Author: Webdesk

മലയാളത്തിന്റെ പ്രിയ താരം മഞ്ജുവാര്യരെ പ്രധാന കഥാപാത്രമാക്കി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് പ്രതി പൂവൻ കോഴി.ചിത്രത്തിൽ റോഷൻ ആൻഡ്രൂസ് തന്നെയാണ് മറ്റൊരു പ്രധാന കഥാപാത്രത്തെയും അവതരിപ്പിക്കുന്നത് .ഉണ്ണി ആറിന്റെ പ്രതി പൂവൻ കോഴി എന്ന നോവലിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത്.ഉണ്ണി ആർ തന്നെയാണ് തിരക്കഥ. ചിത്രം ക്രിസ്ത്മസ് റിലീസായി തിയറ്ററുകളിൽ എത്തും.മഞ്ജു വാര്യർ തന്നെയാണ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ഈ വാർത്ത പുറത്ത് വിട്ടത്.ക്രിസ്തുമസിന് ഒരു പിടി ചിത്രങ്ങളാണ് റിലീസിനായി എത്തുന്നത്.കുടുംബ പ്രേക്ഷകരുടെ പ്രിയ താരമായ മഞ്ജുവിന്റെ സാന്നിധ്യം പ്രതി പൂവൻ കോഴിയെ ക്രിസ്ത്മസ് ചിത്രങ്ങളിലെ ഏറ്റവും മുൻപന്തിയിലുള്ള മത്സര ചിത്രങ്ങളിൽ ഒന്നാക്കി മാറ്റുന്നു. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നാളെ പുറത്തിറങ്ങും. ചിത്രം ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് നിർമ്മിക്കുന്നത്. ജി ബാലമുരുകന്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന് സംഗീതമൊരുക്കുന്നത് ഗോപി സുന്ദറാണ്. മഞ്ജു വാര്യരുടെ തിരിച്ചുവരവിന് കാരണമായ ചിത്രമായിരുന്നു.’ഹൗ ഓൾഡ് ആർ യു’.ചിത്രം സംവിധാനം…

Read More

കഴിഞ്ഞവർഷം നവംബർ പകുതിയോടെ പുറത്തിറങ്ങിയ ജോസഫ് എന്ന ചിത്രമാണ് ജോജു ജോർജ് എന്ന നടന് സ്വന്തമായി ഒരു സ്ഥാനം നേടിക്കൊടുത്തത്. എം പത്മകുമാർ സംവിധാനം ചെയ്ത ഈ ചിത്രം നിർമ്മിച്ചതും ജോജു തന്നെയായിരുന്നു. ജോസഫ് എന്ന കഥാപാത്രത്തിലൂടെ ഗംഭീര പ്രകടനം കാഴ്ച വെച്ച ജോജു ജോർജിന് ആ കഥാപാത്രം സംസ്ഥാന അവാർഡും ദേശീയ അവാർഡും ജൂറിയുടെ പ്രത്യേക പരാമർശവും നേടിക്കൊടുത്തു. സ്വന്തം ജീവൻ ത്യജിച്ചും അവയവ മാഫിയയുടെ കളികൾ പുറത്തു കൊണ്ട് വരുന്ന ജോസഫ് എന്ന പോലീസ് ഉദ്യോഗസ്ഥന്റെ കഥയാണ് ചിത്രം പറഞ്ഞത്. തിയേറ്ററുകളിൽ 100 ദിവസം പ്രദർശിപ്പിച്ച സൂപ്പർ ഹിറ്റ് ചിത്രമായിരുന്നു ജോസഫ്. തന്റെ ജീവിതം മാറ്റിമറിച്ച ഈ ചിത്രത്തിന്റെ ഒന്നാം വാർഷികം ജോജു കഴിഞ്ഞദിവസം മെഗാസ്റ്റാർ മമ്മൂട്ടിയോടൊപ്പം കേക്ക് മുറിച്ച് ആഘോഷിച്ചു. മമ്മൂട്ടി മുഖ്യമന്ത്രിയായി എത്തുന്ന വൺ എന്ന ചിത്രത്തിൽ പാർട്ടി സെക്രട്ടറിയായി ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് ജോജു ജോർജ്. ഈ ചിത്രത്തിലെ താരങ്ങൾ താമസിക്കുന്ന ഹോട്ടലിന്റെ മാനേജ്‌മെന്റും സ്റ്റാഫും…

