Author: Webdesk

അഭിനയരംഗത്ത് മാത്രമല്ലാതെ നിരവധി രംഗങ്ങളിൽ തിളങ്ങിയ താരമാണ് പൂർണിമ ഇന്ദ്രജിത്ത്. നീണ്ട ഒരു ഇടവേളയ്ക്കു ശേഷം താരം വീണ്ടും അഭിനയരംഗത്തേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. ഈ ഇടവേളയിൽ ഒരു നല്ല ഭാര്യ അമ്മ എന്ന പദവികൾക്കപ്പുറം നല്ല ഒരു ഡിസൈനറായി പൂർണിമ തിളങ്ങി. പൂർണ്ണിമയുടെ സ്വന്തം ലേബലായ ‘പ്രണാ’ സെലിബ്രിറ്റികളുടെ ഇടയിലും വെള്ളിത്തിരയിലും ഫാഷൻ ലോകത്തും പ്രിയപ്പെട്ട ബ്രാൻഡായി മാറിയിരിക്കുന്നു. പ്രേക്ഷകർക്കും സംവദിക്കാവുന്ന രീതിയിൽ പൂർണിമ ഒരുക്കിയ ഇടത്തിൽ ഉയർന്ന ഒരു ചോദ്യമാണ് ഇപ്പോൾ വൈറലാകുന്നത്. “മക്കളെ ഇഷ്‌ടമുള്ളത് ധരിക്കാൻ അനുവദിക്കുന്ന കൂൾ മമ്മിയാണോ നിങ്ങൾ” എന്നായിരുന്നു ഒരാൾക്ക് അറിയേണ്ടിയിരുന്നത്. എന്നാൽ പൂർണിമയുടെ മറുപടി വസ്ത്രധാരണത്തെക്കുറിച്ച് ആയിരുന്നില്ല.. “ഞാൻ അവരുടെ ചിന്താഗതിയാണ് ശ്രദ്ധിക്കുന്നത്, വസ്ത്രങ്ങളല്ല. നിങ്ങളുടെ അന്തസ്സും മൂല്യങ്ങളും ചിന്തയിലാണ് ഉണ്ടാവേണ്ടത്. നിങ്ങൾ നിങ്ങളെക്കുറിച്ചും മറ്റുള്ളവരെക്കുറിച്ചും ചിന്തിക്കുന്നതും അങ്ങനെത്തന്നെയാവണം,” ഒരു സ്മൈലിയോട് കൂടി പൂർണിമ നൽകിയ മറുപടി ഇതായിരുന്നു.

Read More

എം പത്മകുമാർ സംവിധാനം ചെയ്ത ജോസഫ് എന്ന ചിത്രത്തിലൂടെ ദേശീയതലത്തിൽ വരെ ശ്രദ്ധ നേടിയ താരമാണ് ജോജു ജോർജ്. ജോഷി സംവിധാനം ചെയ്ത പൊറിഞ്ചു മറിയം ജോസ് എന്ന ചിത്രം വൻ വിജയമായതോടെ താരം മുൻനിര താരങ്ങളുടെ ലിസ്റ്റിലേക്ക് എണ്ണപെട്ടിരിക്കുകയാണ് .മലയാത്ൽ ഒട്ടേറെ ചിത്രങ്ങളിൽ തന്റെ വ്യക്തിമുദ്രപതിപ്പിച്ച ജോജു ജോർജ് കാർത്തിക് സുബ്ബരാജ് – ധനുഷ് ചിത്രത്തിലൂടെ തമിഴിലും തന്റെ സ്ഥാനം നേടാൻ ഉള്ള ഒരുക്കത്തിലാണ്. കഴിഞ്ഞ ദിവസം ജോജു ജോർജ്ജ് തന്റെ പിറന്നാൾ ആഘോഷം മമ്മൂട്ടിയോടൊപ്പം വൺ എന്ന ചിത്രത്തിന്റെ സെറ്റിൽ വച്ച് നടത്തുകയുണ്ടായി. ജോജുവിന് കുഞ്ചാക്കോ ബോബൻ നൽകിയ ജന്മദിന ആശംസ ആണ് ഇപ്പോൾ ഏറെ ജനശ്രദ്ധ നേടുന്നത്. ജോജുവും കുഞ്ചാക്കോ ബോബനും അടുത്ത സുഹൃത്തുക്കൾ എന്നതിലുപരി നിരവധി ചിത്രങ്ങളിൽ ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. പ്രായം കൂടുന്തോറും അഭിനയം നന്നായി വരുന്നുണ്ട് എന്ന രസകരമായ രീതിയിൽ പറഞ്ഞു കൊണ്ടാണ് കുഞ്ചാക്കോബോബൻ താരത്തിന് ആശംസകൾ നേർന്നത്. താരങ്ങൾ ഇരുവരും ഒന്നിച്ചുള്ള ഒരു…

