Author: Webdesk

ഐശ്വര്യ ലക്ഷ്മിയുടെ ആദ്യ തമിഴ് ചിത്രമായ ആക്ഷൻ ടീസർ പുറത്തിറങ്ങി. വിശാൽ, തമന്ന എന്നിവർ അണിനിരക്കുന്ന ചിത്രം സുന്ദർ സി ആണ് സംവിധാനം ചെയ്തിരിക്കുന്നത്. യോഗിബാബു, ആകാൻക്ഷ, കബീർ ദുഹാൻ, രാംകി എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ഹിപ്ഹോപ് തമിഴയാണ് ത്രസിപ്പിക്കുന്ന ആക്ഷൻ രംഗങ്ങളുമായി എത്തുന്ന ചിത്രത്തിന്റെ സംഗീതം കൈകാര്യം ചെയ്യുന്നത്.

Read More

മോഹന്‍ലാലിനെ നായകനാക്കി സിദ്ദിഖ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ബിഗ് ബ്രദര്‍’.ലേഡീസ് ആന്‍ഡ് ജെന്റില്‍മാന്‍ എന്ന ചിത്രത്തിന് ശേഷം മോഹന്‍ലാലും സിദ്ദിഖും വീണ്ടും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ‘ബിഗ് ബ്രദറി’നുണ്ട്. ചിത്രത്തിൽ സച്ചിദാനന്ദൻ എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിക്കുന്നത്. മോഹൻലാലിന്റെ സഹോദരന്മാരായി രണ്ട് പേരാണ് അഭിനയിക്കുന്നത്.അനൂപ് മേനോനും ജൂണിലെ ഒരു നായകൻ സർജാനോ ഖാലീദുമാണ് ചിത്രത്തിൽ മോഹൻലാലിന്റെ സഹോദരങ്ങളായി എത്തുന്നത്.ചിത്രത്തിന്റെ പുതിയ പോസ്റ്റർ ഇപ്പോൾ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ദീപാവലി സ്‌പെഷ്യൽ പോസ്റ്ററാണ് അണിയറ പ്രവർത്തകർ പുറത്ത് വിട്ടിരിക്കുന്നത്.ചിത്രത്തിൽ ബോളിവുഡ് താരം അർബാസ് ഖാനും അണിനിരക്കുന്നുണ്ട്.സൽമാൻ ഖാന്റെ സഹോദരനാണ് അർബാസ്. വേദാന്തം ഐപിഎസ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ അർബാസ് അവതരിപ്പിക്കുന്നത് . സൽമാൻ ഖാൻ ചിത്രം ദബാങ്കിലൂടെ അഭിനയ ജീവിതം തുടങ്ങിയ അർബാസ് ഖാന്റെ ആദ്യ തെന്നിന്ത്യൻ ചിത്രം കൂടിയാണ് ബിഗ് ബ്രദർ.

Read More

ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന രണ്ടാം ഭാഗമാണ് സൂപ്പർ ഹിറ്റ് ചിത്രമായ ലേലത്തിന്റെ രണ്ടാം ഭാഗം.ചിത്രം വരുന്നു എന്ന വാർത്ത സുരേഷ് ഗോപി ആരാധകർ ഏറെ ആഹ്ലാദപൂർവമാണ് വരവേറ്റത്.കസബ ഒരുക്കിയ നിഥിൻ രഞ്ജി പണിക്കർ ആണ് ചിത്രം സംവിധാനം ചെയ്യുവാനിരുന്നത്.എന്നാൽ ലേലം രണ്ടിന് മുൻപ് മറ്റൊരു ചിത്രവുമായി ഒന്നിക്കുകയാണ് സുരേഷ് ഗോപിയും നിഥിൻ രഞ്ജി പണിക്കരും. കാവൽ എന്നാണ് ചിത്രത്തിന്റെ പേര്. ഗുഡ്‌വിൽ എന്റർടൈന്മെന്റ്സിന്റെ ബാനറിൽ ജോബി ജോർജ് ആണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിൽ ലാലും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇപ്പോൾ അണിയറ പ്രവർത്തകർ പുറത്ത് വിട്ടു. പ്രേക്ഷകർ സുരേഷ് ഗോപിയെ കാണുവാൻ ആഗ്രഹിക്കുന്ന തരത്തിലാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്.ലേലം 2 വൈകുന്നതിലാണ് ഈ ചിത്രം ആരംഭിക്കുന്നത് എന്ന് സംവിധായകൻ നിഥിൻ രഞ്ജി പണിക്കർ പറഞ്ഞു. ഹൈറേഞ്ചിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രം രണ്ട് കാലഘട്ടത്തിലെ കഥയാണ് പറയുന്നത്.ചിത്രത്തിൽ സുരേഷ് ഗോപി രണ്ട് ഗെറ്റപ്പിൽ പ്രത്യക്ഷപ്പെടും. ചിത്രത്തിൽ…