Read More

ഉണ്ണി ആറിന്റെ നോവൽ പ്രതി പൂവൻകോഴി മഞ്ജുവാര്യരെ പ്രധാന കഥാപാത്രമാക്കി റോഷൻ ആൻഡ്രൂസ് സിനിമയാക്കുന്ന വിവരം നേരത്തെ പുറത്തു വന്നിരുന്നു.ചിത്രത്തിൽ റോഷൻ ആൻഡ്രൂസ് തന്നെയാണ് മറ്റൊരു പ്രധാന കഥാപാത്രത്തെയും അവതരിപ്പിക്കുന്നത് .ഉണ്ണി ആർ തിരക്കഥയൊരുക്കുന്ന ചിത്രം ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് നിർമ്മിക്കുന്നത്. ജി ബാലമുരുകന്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന് സംഗീതമൊരുക്കുന്നത് ഗോപി സുന്ദറാണ്. മഞ്ജു വാര്യരുടെ തിരിച്ചുവരവിന് കാരണമായ ചിത്രമായിരുന്നു.’ഹൗ ഓൾഡ് ആർ യു’.ചിത്രം സംവിധാനം ചെയ്തിരുന്നതും റോഷൻ ആൻഡ്രൂസ് തന്നെയായിരുന്നു.ഏറെ കാലത്തിന് ശേഷം വീണ്ടും റോഷൻ ആൻഡ്രൂസുമായി ഒന്നിക്കുന്നതിന്റെ സന്തോഷം അറിയിക്കുകയാണ് മഞ്ജു വാര്യർ ഇപ്പോൾ. മഞ്ജു വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റ്:° പ്രിയപ്പെട്ടവരേ , റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത ‘ഹൗ ഓൾഡ് ആർ യു’വിലെ നിരുപമയെ സ്വീകരിച്ച നിങ്ങൾ ഓരോരുത്തരുടേയും കരുതൽ നിറഞ്ഞ സ്നേഹമാണ് ഇന്നും എന്റെ ഊർജ്ജം .ഇനി ഞാൻ ,റോഷൻ ആൻഡ്രൂസിന്റെ പുതിയ ചിത്രമായ ‘പ്രതി പൂവൻകോഴി’യിലെ മാധുരി ആവുകയാണ്. നവംബർ…

Read More

1993-ൽ വിയറ്റ്നാം കോളനി എന്ന ചിത്രത്തിലെ ചെറിയ വേഷത്തിലൂടെ അഭിനയ ജീവിതത്തിലേക്ക് കടന്നുവന്ന രാധിക പിന്നീട് ലാൽ ജോസ് സംവിധാനം ചെയ്ത ക്ലാസ്മേറ്റ്സ് എന്ന ചിത്രത്തിലെ റസിയ എന്ന കഥാപാത്രത്തിലൂടെ മലയാളികളുടെ മനസ്സിൽ ചേക്കേറി. റസിയ എന്ന കഥാപാത്രം രാധികയുടെ ജീവിതത്തിലെ ഒരു വഴിത്തിരിവായിരുന്നു. ജയരാജ് സംവിധാനം ചെയ്ത ദൈവനാമത്തിൽ എന്ന ചിത്രത്തിലൂടെയായിരുന്നു രാധികയുടെ സിനിമയിലെ രണ്ടാം വരവ്‌. വിവാഹത്തോടെ സിനിമയിൽ നിന്നും ചെറിയ ഒരു ഇടവേള എടുത്ത താരം സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ്. താരത്തിന്റെ പുത്തൻ മേക്കോവറിൽ ഉള്ള ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ചിത്രം കാണുന്നവർ ഒരു നിമിഷം ഇത് ക്ലാസ്മേറ്റ്സിലെ റസിയ തന്നെയാണോ എന്ന് സംശയിച്ചേക്കാം. മുടി വെട്ടി ചെറുതാക്കി മോഡേൺ ലുക്കിലാണ് താരം എത്തുന്നത്. മലയാളികളുടെ മനസ്സിൽ ഇപ്പോഴും നിറഞ്ഞു നിൽക്കുന്നത് ക്ലാസ്സ്മേറ്റ്സിലെ റസിയ തന്നെയാണ്. അതുകൊണ്ടാണ് ഈ ചിത്രം കാണുമ്പോൾ ആരാധകർക്ക് സംശയം തോന്നുന്നത്. അഭിലും ആയുള്ള വിവാഹത്തിന് ശേഷമാണ് രാധിക…