Read More

സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന വൺ എന്ന മമ്മൂട്ടി ചിത്രത്തിന്റെ സെറ്റിൽ വച്ച് തന്റെ നാൽപ്പത്തിരണ്ടാം പിറന്നാൾ ആഘോഷിക്കുകയാണ് ജോജു ജോർജ്. മെഗാസ്റ്റാർ മമ്മൂട്ടിയോടൊപ്പം കേക്ക് മുറിച്ച് തന്റെ പിറന്നാൾ ആഘോഷിക്കാൻ സാധിച്ചത് ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം ആണെന്ന് അദ്ദേഹം പറഞ്ഞു. പിറന്നാൾ ആഘോഷത്തിൽ മമ്മൂട്ടിക്കൊപ്പമുള്ള ജോജുവിന്റെ ചിത്രങ്ങൾ ഏറെ ആകാംക്ഷയോടെയാണ് പ്രേക്ഷകർ സ്വീകരിച്ചത്. വൺ എന്ന ചിത്രത്തിൽ ഏറെ നിർണായകമായ ഒരു വേഷമാണ് ജോജു ചെയ്യുന്നത്. ബോബി-സഞ്ജയ് ടീം മമ്മൂട്ടിക്ക് വേണ്ടി ആദ്യമായി ഒരുക്കിയ തിരക്കഥയാണ് വൺ. ഇച്ചായിസ് പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ഈ ചിത്രത്തിൽ കേരളമുഖ്യമന്ത്രി ആയിട്ടാണ് മമ്മൂക്ക എത്തുന്നത്. മമ്മൂട്ടിക്കും ജോജു ജോർജിനും ഒപ്പം മുരളി ഗോപി, മാത്യു തോമസ്, ശ്രീനിവാസൻ, രഞ്ജി പണിക്കർ തുടങ്ങി ഒട്ടേറെ താരങ്ങൾ ചിത്രത്തിൽ ഉണ്ടെന്നാണ് സൂചന.

