Author: Webdesk

തന്നെ അസൂയപ്പെടുത്തിയ നടന്റെ പേര് വെളിപ്പെടുത്തിയിരിക്കുകയാണ് ഷെയിൻ നിഗം. ദി ക്യൂവിന് നൽകിയ അഭിമുഖത്തിലാണ് യുവതാരം ഷെയിൻ നിഗം ഇക്കാര്യം വെളിപ്പെടുത്തിയത്. ഒരു അഭിനേതാവിനോടും അസൂയ തോന്നിയിട്ട് കാര്യമില്ല കാരണം അവരുടെ കഴിവിനനുസരിച്ച് അവർ പെർഫോം ചെയ്യും.എങ്കിലും ഫഹദ് ഫാസിലിന്റെ അഭിനയം തന്നെ ഏറെ അത്ഭുതപ്പെടുത്തിയിട്ടുണ്ട് എന്ന് തുറന്നു പറയുകയാണ് താരം. ഫഹദും ഷെയ്നും, അന്നയും റസൂലും എന്ന ചിത്രത്തിൽ അടക്കം നിരവധി സിനിമകളിൽ ഒരുമിച്ച് അഭിനയിച്ചു. ഇരുവരുടേതുമായി അവസാനം റിലീസ് ചെയ്ത ചിത്രം കുമ്പളങ്ങി നൈറ്റ്സ് ആയിരുന്നു. അന്നയും റസൂലിന്റെ സെറ്റിൽ വച്ചുള്ള ഫഹദിന്റെ അഭിനയം വളരെ രസകരമായിരുന്നു എന്നും ആ ചിത്രത്തിന്റെ മൂഡ് വേറെ ലെവൽ ആയിരുന്നുവെന്നും താരം പറയുന്നു. ഷെയിനിന്റെ റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് ഇഷ്‌ക്. ചിത്രത്തിന് ഇതിനോടകം മികച്ച ഹൈപ്പ് ആണ് ലഭിച്ചിരിക്കുന്നത് സിട്‌ ശ്രീരാം പാടിയ കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ഈ ചിത്രത്തിലെ ഗാനം പ്രേക്ഷകർ ഏറ്റെടുതിരിക്കുകയാണ്.

Read More

നടനും സംവിധായകനുമായി മലയാള മനസ്സിൽ ഇടം നേടിയ ആളാണ് സൗബിൻ സാഹിർ. താൻ ഒരു ബാപ്പയായി എന്ന സന്തോഷം ഇൻസ്റ്റഗ്രാമിലൂടെ സൗബിൻ പങ്കുവച്ചിരുന്നു. ഇപ്പോഴിതാ താരത്തിന്റെ കുഞ്ഞിനോടൊപ്പം ഉള്ള ഫോട്ടോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ആൺകുഞ്ഞാണ് സൗബിന് ജനിച്ചത്. അപ്രതീക്ഷിതമായ ഒരു വാർത്ത ആയതുകൊണ്ട് കുഞ്ഞിനെപ്പറ്റി കൂടുതൽ അറിയുവാൻ ആരാധകർ ആകാംക്ഷയിലാണ്. സൗബിൻ പങ്കുവെച്ച ചിത്രത്തിനു താഴെ ആശംസകളുമായി നിരവധി ആരാധകർ എത്തുമ്പോൾ ചിലർ കുഞ്ഞിന്റെ പേര് അന്വേഷിക്കുകയാണ്. ടോവിനോ ഉൾപ്പെടെ നിരവധി താരങ്ങളും സൗബിന് ആശംസകൾ അറിയിച്ചു കൊണ്ട് രംഗത്തെത്തിയിട്ടുണ്ട്. 2017 ഡിസംബറിൽ ആയിരുന്നു കോഴിക്കോട് സ്വദേശിയായ ജാമിയ സഹീറുമായുള്ള സൗബിന്റെ വിവാഹം.  ആദ്യമായി സംവിധാനം ചെയ്ത പറവ എന്ന ഒറ്റ ചിത്രം കൊണ്ട് തന്നെ സംവിധാന മേഖലയിൽ ഉള്ള തന്റെ കഴിവ് സൗബിൻ തെളിയിച്ചു. സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള കഴിഞ്ഞ വര്‍ഷത്തെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും താരം നേടിയിരുന്നു.