Read More

വാളയാർ പരമശിവം എന്ന പേരിൽ സൂപ്പർഹിറ്റ് ചിത്രം റൺവേയുടെ രണ്ടാം ഭാഗത്തിനായി ദിലീപും സംവിധായകൻ ജോഷിയും വീണ്ടും ഒന്നിക്കുവാൻ പോകുന്നു എന്ന് റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. ഇപ്പോൾ പുറത്ത് വരുന്ന വാർത്തകൾ അനുസരിച്ച് ദിലീപും ജോഷിയും അതിന് മുമ്പ് തന്നെ മറ്റൊരു ചിത്രത്തിനായി ഒന്നിക്കുന്നുവെന്നാണ് സൂചന. ജോഷി – മോഹൻലാൽ കൂട്ടുകെട്ടിൽ ഒരുങ്ങിയ റൺ ബേബി റൺ പോലെ മീഡിയ ഇൻഡസ്ട്രിയുമായി ബന്ധപ്പെട്ട ചിത്രമായിരിക്കും ഇതെന്നാണ് സൂചനകൾ. പുതുമുഖ ഇരട്ട തിരകഥാകൃത്തുക്കൾ ആയിരിക്കും ചിത്രത്തിന്റെ തിരക്കഥ രചിക്കുന്നത്.അഞ്ച് വർഷം മുമ്പ് പുറത്തിറങ്ങിയ അവതാരം എന്ന ചിത്രത്തിൽ ആണ് ഇരുവരും അവസാനമായി ഒന്നിച്ചത്.ചിത്രം സമ്മിശ്ര പ്രതികരണം മാത്രമായിരുന്നു നേടിയിരുന്നത്.ഇതിനിടെ ജോജു ജോർജ്, നൈല ഉഷ, ചെമ്പൻ വിനോദ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഒരുക്കിയ പൊറിഞ്ചു മറിയം ജോസിന്റെ വലിയ വിജയത്തിന്റെ നെറുകയിലാണ്‌ ജോഷി ഇപ്പോൾ. ഓർഡിനറി, മധുരനാരങ്ങ,ശിക്കാരിശംഭു തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനായ സുഗീത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ മൈസാന്റായിലാണ് ദിലീപ് ഇപ്പോൾ…