Read More

അഭിനയിച്ച ചിത്രങ്ങളെല്ലാം ഹിറ്റ് ആക്കി കൊണ്ട് ഏത് കഥാപാത്രത്തെയും തന്റെ ഉള്ളംകൈയിൽ ആക്കുന്ന ഭാഗ്യ നടി എന്ന പേര് ലഭിച്ച താരമാണ് ഐശ്വര്യ ലക്ഷ്മി. നല്ല കഥാപാത്രങ്ങൾ ലഭിക്കുമ്പോഴും അതിനെ വിജയത്തിൽ എത്തിക്കുമ്പോഴും പാർവ്വതിയുടെ അഭിനയത്തിലെ രഹസ്യം തിരയുകയാണ് താരമിപ്പോൾ. പാർവതിയുടെ ഓരോ കഥാപാത്രങ്ങളും തന്നെ ഏറെ കൊതിപ്പിക്കുന്നു എന്നാണ് ഐശ്വര്യ പറയുന്നത്. പാർവതിയുടെ കഥാപാത്രങ്ങൾ തന്നെ ഏറെ കൊതിപ്പിക്കുന്നുണ്ടെന്നും ഇത്രയും നന്നായി അഭിനയിക്കാൻ സാധിച്ചിരുന്നെങ്കിൽ എന്ന് താൻ പലവട്ടം ആഗ്രഹിച്ചിരുന്നു എന്നും ഐശ്വര്യ പറയുന്നു. പാർവതിയുടെ ചിത്രങ്ങളിൽ ഏറ്റവും പ്രിയപ്പെട്ടത് ഏത് എന്ന് പറയുവാൻ പ്രയാസമാണെന്നും എന്ന് നിന്റെ മൊയ്തീൻ എന്ന ചിത്രത്തിലെ ഇമോഷണൽ സീൻ എത്ര കണ്ടാലും മതിവരില്ല എന്നും താരം കൂട്ടിച്ചേർക്കുന്നു. എന്നെങ്കിലും പാർവതിയെ കണ്ടാൽ ഒരു ചോദ്യം ചോദിക്കുവാൻ ഐശ്വര്യ ഒരുക്കിവെച്ചിട്ടുണ്ട്. തനിക്ക് നന്നാവാൻ ആയി കുറച്ചു ടിപ്സ് പറഞ്ഞു തരുമോ എന്നാണ് ആ ചോദ്യം. തനിക്ക് ഇഷ്ടപ്പെട്ട മലയാള സിനിമകൾ ഏറെയാണെന്നും പഴയകാല സിനിമകളിൽ…

Read More

ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത് നിവിന്‍ പോളി നായകനായി ചിത്രമാണ് ‘മൂത്തോൻ’ .ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപാണ് ലയേഴ്‌സ് ഡയസിന് ശേഷം ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഹിന്ദി സംഭാഷണങ്ങള്‍ എഴുതിയിരിക്കുന്നത്. മിനി സ്റ്റുഡിയോ, ജാര്‍ പിക്‌ചേഴ്‌സ്, പാരഗണ്‍ പിക്‌ചേഴ്‌സ് എന്നീ ബാനറുകള്‍ക്കൊപ്പം അനുരാഗ് കശ്യപും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ശശാങ്ക് അറോറ, ശോഭിത ധൂലിപാല, ദിലീഷ് പോത്തന്‍, സുജിത്ത് ശങ്കര്‍, മെലിസ രാജു തോമസ് തുടങ്ങിയവര്‍ മറ്റു വേഷങ്ങളിൽ എത്തുന്നുണ്ട് ചിത്രത്തിന് അഭിനന്ദനവുമായി നടി പാർവതിയും ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ്.രാവിലെ എണീറ്റപ്പോൾ മനസ്സ് നിറയെ അക്ബറും അമീറുമായിരുന്നു എന്നാണ് പാർവതി ട്വീറ്റ് ചെയ്തത്. പാർവതിയുടെ ട്വീറ്റ് ഇങ്ങനെ: “എന്തൊക്കെ പറഞ്ഞാലും, രാവിലെ എണീറ്റപ്പോമനസ്സ് നിറയെ അഖബറും അമീറും” (Whatever said and done, when I woke up this morning my heart is full of Akhbar and Aamir) @geetumohandas @NivinOfficial #roshanmathew “എന്തൊക്കെ പറഞ്ഞാലും,…