Read More

നടനായും സംവിധായകനായും മലയാള സിനിമാരംഗത്ത് ഒരേ പോലെ തിളങ്ങുന്ന വ്യക്തിയാണ് ശ്രീനിവാസൻ. എഴുപതുകളിൽ സിനിമയിലേക്ക് കടന്നുവന്ന ശ്രീനിവാസൻ ചിരിപ്പിക്കുന്ന കഥാപാത്രങ്ങൾ ചെയ്തും ചിന്തിപ്പിക്കുന്ന രചന നടത്തിയും മലയാളികളുടെ അഭിമാനമായി മാറി. ശ്രീനിവാസന്റെ മക്കളായ വിനീത് ശ്രീനിവാസനും ധ്യാൻ ശ്രീനിവാസനും ഇതിനോടകം സിനിമാരംഗത്തേക്ക് എത്തികഴിഞ്ഞു. നടനും, തിരക്കഥാകൃത്തും, ഗായകനും, സംവിധായകനുമായ മൂത്തമകൻ വിനീത് ശ്രീനിവാസന് അച്ഛനെ കുറിച്ചുള്ള അഭിപ്രായം തുറന്നു പറയുകയാണ് ശ്രീനിവാസൻ. വിനീതിന് ആറ്, ഏഴ് വയസ്സ് ഉണ്ടായിരുന്ന കാലത്ത്  ഒരു ദിവസം ഷൂട്ടിംഗ് ലൊക്കേഷനിൽ എത്തുകയും ശ്രീനിവാസന്റെ അഭിനയം കാണുകയും ചെയ്തു. ഒരു ഷോട്ടിന് ശേഷം  തന്നെക്കുറിച്ചുള്ള അഭിപ്രായം മകനോട് ചോദിച്ചപ്പോൾ അഭിനയം തീരെ മോശം ആയിരുന്നു എന്നാണ് പറഞ്ഞത്. പക്ഷേ തനിക്ക് അക്കാര്യത്തിൽ വളരെ സന്തോഷം ആണ് ഉള്ളതെന്നാണ് ശ്രീനിവാസൻ പങ്കുവയ്ക്കുന്നത്.കാരണം ആ പ്രായത്തിൽ വിനീതിന് അത് പറയാനുള്ള ബോധം ഉണ്ടായിരുന്നല്ലോ എന്ന് ചിന്തിക്കുമ്പോൾ അത് ശ്രീനിവാസന് വളരെ സന്തോഷമാണ് നൽകുന്നത്.ശ്രീനിവാസന്റെ ഇളയമകൻ ധ്യാൻ ശ്രീനിവാസനും അഭിനയരംഗത്തിലൂടെ സിനിമാലോകത്തേക്ക്…