Read More

താര പുത്രിയായ മീനാക്ഷിയുടെ അടുത്ത സുഹൃത്തുക്കളാണ് നമിതാ പ്രമോദും താരമായ നാദിർഷയുടെ മകളും. മീനുക്കുട്ടിയുടെ കുഞ്ഞനുജത്തി മഹാലക്ഷ്മിയുടെ പിറന്നാൾ ആഘോഷം ആയിരുന്നു കഴിഞ്ഞ ദിവസം. ആഘോഷങ്ങൾക്ക് ശേഷമാണ് ദിലീപ് ആദ്യമായി മഹാലക്ഷ്മിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്. ദിലീപിനെയും കാവ്യമാധവനെയും മീനാക്ഷിയെയും പല ചടങ്ങുകളിലും കാണാറുണ്ടെങ്കിലും മഹാലക്ഷ്മിയെ ഇതുവരെ കണ്ടിട്ടില്ല എന്ന ആരാധകരുടെ പരാതിയാണ് ഇതിനോടകം തീർന്നത്. മീനാക്ഷിക്കും കുടുംബത്തിനും ഒപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് ആയിഷ നാദിർഷ ഇത് മിസ്സ് ചെയ്തു എന്നാണ് നാമിതാപ്രമോദ് ഇൻസ്റ്റഗ്രാമിൽ കുറിച്ചിരിക്കുന്നത്. താൻ രണ്ടുദിവസമായി ഡിപ്രഷനിലായിരുന്നു എന്നാണ് ആയിഷ മറുപടിയായി നൽകിയിരിക്കുന്നത്. തങ്ങളുടെ അരികിലേക്ക് വേഗം കടന്നു വരൂ ആയിഷൂ എന്നും നമിത കുറച്ചിട്ടുണ്ട്. ലാല്‍ ജോസ്, സൈജു കുറുപ്പ് തുടങ്ങിയവരും ദിലീപിന്‍രെ മകളുടെ പിറന്നാളാഘോഷത്തിനായി എത്തിയിരുന്നു. ഇവരുടെ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു.

Read More

കന്നഡ സൂപ്പര്‍ സ്റ്റാര്‍ യഷിന്റെ കെജിഎഫ് കഴിഞ്ഞ വര്‍ഷം തരംഗമായി മാറിയ അഞ്ച് ഭാഷകളിൽ പുറത്തിറങ്ങിയ ചിത്രമാണ്. ചിത്രത്തിന് മികച്ച പ്രേക്ഷക സ്വീകാര്യത ആയിരുന്നു ലഭിച്ചത്. ചിത്രം യഷിന്റെ ജീവിതത്തിലും വലിയ വഴിത്തിരിവുകൾ ഉണ്ടാക്കിയിരുന്നു. പ്രശാന്ത് നീലിന്റെ സംവിധാനത്തിലാണ് ചിത്രം ഒരുങ്ങിയത്. ബോക്സ് ഓഫീസിൽ നിന്നും ആയി 200 കോടിയിലധികം കളക്ഷൻ ചിത്രം സ്വന്തമാക്കി. കെ ജി എഫിന്റെ രണ്ടാം ഭാഗത്തിനായി ഏറെ ആകാംക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. രണ്ടാം ഭാഗം ഉണ്ടാകുമെന്ന സൂചന നൽകി കൊണ്ടാണ് ചിത്രം അവസാനിച്ചത്. നിലവിൽ ഷൂട്ടിംഗ് നടന്നു കൊണ്ടിരിക്കുന്ന രണ്ടാംഭാഗം ആദ്യഭാഗത്തെതിനേക്കാൾ വലിയ ക്യാൻവാസിൽ ആണ് അണിയറപ്രവർത്തകർ ഒരുക്കുന്നത്. കെജിഎഫ് രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം പുരോഗമിക്കവേ സിനിമയെക്കുറിച്ച് യഷ് നടത്തിയ വെളിപ്പെടുത്തല്‍ സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായി മാറിയിരിക്കുകയാണ്. കെജിഎഫിന്റെ രണ്ടാം ഭാഗം വലുതും മികച്ചതുമായിരിക്കുമെന്നും ജനങ്ങളുടെ പിന്തുണ തങ്ങള്‍ക്ക് കരുത്തു പകരുന്നു എന്നും കെജിഎഫ് രണ്ടാം ഭാഗം ഇറങ്ങുമ്പോള്‍ ആദ്യ ഭാഗം ഒന്നുമായിരുന്നില്ലെന്ന് നിങ്ങള്‍ക്ക്…