Read More

സൗബിൻ ഷാഹിർ ,സുരാജ് വെഞ്ഞാറമൂട് എന്നിവർ നായകന്മാരായി എത്തിയ ഏറ്റവും പുതിയ ചിത്രമാണ് ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ വേർഷൻ 5.25. ഫോഴ്സ്, ബദായ് ഹോ, മർഡ് കോ ദർദ് നഹി ഹോതാ എന്നീ ബോളിവുഡ് ചിത്രങ്ങളുടെയും നിരവധി പരസ്യ ചിത്രങ്ങളുടെയും പ്രൊഡക്ഷൻ ഡിസൈനറായ രതീഷ് ബാലകൃഷ്ണൻ പൊതുവാൾ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ.ചിത്രം കഴിഞ്ഞ ആഴ്ച്ച കേരളത്തിലെ തിയറ്ററുകളിൽ റിലീസിനെത്തി. നുറുങ്ങ് നുറുങ്ങ് തമാശകളുമായി ഒരുക്കിയ ചിത്രം പ്രേക്ഷകരുടെ ഇഷ്ടം സ്വന്തമാക്കുന്നു എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് ഇതിനിടെ പത്തനംതിട്ട ആശ്വാസ് ഭവനും ബാലസദനും തങ്ങളുടെ പ്രിയപ്പെട്ട കുട്ടികളെ ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ കാണിക്കുവാൻ തിയറ്ററുകളിൽ എത്തിച്ചിരിക്കുകയാണ്. ചിത്രം കണ്ട കുട്ടികൾ നിർമാതാവ് സന്തോഷ് ടി കുരുവിളയ്ക്ക് നന്ദി പറയുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ചിത്രം കുട്ടികൾക്ക് ഇഷ്ടമായെന്നും പലരും ആദ്യമായിട്ടാണ് തിയറ്ററിൽ പോലും പോകുന്നതെന്നും അധികൃതർ പറഞ്ഞു. എന്തായാലും കുഞ്ഞപ്പൻ റോബോട്ടിന്റെ പൊടികൈകൾ കണ്ട് മനസ്സ് നിറഞ്ഞതാണ്…

Read More

ഹാസ്യ സാമ്രാട്ട് ജെഗതി ശീകുമാറിന്റെ മകളും ടെലിവിഷൻ താരവുമായ ശ്രീലക്ഷ്മി ശ്രീകുമാർ വിവാഹിതയായി.ഇന്ന് കൊച്ചി ഗ്രാൻഡ് ഹയാത്ത് ഹോട്ടലിൽ വച്ചായിരുന്നു വിവാഹം നടന്നത്. അടുത്ത ബന്ധുക്കൾക്കും സുഹൃത്തുക്കൾളും വിവാഹത്തിൽ പങ്കെടുത്തു. ദുബൈയിൽ സ്ഥിര താമസമാക്കിയ കൊമേഴ്സ്യൽ പൈലറ്റ് ജിജിൻ ജഹാംഗീറാണ് വരൻ. നോർത്ത് ഇന്ത്യൻ പശ്ചാത്തലത്തിൽ ഉള്ള വസ്ത്രങ്ങൾ അണിഞ്ഞാണ് ശ്രീലക്ഷ്മി വിവാഹ വേദിയിലെത്തിയത്. ഓഫ് വൈറ്റും ചുവപ്പും നിറത്തിലുളള ലഹങ്കയിൽ അതീവ സുന്ദരിയായിരുന്നു ശ്രീലക്ഷ്മി. മെറൂൺ നിറണത്തിലുള്ള കോട്ടും സ്യൂട്ടുമായിരുന്നു ജഹാംഗീറിന്റെ വേഷം. അഞ്ച് വർഷത്തെ പ്രണയത്തിന് ശേഷമാണ് വിവാഹം. ശ്രീലക്ഷ്മി ആദ്യ സീസൺ ബിഗ് ബോസിലും പങ്കെടുത്തിരുന്നു.ബിഗ് ബോസ്സിൽ കൂടെ ഉണ്ടായിരുന്ന രഞ്ജിനി ഹരിദാസ്, അർച്ചന സുശീലൻ, സാബുമോൻ, ദിയ സന തുടങ്ങിയവർ വിവാഹത്തിന് എത്തിയിരുന്നു. ഹൈബി ഈഡൻ എംപി, എംഎൽഎമാരായ എൽദോസ് കുന്നപ്പിള്ളി, ടി ജെ വിനോദ്, ഇബ്രാഹിംകുഞ്ഞ് തുടങ്ങിയവരും വിവാഹത്തിൽ പങ്കെടുത്തു