Read More

മെഗാസ്റ്റാർ മമ്മൂട്ടി നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് മാമാങ്കം. ചരിത്ര സിനിമയായ ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് അവസാനഘട്ടത്തിലേക്ക് എത്തിയിരിക്കുകയാണ്. മെഗാസ്റ്റാർ ഒന്നിലധികം ഗെറ്റപ്പുകളിൽ എത്തുന്ന ഈ ചിത്രത്തിൽ പഴശ്ശിരാജയ്ക്ക് ശേഷം മമ്മൂട്ടിയുടെ ഒരു ഇതിഹാസ കഥാപാത്രം ആയിരിക്കും ഉണ്ടാവുക. ചിത്രത്തിൽ ഒരു വമ്പൻ താരനിര തന്നെയുണ്ട്. മമ്മൂട്ടിയുടെ നായികമാരായി എത്തുന്ന ഒരാൾ കനിഹയാണ്. മാമാങ്കം എന്ന ചിത്രത്തിൽ അഭിനയിക്കുന്നതിന്റെയും  മമ്മൂക്കയ്ക്കൊപ്പം ജോലി ചെയ്യുന്നതിന്റെയും സന്തോഷം  പങ്കുവയ്ക്കുകയാണ് കനിഹ. ഇൻസ്റ്റഗ്രാമിൽ കൂടെയാണ് തന്റെ സന്തോഷം കനിഹ പങ്കുവെച്ചത്. മാമാങ്കത്തിൽ അഭിനയിക്കാൻ തനിക്ക് അനുഗ്രഹം കിട്ടിയതാണെന്നും ചരിത്രത്തെ ആസ്പദമാക്കിയുള്ള തന്റെ രണ്ടാമത്തെ സിനിമയാണ് ഇതെന്നും കനിഹ പോസ്റ്റിൽ കുറിക്കുന്നു. മമ്മൂക്കയ്ക്കൊപ്പം ജോലി ചെയ്യുവാൻ സാധിച്ചതിൽ ഒത്തിരി സന്തോഷം ഉണ്ടെന്നും കൂട്ടിച്ചേർക്കുന്നു. ഒപ്പം സംവിധായകനും അണിയറ പ്രവർത്തകർക്കും നന്ദി അർപ്പിക്കുവാനും കനിഹ മറന്നില്ല.അനു സിത്താര, ഉണ്ണി മുകുന്ദന്‍, മാലാ പാര്‍വ്വതി എന്നിവരെ ടാഗ് ചെയ്തുകൊണ്ടാണ് കനിഹ തന്റെ പോസ്റ്റിട്ടത്.മമ്മൂട്ടിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ചിത്രമായ…

Read More

കിസ്മത്,പറവ,കുമ്പളങ്ങി നൈറ്റ്‌സ് എന്ന ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ നടനാണ് ഷെയിൻ നിഗം.അന്താരാഷ്ട്ര ചില്‍ഡ്രന്‍സ് ഫിലിംഫെസ്റ്റിവലില്‍ മീറ്റ് ദ ആര്‍ട്ടിസ്റ്റ് പരിപാടിയില്‍ താരം പങ്കെടുത്തു. കുട്ടികളുടെ ചോദ്യങ്ങൾക്ക് ഉത്തരങ്ങൾ നൽകി കുട്ടികളെ രസിപ്പിക്കുകയായിരുന്നു താരം.നോമ്പ് കാലമാണെങ്കിലും ചെറിയ രീതിയില്‍ ഡാന്‍സ് ചെയ്യാം, സെല്‍ഫി എടുക്കാം എന്ന് പറഞ്ഞ ഷെയിൻ നിഗം കടുകട്ടി ചോദ്യങ്ങൾ ചോദിച്ച് എന്നെ കുഴപ്പിക്കല്ലേ എന്നും കുട്ടികളോട് പറഞ്ഞു. ക്യാമറാമാനും സംവിധായകനും ആകാൻ ആഗ്രഹം ഉണ്ടായിരുന്ന ഒരാളാണ് താൻ എന്ന് പറയുന്നതിനോടൊപ്പം വെറുതെ ഒരു സിനിമ ചെയ്യുന്നതിൽ താല്പര്യമില്ല എന്തെങ്കിലും നിലപാടുള്ള സിനിമകളിൽ അഭിനയിക്കാനാണ് തനിക്ക് ആഗ്രഹമെന്നും വ്യക്തമാക്കുന്നു. അഭിനയ ജീവിതത്തിലേക്ക് കടന്നു വന്നപ്പോൾ അവസരങ്ങൾ ഒരുപാട് ലഭിച്ചുവെന്നും ഇപ്പോൾ അതിജീവനം ഒരു വെല്ലുവിളിയായി മാറിയെന്നും നാളെ എന്താകും എന്ന് അറിയില്ല എന്നും കൂട്ടിച്ചേർക്കുന്നു.പൃഥ്വിരാജിന്റെ കുട്ടിക്കാലം അഭിനയിച്ച താന്തോന്നി എന്ന സിനിമയായിരുന്നു അഭിനയജീവിതത്തിലേക്കുള്ള അരങ്ങേറ്റം. പിന്നീട് പ്രിഥ്വിരാജിന്റെ തന്നെ അൻവറിൽ ചെറിയ ഒരു വേഷം ചെയ്തു.…