Read More

മലയാള സിനിമ കണ്ട എണ്ണം പറഞ്ഞ മികച്ച കുറ്റാന്വേഷണ ചിത്രങ്ങളിൽ മുൻ നിലയിലാണ് സേതുരാമയ്യർ സിബിഐ സീരീസ്. ചിത്രത്തിന്റെ അഞ്ചാം ഭാഗത്തിനുള്ള ഒരുക്കങ്ങൾ അണിയറയിൽ തുടങ്ങി കഴിഞ്ഞു. മമ്മൂക്ക, സംവിധായകൻ കെ മധു, തിരക്കഥാകൃത്ത് എസ് എൻ സ്വാമി, സംഗീത സംവിധായകൻ ശ്യാം തുടങ്ങിയവർ അഞ്ചാം തവണയും ഒന്നിക്കുന്ന ചിത്രം മലയാളിക്ക് അത്ര പരിചിതമല്ലാത്ത ‘ബാസ്‌ക്കറ്റ് കില്ലിങ്’ എന്ന കഥാതന്തുവാണ് അവലംബിക്കുന്നത്. തുടർക്കഥയാകുന്ന ദുരൂഹ മരണങ്ങളുടെ ചുരുളഴിക്കുവാനാണ് സേതുരാമയ്യരുടെ വരവ്. 2020ഓടെ ചിത്രീകരണം ആരംഭിക്കുമെന്നാണ് അറിയാൻ കഴിയുന്നത്. ചിത്രത്തിൽ നായികയായി മഞ്ജു വാര്യർ എത്തുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം.കിട്ടുന്ന റിപ്പോർട്ടുകൾ ശരിയാണെങ്കിൽ ഇത് ആദ്യമായി മമ്മൂട്ടിയും മഞ്ജുവും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും സി ബി ഐ അഞ്ചാം ഭാഗത്തിന് വന്ന് ചേരും. അതിനിടെ കൂടത്തായി കൊലപാതകമായിരിക്കും ചിത്രത്തിന്റെ ഇതിവൃത്തം എന്നും പറയപ്പെടുന്നു.ചിത്രത്തിൽ ജോളിയായി മഞ്ജു എത്തിയേക്കും.മഞ്ജുവിന്റെ കരിയറിലെ ആദ്യ നെഗറ്റീവ് റോളും ഇതായിരിക്കും ഇതോടെ. സ്വർഗചിത്ര അപ്പച്ചനാണ് ചിത്രത്തിന്റെ നിർമാണം.…

Read More

സിനിമയിൽ ഇതുവരെ അരങ്ങേറിയില്ലെങ്കിലും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ഇൻസ്റ്റാഗ്രാമിൽ സജീവ സാന്നിധ്യമാണ് ജയറാം-പാർവതി ദമ്പതിമാരുടെ പുത്രി മാളവിക ജയറാം. സിനിമയുടെ ഗ്ലാമർ പരിവേഷം ഇല്ലെങ്കിലും സ്റ്റൈലിന്റെ കാര്യത്തിൽ താനും ഒട്ടും പിന്നിലല്ല എന്ന് തെളിയിക്കുകയാണ് മാളവിക. ഇൻസ്റ്റാഗ്രാമിൽ മാളവിക പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങൾ ഇതിന് തെളിവ്. സിനിമയില്‍ അഭിനയിച്ചിട്ടില്ലെങ്കിലും സഹോദരി മാളവികയ്ക്കും ഏറെ ആരാധകരുണ്ട്. നേരത്തെ അമ്മ പാര്‍വതിയ്‌ക്കൊപ്പം നില്‍ക്കുന്ന മാളവികയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരുന്നു. മാളവികയുടെ ചിത്രങ്ങള്‍ പുറത്ത് വരാന്‍ തുടങ്ങിയതോടെയാണ് താരപുത്രി സിനിമയിലേക്ക് വരുമോ എന്ന് ജയറാമിനോട് എല്ലാവരും ചോദിക്കാന്‍ തുടങ്ങിയത്. എന്നാല്‍ ഉടനെ ഒരു അരങ്ങേറ്റം ഉണ്ടാവുമോ എന്നതിനെ കുറിച്ച് കൂടുതല്‍ വ്യക്തതയില്ല. ഒരു കാലത്ത് മലയാള സിനിമയില്‍ നിറഞ്ഞ് നിന്ന നായികയായിരുന്നു പാര്‍വതി. വിടര്‍ന്ന കണ്ണുകളും നീണ്ട മുടിയുമുണ്ടായിരുന്ന ശാലീന സുന്ദരിയായിരുന്നു പാര്‍വതിയുടെ ട്രേഡ് മാര്‍ക്ക്. അക്കാര്യത്തില്‍ മാളവിക ലേശം മോഡേണാണ്. മുടി ബോയ് കട്ട് ചെയ്തും മോഡേണ്‍ വസ്ത്രങ്ങള്‍ ധരിച്ചും നില്‍ക്കുന്ന…

