വിഘ്‌നേശ് ശിവൻ ആണ് ആരാധകരുമായി പങ്കുവച്ചത്. ഏതായാലും നയൻതാര- വിഘ്‌നേശ് ശിവൻ ജോഡിയുടെ പുതിയ റൊമാന്റിക് ഫോട്ടോ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാവുകയാണ്. തന്റെ ഒറ്റ പേരിൽ…

Read More

സിജു വിൽസൻ,വിനയ് ഫോർട്ട്,അഭിരാമി ഭാർഗവൻ,സൈജു കുറുപ്പ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് വാർത്തകൾ ഇതുവരെ.മനോജ് നായരാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മെജോ ജോസഫ് സംഗീതവും എൽദോ ഐസക്ക് ഛായാഗ്രഹണവും നിർവഹിക്കുന്നു.ചിത്രത്തിന്റെ ടീസർ കാണാം

Read More

ജയസൂര്യ,ചെമ്പൻ വിനോദ് ജോസ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നചിത്രമാണ് പൂഴിക്കടകൻ.ഗിരീഷ് നായർ സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിച്ചിരിക്കുന്നത് സാമും നൗഫലും ചേർന്ന് ആണ്.ചിത്രത്തിലെ നക്ഷത്രം എന്ന ഗാനം പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ഹരിശങ്കർ ആണ് ഗാനം ആലപിച്ചത്.രഞ്ജിത് മേലേപ്പാട്ട് ആണ് സംഗീതം.

Read More

വിജയ് സേതുപതി തൃഷ ജോഡികളിൽ ഒരുങ്ങിയ 96 എന്ന ചിത്രം വളരെ വലിയ വിജയമായിരുന്നു. ആരാധകർ ഇത്രയും പ്രണയിച്ചു കണ്ട മറ്റൊരു ചിത്രം ഈ അടുത്തിടെ ഇറങ്ങിയിട്ടില്ല. എന്നാൽ 96 എന്ന ചിത്രത്തിൽ സംവിധായകനായ പ്രേംകുമാർ ആദ്യം മനസ്സിൽ കണ്ടിരുന്നത് മഞ്ജുവാര്യരെ ആയിരുന്നു എന്ന് അധികമാർക്കും അറിയില്ല. മഞ്ജുവാര്യർ തന്നെയാണ് ഇക്കാര്യം ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയത്. ദുബായിൽ ഒരു അവാർഡ് നൈറ്റിൽ പങ്കെടുക്കുവാൻ എത്തിയ മഞ്ജുവാര്യർ അടുത്തിടെയാണ് അവിടെവച്ച് സംവിധായകനിൽ നിന്നും ഈ വാർത്ത അറിഞ്ഞത്. സംവിധായകന്റെ വാക്കുകൾ തന്നെ ഏറെ ഞെട്ടിച്ചുവെന്നും മഞ്ജു വാര്യർ പറയുന്നു. അവാർഡ് നെറ്റിൽ വിജയ് സേതുപതിയും പങ്കെടുത്തിരുന്നു എന്നും അവാർഡ് ദാനത്തിനു ശേഷം തിരികെ പോയപ്പോൾ വിജയസേതുപതി 96 ന്റെ സംവിധായകന് മഞ്ജുവാര്യരെ കാണണമെന്ന് ആഗ്രഹമുണ്ടെന്ന് അറിയിക്കുകയും ചെയ്തു. അങ്ങനെ മഞ്ജുവിനെ കണ്ട പ്രേംകുമാർ ഇക്കാര്യം തുറന്നുപറഞ്ഞു. എന്തുകൊണ്ടാണ് തന്നെ വിളിക്കാത്തത് എന്നും ഒന്ന് വിളിച്ചിരുന്നെങ്കിൽ താൻ ഓടി വരും ആയിരുന്നല്ലോ എന്നുമായിരുന്നു മഞ്ജുവിന്റെ…