Read More

മെഗാസ്റ്റാർ മമ്മൂട്ടി നായകനായ മധുരരാജ തിയേറ്ററുകളിൽ വലിയ വിജയത്തിലേക്ക് നീങ്ങുകയാണ്. നെൽസൺ ഐപ്പ് നിർമ്മിച്ച ചിത്രം സംവിധാനം ചെയ്തത് വൈശാഖ് ആണ്. ഉദയകൃഷ്ണ ആണ് ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത്. ചിത്രം ഇപ്പോൾ വിദേശരാജ്യങ്ങളിലേക്ക് മൊഴിമാറ്റി റിലീസ് ചെയ്യാൻ ഒരുങ്ങുകയാണ്. ചൈന, ഉക്രൈൻ, മലേഷ്യ എന്നീ രാജ്യങ്ങളിലാണ് ചിത്രം റിലീസ് ചെയ്യുക. നിർമ്മാതാവ് നെൽസൺ ഐപ്പും ബിഡ് സിനിമാസിന്റെ സി ഇ ഒ ജീവൻ എയ്യാലും കഴിഞ്ഞദിവസം ഇതുസംബന്ധിച്ച് ഉടമ്പടി വെച്ചതോടെയാണ് ചിത്രം ആഗോളതലത്തിൽ റിലീസ് ചെയ്യാൻ ഒരുങ്ങുന്നു എന്ന വാർത്ത മലയാള പ്രേക്ഷകരിലേക്ക് എത്തിയത്. മികച്ച പ്രതികരണങ്ങൾ ലഭിച്ച ചിത്രം മമ്മൂട്ടിയുടെ മാസ് രംഗങ്ങളാലും കോമഡി രംഗങ്ങളാലും സമൃദ്ധമാണ്. കുടുംബപ്രേക്ഷകരേയും കുട്ടികളെയും ഒരുപോലെ ആകർഷിക്കുന്ന ചിത്രം ബോക്സ് ഓഫീസിൽ ഇതിനോടകം വലിയ വിജയമായി തീർന്നിരിക്കുകയാണ്.