Read More

അഭിനയ ജീവിതത്തിന് പുറത്തും സൗഹൃദങ്ങൾ കാത്തുസൂക്ഷിക്കുന്നവരാണ് ഒട്ടുമിക്ക താരങ്ങളും. അവർ ഒന്നിച്ചുള്ള ചിത്രങ്ങൾ പ്രേക്ഷകർ ഏറ്റെടുക്കാറുണ്ട്. ഏറെ പ്രേക്ഷക ശ്രദ്ധ നേടിയ സൗഹൃദമാണ് മഞ്ജുവാര്യർ, പൂർണിമ ഇന്ദ്രജിത്ത്, ഗീതു മോഹൻദാസ് എന്നിവരുടേത്. തങ്ങളുടെ ചില സൗഹൃദ്യ നിമിഷങ്ങളിലെ ചിത്രങ്ങൾ കഴിഞ്ഞ ദിവസം പങ്കുവെച്ച മഞ്ജുവിനും പൂർണ്ണിമയ്ക്കും ഇപ്പോൾ മറുപടിയുമായി എത്തിയിരിക്കുകയാണ് ഗീതു മോഹൻദാസ്. താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ചിത്രത്തിൽ എന്റെ മാലഖമാർ എന്നും ഈ സൗഹൃദം ഭാഗ്യമെന്നും കുറിച്ചിട്ടുണ്ട്. മൂവരും ഒന്നിച്ചുള്ള ചിത്രങ്ങളാണ് പങ്കുവച്ചത്. ഗീതു മോഹൻദാസ് തിരക്കഥയൊരുക്കി നിവിൻ പോളി നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് മൂത്തോൻ. ചിത്രം മുംബൈ ചലച്ചിത്രമേളയിൽ ഉദ്ഘാടന ചിത്രമായി പ്രദർശിപ്പിച്ചിരുന്നു. മൂത്തോൻ ചിത്രീകരണ സമയത്ത് താൻ വളരെയധികം ടെൻഷനിലായിരുന്നു എന്നും അപ്പോൾ തനിക്ക് ധൈര്യം നൽകി കൂടെ നിന്നത് മഞ്ജുവാര്യരും പൂർണിമയും ആണെന്നും ഗീതുമോഹൻദാസ് പറയുന്നു. തന്റെ ജീവിതത്തിൽ ലഭിച്ച ഏറ്റവും വലിയ സമ്മാനമാണ് ഈ സൗഹൃദം എന്നും ഗീത കുറിച്ചു. മഞ്ജുവാര്യരും പൂർണ്ണിമ…

Read More

സംവിധായകൻ ശ്രീകുമാർ മേനോന് എതിരായ മഞ്ജുവാര്യരുടെ പരാതിയിൽ ഇപ്പോൾ മറുപടിയുമായി അദ്ദേഹം രംഗത്തെത്തിയിരിക്കുകയാണ്. സോഷ്യൽ മീഡിയയിലൂടെയാണ് താൻ പരാതിയെക്കുറിച്ച് അറിഞ്ഞതെന്നും അന്വേഷണത്തിൽ പൂർണമായും സഹകരിക്കുമെന്നും അദ്ദേഹം മഞ്ജുവിനോട് പറയുന്നു. തന്നെ നിരന്തരം ഭീഷണിപ്പെടുത്തുന്നുവെന്നും അപകടപ്പെടുത്തുമെന്ന പേടി ഉണ്ടെന്നും ആണ് മഞ്ജു പരാതി നൽകിയത്. ദീർഘകാലത്തെ ഇടവേളയ്ക്ക് ശേഷം അഭിനയ ജീവിതത്തിലേക്ക് തിരിച്ചുവന്ന ഓരോ അനുഭവങ്ങളും എണ്ണി പറഞ്ഞാണ് അദ്ദേഹം മഞ്ജുവാര്യർക്ക് മറുപടി നൽകിയിരിക്കുന്നത്. അന്വേഷണസംഘത്തോട് എല്ലാ സത്യങ്ങളും തുറന്നു പറയുമെന്നും അദ്ദേഹം പോസ്റ്റിൽ പറയുന്നുണ്ട്. ഫേസ്ബുക്ക് പോസ്റ്റ് ചുവടെ: എന്നാലും എന്റെ പ്രിയപ്പെട്ട മഞ്ജു…. നീ എന്താണ് ഈ ചെയ്തുകൊണ്ടിരിക്കുന്നത് ? നിനക്കറിയാമല്ലോ നിന്റെ സുഹൃത്തുക്കളും ബന്ധുക്കളും ആയ എത്രപേർ എത്രപ്രാവിശ്യം പറഞ്ഞു കാര്യം കഴിഞ്ഞാൽ ഉപകാരം ചെയ്തവരെ ചവിട്ടി മെതിച്ചു പോകുന്നവളാണ് നീ എന്ന്. (ഹൈദരാബാദ് അന്നപൂർണ സ്റ്റുഡിയോയിൽ നമ്മൾ ഒരു നാൾ ഷൂട്ട്‌ ചെയ്യുമ്പോൾ എനിക്ക് വന്ന നിന്റെ ഒരു ആത്മാർത്ഥസുഹൃത്തിന്റെ ഫോൺകോൾ ഞാൻ ഓർമിപ്പിക്കുന്നു ഒരു ഉദാഹരണമായി.)…