Read More

നസ്രിയയുടെ ഏറ്റവും അടുത്ത സുഹൃത്ത് ദുൽഖർ സൽമാന്റെ ഭാര്യ അമാൽ സുൽഫി ആണ്. മലയാള സിനിമയിൽ നിരവധി ആരാധകരുള്ള കുറുമ്പും കുസൃതിയും ഏറെയുള്ള നസ്രിയ വിവാഹ ശേഷം അഭിനയ ജീവിതത്തിൽ നിന്നും ഒരു ഇടവേള എടുത്തിരുന്നു. പിന്നീട് അഞ്ജലി മേനോൻ സംവിധാനം ചെയ്ത കൂടെ എന്ന ചിത്രത്തിലൂടെ ഒരു തിരിച്ചുവരവ് നടത്തിയ നസ്‌റിയ ഭർത്താവ് ഫഹദിനൊപ്പം നിർമാണത്തിലേക്ക് കടന്നു. അഭിനയജീവിതത്തിന് അപ്പുറം നിരവധി സൗഹൃദങ്ങൾ കാത്തുസൂക്ഷിക്കുന്ന ഒരു വ്യക്തിയാണ് നസ്രിയ. നസ്രിയയും അമാലും തമ്മിലുള്ള സൗഹൃദം കുടുംബാംഗങ്ങൾ തമ്മിലുമുണ്ട്. അടുത്തിടെ നസ്രിയയുടെയും ഫഹദിന്റെയും വീടിന്റെ ഇന്റീരിയർ ചെയ്തതും അമാൽ തന്നെയാണ്. കൂടെ’ എന്ന സിനിമയ്ക്ക് ശേഷം ഒരു ഇടവേള വീണ്ടുമെടുത്ത നസ്രിയ, ഇനി ‘ട്രാൻസ്’ എന്ന സിനിമയിൽ ഫഹദിന്റെ നായിക ആയിട്ടാണ് എത്തുന്നത്. വിവാഹ ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. നസ്രിയയും അമാലും ഒന്നിച്ചുള്ള ചിത്രങ്ങൾ ഇപ്പോൾ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെക്കുകയാണ് നസ്രിയ. സമൂഹമാധ്യമങ്ങളിൽ ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾ ഇടക്ക്‌ വരാറുണ്ട്.…

Read More

മലയാളത്തിന്റെ പ്രിയ താരം മഞ്ജുവാര്യരെ പ്രധാന കഥാപാത്രമാക്കി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് പ്രതി പൂവൻ കോഴി.ചിത്രത്തിൽ റോഷൻ ആൻഡ്രൂസ് തന്നെയാണ് മറ്റൊരു പ്രധാന കഥാപാത്രത്തെയും അവതരിപ്പിക്കുന്നത് .ഉണ്ണി ആറിന്റെ പ്രതി പൂവൻ കോഴി എന്ന നോവലിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത്.ഉണ്ണി ആർ തന്നെയാണ് തിരക്കഥ. ചിത്രം ക്രിസ്ത്മസ് റിലീസായി തിയറ്ററുകളിൽ എത്തും.മഞ്ജു വാര്യർ തന്നെയാണ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ഈ വാർത്ത പുറത്ത് വിട്ടത്.ക്രിസ്തുമസിന് ഒരു പിടി ചിത്രങ്ങളാണ് റിലീസിനായി എത്തുന്നത്.കുടുംബ പ്രേക്ഷകരുടെ പ്രിയ താരമായ മഞ്ജുവിന്റെ സാന്നിധ്യം പ്രതി പൂവൻ കോഴിയെ ക്രിസ്ത്മസ് ചിത്രങ്ങളിലെ ഏറ്റവും മുൻപന്തിയിലുള്ള മത്സര ചിത്രങ്ങളിൽ ഒന്നാക്കി മാറ്റുന്നു. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നാളെ പുറത്തിറങ്ങും. ചിത്രം ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് നിർമ്മിക്കുന്നത്. ജി ബാലമുരുകന്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന് സംഗീതമൊരുക്കുന്നത് ഗോപി സുന്ദറാണ്. മഞ്ജു വാര്യരുടെ തിരിച്ചുവരവിന് കാരണമായ ചിത്രമായിരുന്നു.’ഹൗ ഓൾഡ് ആർ യു’.ചിത്രം സംവിധാനം…

Read More