Read More

തെന്നിന്ത്യന്‍ സിനിമ പ്രേമികളുടെ പ്രിയപ്പെട്ട താരമാണ് 2010 ല്‍ കോളിവുഡിലൂടെ സിനിമ മേഖലയില്‍ അരങ്ങേറ്റം കുറിയ്ക്കുകയും പിന്നീട് തെലുങ്ക്, മലയാളം എന്നീ മേഖലകളിൽ തന്റേതായ സ്ഥാനമുറപ്പിക്കുകയും ചെയ്ത ഐശ്വര്യ രാജേഷ്. ദുൽഖർ സൽമാൻ നായകനായ ജോമോന്റെ സുവിശേഷം എന്ന ചിത്രത്തിലൂടെയാണ് ഐശ്വര്യ മലയാള സിനിമയിലേക്ക് എത്തിയത്. പിന്നീട് നിവിൻ പോളി ചിത്രമായ സഖാവിലും ഒരു പ്രധാന വേഷത്തെ ഐശ്വര്യ അവതരിപ്പിച്ചിരുന്നു.’കാക്കമുട്ടൈ’, ‘കനാ’ എന്നീ ചിത്രങ്ങളിലെ ഐശ്വര്യയുടെ പ്രകടനത്തെ എല്ലാ ഭാഷക്കാരും ഏറ്റെടുത്തിരുന്നു. ഇപ്പോൾ താരത്തിന്റെ വിവാഹവാർത്തകൾ സോഷ്യൽ മീഡിയയിൽ ചർച്ചാ വിഷയമാവുകയാണ്. ഐശ്വര്യ ഒരു നടനുമായി പ്രണയത്തിലാണെന്നും ഇരുവരുടെയും വിവാഹം ഉടൻ നടക്കുമെന്നുമുള്ള വാർത്തകൾ പുറത്തു വന്നിരുന്നു. ഇതിനെതിരെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഐശ്വര്യ രാജേഷ്. ട്വിറ്ററിലൂടെയാണ് താരം തന്റെ പ്രതികരണം പങ്കുവെച്ചിരിക്കുന്നത്. ഇപ്പോൾ നടക്കുന്നതെല്ലാം വ്യാജപ്രചാരണങ്ങൾ ആണെന്നും അത്തരം കാര്യങ്ങൾ പ്രചരിപ്പിക്കരുതെന്നും ഐശ്വര്യ ട്വിറ്ററിൽ കുറിക്കുന്നു.താൻ വിവാഹം കഴിക്കാൻ പോകുന്ന  ആളുടെ പേരെങ്കിലും തന്നോട് പറയണമെന്ന് ഐശ്വര്യ പറയുന്നു. ഇപ്പോൾ താൻ…

Read More

യുവതാരം ഷൈൻ നിഗം നായകനായെത്തുന്ന ചിത്രമാണ് ഇഷ്ക്. നവാഗതനായ അനുരാഗ് മനോഹർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.ഷൈനിനെ കൂടാതെ ആൻ ശീതൽ, ഷൈൻ ടോം ചാക്കോ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു.ഈ 4 എന്റർടൈന്മെന്റ്സിന്റെ ബാനറിൽ എ. വി അനൂപ്,സി വി സാരഥി,മുകേഷ് മെഹ്ത എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്.ജേകസ് ബിജോയ് ആണ് സംഗീതം.ഇന്ത്യ ഒട്ടാകെ ഫാൻ ബേസ് ഉള്ള പാട്ടുകാരൻ സിദ് ശ്രീറാം ആദ്യമായി മലയാളത്തിൽ ആലപിക്കുന്ന പറയുവാൻ എന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോ ഇപ്പോൾ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. പൃഥ്വിരാജ് സുകുമാരൻ ആണ് ഗാനം റിലീസ് ചെയ്തത്.ഗാനം കാണാം

Read More

ഒരു അടാറ് ലവ് എന്ന ചിത്രത്തിലൂടെ പ്രേക്ഷക മനസ്സിൽ ഇടം നേടിയ താരങ്ങളാണ് പ്രിയ വാര്യരും റോഷന്‍ അബ്ദുള്‍ റഹൂഫും. റോഷന്റെ പിറന്നാൾ ദിവസത്തിൽ പ്രിയ വാര്യർ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത ഒരു കുറിപ്പ് വൈറലായിരുന്നു.റോഷൻ പ്രിയക്ക് എത്രത്തോളം പ്രിയപ്പെട്ടവനാണ് എന്നറിയിച്ചു കൊണ്ട് റോഷന് ജന്മദിനാശംസകൾ നേരുന്ന ഒരു കുറിപ്പ് ആയിരുന്നു അത്. പ്രതിസന്ധിഘട്ടങ്ങളിൽ പ്രിയയോടൊപ്പം ഉണ്ടായിരുന്നത് റോഷൻ മാത്രമാണെന്ന് ഈ കുറിപ്പിലൂടെ പ്രിയ വ്യക്തമാക്കി. ഇവർ തമ്മിൽ പ്രണയത്തിലാണെന്ന് പുറത്തുവരുന്ന വാർത്തകൾ നിരസിക്കുകയാണ് പ്രിയ വാര്യർ. അടുത്തിടെ നടന്ന ഒരു അഭിമുഖത്തിലാണ് പ്രിയ വാര്യർ  ഇത് പങ്കുവെച്ചത്. ആദ്യസിനിമയിൽ ഒപ്പം അഭിനയിച്ച അതും ഒരേ പ്രായത്തിലുള്ള വ്യക്തിയെന്ന നിലയിൽ താനും റോഷനും തമ്മിൽ മാനസിക ഐക്യം നിലനിന്നിരുന്നുവെന്നും അതൊരിക്കലും ഒരു പ്രണയം ആയിരുന്നില്ലെന്നും വ്യക്തമാക്കി. ഒരു അഭിമുഖത്തിൽ റോഷനും ഇതേ ചോദ്യം നേരിടേണ്ടി വന്നിട്ടുണ്ടായിരുന്നു. അപ്പോൾ താനും പ്രിയയും സുഹൃത്തുക്കളാണെന്നും അതൊരു പ്രണയമല്ലെന്നും ആയിരുന്നു റോഷന്റെ മറുപടി. ഇത്തരം ഗോസിപ്പ്…