Read More

മലയാളികൾ നെഞ്ചിലേറ്റിയ സൂപ്പർതാരമാണ് സുരേഷ് ഗോപി. സിനിമയിൽ നിന്നും ചെറിയ ഒരു ഇടവേള എടുത്ത് ഏഷ്യാനെറ്റിലെ നിങ്ങൾക്കുമാകാം കോടീശ്വരൻ എന്ന പരിപാടിയിലൂടെ ഒരു വൻ തിരിച്ചുവരവാണ് താരം നടത്തിയത്. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ അദ്ദേഹം കാണിക്കാറുള്ള നിലപാടുകൾ മലയാളികൾക്ക് ഏറെ വ്യക്തമായിരുന്നു ആ പരിപാടിയിലൂടെ. ആദിവാസി സമൂഹങ്ങൾക്കും അനാഥർക്കും നിരാലംബർക്കും അദ്ദേഹം നൽകിയിട്ടുള്ള ജീവകാരുണ്യപ്രവർത്തനങ്ങൾ നിരവധിയാണ്. എന്നാൽ അദ്ദേഹത്തിന്റെ രാഷ്ട്രീയ കാഴ്ചപ്പാടുകൾ മൂലം അദ്ദേഹം ചെയ്ത നല്ല പ്രവർത്തികൾ എല്ലാം മറന്നിരിക്കുകയാണ് മലയാളികൾ. സമൂഹമാധ്യമങ്ങളിൽ അദ്ദേഹത്തിനെതിരെ ഉണ്ടാകാറുള്ള ട്രോളുകളും ചൂഷണങ്ങളും നിരവധിയാണ്. കോതമംഗലത്തുള്ള ഒരു ആദിവാസി ഊരിൽ വനനിബിഡമായ പ്രദേശത്ത് 33 ടോയ്‌ലറ്റുകൾ അദ്ദേഹം നൽകുകയുണ്ടായി. എന്നാൽ അതിനെതിരെ അക്കാലത്ത് ഉയർന്നുവന്ന പ്രധാനപ്പെട്ട കമന്റുകൾ ‘ആദ്യം അവർക്ക് കഴിക്കാൻ എന്തെങ്കിലും കൊടുക്കുകടോ എന്നിട്ട് ടോയ്ലറ്റ് പണിതു കൊടുക്ക് ‘ എന്നതാണ്. ഇത്തരം ട്രോളുകൾ തന്നെ ഏറെ വേദനിപ്പിക്കാറുണ്ടെന്നും യാതൊരു ലാഭേച്ഛകൂടാതെ ആണ് താൻ ഇതൊക്കെ ചെയ്യുന്നതെന്നും അദ്ദേഹം പറയുന്നു. ട്രോളുകൾ എല്ലാം അവഗണിച്ച്…