Read More

ഓണചിത്രമായി പ്രേക്ഷകർക്ക് മുന്നിൽ എത്തിയ ലവ്, ആക്ഷൻ, ഡ്രാമയിലെ ‘ഓൺ ദി ഫ്ലോർ ബേബി’ എന്ന ഗാനത്തിനാണ് മലയാളി ഇന്ന് ഏറ്റവും കൂടുതൽ ചുവട് വക്കുന്നത്. നൃത്തം ചെയ്യാൻ ഇഷ്‌ടമുള്ളവരെല്ലാവരും ട്രൈ ചെയ്ത ഈ ഗാനത്തിൽ നായകനായ നിവിൻ പോളിയും, അജു വർഗീസും, സംവിധായകനായ ധ്യാൻ ശ്രീനിവാസനും സ്‌ക്രീനിൽ പലപ്പോഴായി മിന്നി മറഞ്ഞിരുന്നു. ലൂക്ക നായിക അഹാന കൃഷ്ണയാണ് ഇപ്പോൾ ‘ഓൺ ദി ഫ്ലോർ ബേബി’യുമായി രംഗത്തെത്തിയിരിക്കുന്നത്. ഏറ്റവും പുതിയ ഇൻസ്റ്റാഗ്രാം പോസ്റ്റിൽ വെസ്റ്റേൺ ഗാനത്തിന് ചുവടു വച്ച ശേഷമാണ് അഹാന ‘ഓൺ ദി ഫ്ലോർ ബേബിയുമായി എത്തുന്നത്’. പക്ഷേ ഈ വീഡിയോ തികച്ചും വത്യസ്തമാണ്.