Read More

ആരാധകർ ഒന്നടങ്കം  ആഘോഷമാക്കി മാറ്റിയ ഒന്നാണ് പേളി-ശ്രീനിഷ് വിവാഹം. ക്രിസ്ത്യൻ-ഹിന്ദു ആചാരപ്രകാരം നടന്ന വിവാഹാഘോഷങ്ങളുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. ഇപ്പോൾ പുതു പെണ്ണിന്റെ വീഡിയോ പങ്കുവയ്ക്കുകയാണ് ശ്രീനിഷ്. ശ്രീനിഷിന്റെ നാടായ പാലക്കാട് ശ്രീകൃഷ്ണപുരത്ത് പുതുപെണ്ണായി രസിച്ചു നടക്കുന്ന പേളിയുടെ വീഡിയോ ആണ് ശ്രീനിഷ് പങ്കുവെച്ചിരിക്കുന്നത്. നാട്ടിലെ പറമ്പിൽ പുല്ല് ചെത്തിയും  വീട്ടിലെ കുട്ടികളുടെ കൂടെ ക്യാരംസ് കളിച്ചും അമ്പലത്തിൽ കുഞ്ഞിന്റെ ചോറൂണിനു പങ്കെടുത്തും  ചെണ്ട കൊട്ടാൻ പഠിച്ചും  പേളി നാട്ടിൻപുറത്തെ നന്മകൾ ആസ്വദിക്കുന്നു. മെയ് അഞ്ചിന് ചൊവ്വര പള്ളിയിൽ വച്ച് ഇരുവരും ക്രിസ്ത്യൻ ആചാരപ്രകാരം വിവാഹിതരായി. പിന്നീട് മെയ് 8-ന് പാലക്കാട് ശ്രീനിഷിന്റെ നാട്ടിലെ ഓഡിറ്റോറിയത്തില്‍ വച്ച്‌ ഹിന്ദു ആചാരപ്രകാരവും വിവാഹച്ചടങ്ങുകള്‍ നടന്നു. മലയാളം റിയാലിറ്റി ഷോയായ ബിഗ് ബോസ് സെറ്റിൽ വച്ചായിരുന്നു ഇരുവരും തമ്മിൽ പ്രണയത്തിലായത്. നൂറു ദിവസം നീണ്ടുനിന്ന ഷോയുടെ ഫൈനൽ റൗണ്ടിൽ എത്തിയ ആ വേളയിലെങ്കിലും വിവാഹമോ വിവാഹനിശ്ചയമോ പ്രഖ്യാപിക്കുമെന്ന ആരാധകരുടെ കാത്തിരിപ്പാണ് വിവാഹത്തോടെ…

Read More