Read More

തെന്നിന്ത്യൻ പ്രേക്ഷകർ ഒന്നടങ്കം കാത്തിരുന്ന ഇളയദളപതി വിജയ്‍യും ലേഡി സൂപ്പർ സ്റ്റാർ നയൻതാരയും കേന്ദ്രകഥാപാത്രങ്ങളായി അറ്റ്‌ലി ഒരുക്കിയ ചിത്രമാണ് ബിഗിൽ. മികച്ച പ്രതികരണമാണ് ചിത്രത്തിന് തിയേറ്ററുകളിൽ നിന്നും ലഭിച്ചത്. ചിത്രത്തിൽ മലയാളിയും ഫുട്ബോൾ താരവും നടനുമായ ഐ എം വിജയനും എത്തുന്നുണ്ട്. ഇളയദളപതി വിജയും തൊട്ടതെല്ലാം പൊന്നാക്കുന്ന സംവിധായകനായ അറ്റ്‌ലിയും ചേർന്ന് ദീപാവലിക്ക് വൻ ആഘോഷത്തിനുള്ള വക തന്നെയാണ് പ്രേക്ഷകർക്കായി ഒരുക്കിയിരിക്കുന്നത്.ചിത്രത്തിന് ആഗോളതലത്തിൽ മികച്ച റിപ്പോർട്ടുകളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ചിത്രത്തിൽ ഏറ്റവും കൂടുതൽ കയ്യടി നേടിയത് വിജയ് അവതരിപ്പിച്ച അച്ഛൻ കഥാപാത്രമായ റായപ്പൻ എന്ന കഥാപാത്രമായിരുന്നു.ഈ കഥാപാത്രത്തിനു വേണ്ട സൂക്ഷ്മതയും കൃത്യതയും മിതത്വവും വിജയ് എന്ന നടനിൽ പ്രകടമായിരുന്നു. വിജയുടെ അഭിനയ ജീവിതത്തിലെ തന്നെ ഏറ്റവും മികച്ച കഥാപാത്രങ്ങളിൽ ഒന്നാണ് ബിഗിളിലെ റായപ്പൻ. ഇപ്പോൾ ഈ കഥാപാത്രത്തിന് വേണ്ടി തന്നെ ഒരു ചിത്രം ഒരുക്കുമെന്ന് ആരാധകരോട് സംവദിച്ചിരിക്കുകയാണ് ചിത്രത്തിൻറെ സംവിധായകൻ അറ്റ്ലി. ട്വിറ്ററിൽ ഈ കഥാപാത്രത്തിന് വേണ്ടി ഒരു സിനിമ ഒരുക്കണമെന്ന് അറ്റ്ലീയോട്…

Read More

ഫ്രൈഡേ ഫിലിം ഹൗസ് എക്സപ്പീരിമെന്റസിന്റെ ബാനറിൽ വിജയ് ബാബു നിർമിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് സുല്ല്. നവാഗതനായ വിഷ്ണു ഭരദ്വാജ്‌ ആണ് ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നത്.വെറും 30 ലക്ഷത്തിൽ താഴെ ബഡ്ജറ്റിൽ ആണ് ചിത്രം ഒരുക്കിയിരിക്കുന്നത്. രാഹുൽ സുബ്രഹ്മണ്യം ആണ് സംഗീതം.സ്റ്റിജിൻ സ്റ്റാർവ്യൂ ഛായാഗ്രഹണം. ടീസർ കാണാം

Read More

രജനീകാന്ത് നായകനാകുന്ന പുതിയ ചിത്രമാണ് ദർബാർ. രജനികാന്തിന്റെ 167 ആമത്തെ ചിത്രമായ ഇത് സംവിധാനം ചെയ്യുന്നത് സൂപ്പർഹിറ്റ് സംവിധായകൻ എ ആർ മുരുഗദോസ് ആണ്. ചിത്രത്തിൽ ഇരട്ട വേഷത്തിലായിരിക്കും രജനികാന്ത് പ്രത്യക്ഷപ്പെടുക.ചിത്രത്തിൽ ട്രാന്‍സ്‌ജെന്‍ഡര്‍ നടി ജീവയും വേഷമിടുന്നു. വിജയ് സേതുപതി പ്രധാനവേഷത്തില്‍ എത്തിയ ധര്‍മദുരൈ എന്ന ചിത്രത്തില്‍ വേഷമിട്ട നടിയാണ് ജീവ.രജനിയും മുരുഗദോസും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണിത്.ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ ഇപ്പോൾ. ആരാധകർക്ക് ആഘോഷിക്കാനുള്ള എല്ലാവകയും ഉറപ്പുനൽകുന്ന ഒരു ചിത്രമായിരിക്കും ദർബാർ എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.ചിത്രത്തിൽ നയൻതാരയാണ് നായികയായി എത്തുന്നത്. അനിരുദ്ധ് സംഗീതം നിർവഹിക്കുമ്പോൾ സന്തോഷ് ശിവൻ ക്യാമറ ചലിപ്പിക്കുന്നു. ലൈക്ക പ്രൊഡക്ഷൻസാണ് ചിത്രം നിർമ്മിക്കുന്നത്.

Read More