Read More

മൂന്ന് ബ്ലോക്ക്ബസ്റ്റർ ഹിറ്റുകളുമായി തമിഴ് സിനിമയിലെ ഏറ്റവും വലിയ സംവിധായകരിൽ ഒരാളായി മാറിയ ആളാണ് അറ്റ്ലീ.രാജാ റാണി,തെറി, മെർസൽ എന്നി ചിത്രങ്ങൾ ആണ് അറ്റ്ലീ സംവിധാനം ചെയ്തത്. വിജയും അറ്റ്‌ലീയും വീണ്ടു ഒന്നിക്കുന്ന മെഗാമാസ്സ് സ്‌പോർട്സ് മൂവിയാണ് ‘ബിഗിൽ’. തെരി, മെര്‍സല്‍ എന്നീ ഹിറ്റ് സിനിമകള്‍ക്ക് ശേഷം ഇവർ ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. വനിതാ ഫുട്ബോൾ ടീമിനെ പരിശീലിപ്പിക്കാൻ ആയി വരുന്ന കോച്ചായി വിജയ് വേഷമിടുന്ന ചിത്രത്തിന് സംഗീതം പകരുന്നത് എ ആർ റഹ്മാൻ ആണ്.ചിത്രത്തിന്റെ ട്രെയിലർ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. വൈഡ് റിലീസ് ഇല്ലാത്ത സാഹചര്യത്തിൽ പോലും ചിത്രത്തിന് വേണ്ടി കൂടുതൽ ഷോകൾ അണിയറ പ്രവർത്തകർ ഒരുക്കിയിട്ടുണ്ട്.കഴിഞ്ഞ ദിവസം തിരുവനന്തപുരം ഏരീസ് പ്ലെക്സിൽ രാവിലെ നാല് മണിക്കുള്ള ഷോയ്ക്കുള്ള ടിക്കറ്റ് ബുക്കിങ് ആരംഭിച്ചിരുന്നു.ബുക്കിംഗ് ആരംഭിച്ച് നിമിഷ നേരങ്ങൾക്കുളിൽ തന്നെ ഈ ഷോ ഹൗസ് ഫുൾ ആകുകയുണ്ടായി.കേരളത്തിലെ മറ്റ് പല കേന്ദ്രങ്ങളിലും സമാനമായ അവസ്ഥ തന്നെയാണ് ഉള്ളത്.എന്തായാലും ദളപതി വിജയ്‌യുടെ…

Read More

ഒരു മുറൈ വന്ത് പാര്‍ത്തയ എന്ന ചിത്രത്തിലൂടെ നായികയായി വെളളിത്തിരയിൽ ചുവട് വെച്ച് പിന്നീട് മലയാളികളുടെ മനസ്സിൽ ഇടം നേടിയ താരമാണ് പ്രയാഗ മാർട്ടിൻ. വിരലിലെണ്ണാവുന്ന ചിത്രങ്ങളിൽ മാത്രമേ താരം അഭിനയിച്ചിട്ടുള്ളുവെങ്കിലും ചെയ്ത വേഷങ്ങളെല്ലാം ഏറെ ശ്രദ്ധ നേടിയിരുന്നു. മലയാളത്തിലെ മുൻനിര നായകന്മാർക്കൊപ്പം അഭിനയിക്കാൻ ഭാഗ്യം ലഭിച്ച താരമാണ് പ്രയാഗ മാർട്ടിൻ. ഒരു പഴയ ബോംബ് കഥ എന്ന ചിത്രത്തിനുശേഷം പ്രയാഗയെ പിന്നീട് മലയാളി കാണുന്നത് ഷാജോൺ സംവിധാനം ചെയ്ത ബ്രദേഴ്സ് ഡേ എന്ന പൃഥ്വിരാജ് ചിത്രത്തിൽ ആണ്. സിനിമയിൽ തിരക്ക് കൂടുമ്പോൾ പഠനവും നല്ല ജോലിയും എല്ലാം ഉപേക്ഷിക്കുന്ന താരങ്ങളെയാണ് നാം കണ്ടു കൊണ്ടിരുന്നത്. എന്നാൽ ഇവരിൽ നിന്നെല്ലാം വ്യത്യസ്തമായി ഇപ്പോൾ തന്റെ ബിരുദപഠനം വിജയകരമായി പൂർത്തിയാക്കിയിരിക്കുകയാണ് പ്രയാഗ മാർട്ടിൻ. ഈ അഭിമാന നിമിഷത്തിൽ തന്റെ അച്ഛനും അമ്മയ്ക്കും ഒപ്പം ഉള്ള ചിത്രം പങ്കുവയ്ക്കുകയാണ് താരം. എറണാകുളം സെന്റ് തെരേസാസ് കോളേജിൽ ഇംഗ്ലീഷ് ലിറ്ററേച്ചർ ആൻഡ് കമ്മ്യൂണിക്കേഷനിൽ ആണ് താരം…

Read More