Read More

ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത് നിവിന്‍ പോളി നായകനായി ചിത്രമാണ് ‘മൂത്തോൻ’ .ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപാണ് ലയേഴ്‌സ് ഡയസിന് ശേഷം ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഹിന്ദി സംഭാഷണങ്ങള്‍ എഴുതിയിരിക്കുന്നത്. മിനി സ്റ്റുഡിയോ, ജാര്‍ പിക്‌ചേഴ്‌സ്, പാരഗണ്‍ പിക്‌ചേഴ്‌സ് എന്നീ ബാനറുകള്‍ക്കൊപ്പം അനുരാഗ് കശ്യപും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ശശാങ്ക് അറോറ, ശോഭിത ധൂലിപാല, ദിലീഷ് പോത്തന്‍, സുജിത്ത് ശങ്കര്‍, മെലിസ രാജു തോമസ് തുടങ്ങിയവര്‍ മറ്റു വേഷങ്ങളിൽ എത്തുന്നുണ്ട് ചിത്രം കഴിഞ്ഞ ആഴ്ച്ച കേരളത്തിലെ തിയറ്ററുകളിലും റിലീസിനെത്തി.അതിഗംഭീര റിപ്പോർട്ടുകളാണ് ചിത്രത്തിന് ലഭിക്കുന്നത് നിവിൻ പോളിയുടെ കരുത്തുറ്റ പ്രകടനം തന്നെയാണ് ചിത്രത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്.ഇതുവരെ തന്റെ കരിയറിൽ അവതരിപ്പിക്കാത്ത തരത്തിലുള്ള അതിഗംഭീര ഭാവ പ്രകടനങ്ങൾ നിവിനിൽ നിന്ന് കാണാൻ സാധിച്ച ചിത്രം കൂടിയാകുകയാണ് മൂത്തോൻ. അക്ബർ ഭായ് എന്ന കഥാപാത്രത്തിന്റെ രണ്ട് കാലഘട്ടം അതിന്റെ ഏറ്റവും വലിയ തന്മയത്വത്തോടെ അവതരിപ്പിക്കാൻ നിവിൻ പോളിക്ക് സാധിച്ചു എന്ന് നിസംശയം…

Read More

ആനന്ദത്തിന് ശേഷം ഹാബിറ്റ് ഓഫ് ലൈഫിന്റെ ബാനറിൽ ശ്രീനിവാസൻ നിർമിക്കുന്ന രണ്ടാമത്തെ ചിത്രമാണ് ഹെലൻ.കഴിഞ്ഞ ദിവസം തിയറ്ററുകളിൽ എത്തിയ ചിത്രത്തിന് അതിഗംഭീര റിപ്പോർട്ടുകളാണ് ലഭിക്കുന്നത്.മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച സർവൈവൽ ചിത്രങ്ങളിൽ ഒന്നാണ് ഹെലൻ. മാത്തുക്കുട്ടി സേവ്യർ സംവിധാനം നിർവഹിക്കുന്ന ചിത്രത്തിൽ കുമ്പളങ്ങി ഫെയിം അന്ന ബെന്നാണ് നായിക.അന്ന ബെന്നിന്റെ ഗംഭീര പ്രകടനം ചിത്രത്തിന്റെ ഏറ്റവും വലിയ കരുത്താണ്. വിശാഖ് സുബ്രഹ്മണ്യം, അജു വർഗീസ്, ധ്യാൻ ശ്രീനിവാസൻ എന്നിവരുടെ ഉടമസ്ഥതയിലുള്ള ഫന്റാസ്റ്റിക് ഫിലിംസാണ് ചിത്രം തീയറ്ററുകളിൽ എത്തിച്ചത്.അന്ന ബെന്നിനെ കൂടാതെ ലാൽ,നോബിൾ,ലാൽ തുടങ്ങിയവരും മികച്ച പ്രകടനം പുറത്തെടുക്കുകയുണ്ടായി. തനിക്ക് ഒരുപാട് അഭിനന്ദനങ്ങൾ നേടിത്തന്ന രണ്ട് സ്ത്രീകളാണ് ഹെലൻ പോളും രോഹിണി പ്രണാബും എന്ന് കുറിച്ചിരിക്കുകയാണ് ചിത്രത്തിന്റെ നിർമാതാവ് വിനീത് ശ്രീനിവാസൻ ഇപ്പോൾ.വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത തിരയിലെ കേന്ദ്ര കഥാപാത്രമാണ് രോഹിണി പ്രണാബ്.ഹെലനെയും രോഹിണിയേയും യഥാക്രമം അന്ന ബെന്നും ശോഭനയുമാണ് തിരശീലയിൽ അവിസ്മരണീയമാക്കിയത്. ആൽഫ്രഡ്‌ കുര്യൻ ജോസഫ്, നോബിൾ…

Read More