Author: Webdesk

ആനന്ദത്തിന് ശേഷം ഹാബിറ്റ് ഓഫ് ലൈഫിന്റെ ബാനറിൽ ശ്രീനിവാസൻ നിർമിക്കുന്ന രണ്ടാമത്തെ ചിത്രമാണ് ഹെലൻ.ചിത്രത്തിന്റെ കൗതുകവും ആകാംക്ഷയും നിറക്കുന്ന സെക്കൻഡ് ലുക്ക് പോസ്റ്റർ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. മാത്തുക്കുട്ടി സേവ്യർ സംവിധാനം നിർവഹിക്കുന്ന ചിത്രത്തിൽ കുമ്പളങ്ങി ഫെയിം അന്ന ബെന്നാണ് നായിക. വിശാഖ് സുബ്രഹ്മണ്യം, അജു വർഗീസ്, ധ്യാൻ ശ്രീനിവാസൻ എന്നിവരുടെ ഉടമസ്ഥതയിലുള്ള ഫന്റാസ്റ്റിക് ഫിലിംസാണ് ചിത്രം തീയറ്ററുകളിൽ എത്തിക്കുന്നത്. ചിത്രത്തിന്റെ ട്രെയിലർ ഇന്ന് വൈകിട്ട് 7.30ന് മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളായ മോഹൻലാൽ,പൃഥ്വിരാജ്, ദുൽഖർ സൽമാൻ, പ്രണവ് മോഹൻലാൽ എന്നിവർ ചേർന്ന് നിർവഹിക്കും. ആൽഫ്രഡ്‌ കുര്യൻ ജോസഫ്, നോബിൾ ബാബു തോമസ്, മാത്തുക്കുട്ടി സേവ്യർ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ആനന്ദ് സി ചന്ദ്രനാണ് ഛായാഗ്രഹണം. ഷാൻ റഹ്മാനാണ് സംഗീത സംവിധാനം നിർവഹിക്കുന്നത്.

Read More

ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന നിവിന്‍ പോളി നായകനാകുന്ന ചിത്രമാണ് ‘മൂത്തോൻ’ .ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപാണ് ലയേഴ്‌സ് ഡയസിന് ശേഷം ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഹിന്ദി സംഭാഷണങ്ങള്‍ എഴുതിയിരിക്കുന്നത്. മിനി സ്റ്റുഡിയോ, ജാര്‍ പിക്‌ചേഴ്‌സ്, പാരഗണ്‍ പിക്‌ചേഴ്‌സ് എന്നീ ബാനറുകള്‍ക്കൊപ്പം അനുരാഗ് കശ്യപും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ശശാങ്ക് അറോറ, ശോഭിത ധൂലിപാല, ദിലീഷ് പോത്തന്‍, സുജിത്ത് ശങ്കര്‍, മെലിസ രാജു തോമസ് തുടങ്ങിയവര്‍ മറ്റു വേഷങ്ങളിൽ എത്തുന്നുണ്ട് ഇന്നലെ ജിയോ മാമി ഫിലിം ഫെസ്റ്റിവലിൽ ചിത്രം പ്രദർശിപ്പിക്കുകയുണ്ടായി.ഫിലിം ഫെസ്റ്റിവലിന്റെ ഉൽഘാടന ചിത്രവും മൂത്തോൻ തന്നെയായിരുന്നു. അതിഗംഭീര റിപ്പോർട്ടുകളാണ് ചിത്രത്തിന്റെ പ്രദർശത്തിന് ലഭിച്ചത്.നിവിൻ പോളിയുടെ കരിയറിലെ തന്നെ ഒരു വലിയ ബ്രെക്ക് ആയി മാറും മൂത്തോൻ എന്ന് ചിത്രം കണ്ടവർ ഒന്നടങ്കം പറയുന്നു.ഗീതു മോഹൻദാസിന്റെ മാസ്റ്റർക്രാഫ്റ്റ് കഥ പറച്ചിലാണ് ചിത്രത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്.ഇതോടെ ചിത്രത്തിന്റെ തിയറ്റർ റിലീസിന് വേണ്ടി കാത്തിരിക്കുന്നതിനുള്ള കാരണം ഇരട്ടിയായി. ഇതിന് മുൻപ്…

Read More

വിനയൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ആകാശഗംഗ 2. ശ്രീനാഥ് ഭാസി, വിഷ്ണു വിനയ്, വിഷ്ണു ഗോവിന്ദ്, സലിം കുമാര്‍, ഹരീഷ് കണാരന്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, രാജാമണി, ഹരീഷ് പേരടി, സുനില്‍ സുഗത, ഇടവേള ബാബു, റിയാസ്, സാജു കൊടിയന്‍, നസീര്‍ സംക്രാന്തി, രമ്യ കൃഷ്ണന്‍, പ്രവീണ, പുതുമുഖം ആരതി, തെസ്നി ഖാന്‍, വത്സലാ മേനോന്‍, ശരണ്യ, കനകലത, നിഹാരിക എന്നിവരാണ് ആകാശഗംഗ 2-വിലെ അഭിനേതാക്കള്‍. പ്രകാശ് കുട്ടി ക്യാമറയും, ബിജിബാല്‍ സംഗീതവും ഹരിനാരായണനും രമേശന്‍ നായരും ചേര്‍ന്ന് ഗാനരചനയും നിര്‍വ്വഹിക്കുന്നു. പുതുമഴയായി വന്നു എന്ന ആകാശഗംഗയിലെ പാട്ട് ബേര്‍ണി ഇഗ്നേഷ്യസ് തന്നെ റീമിക്സ് ചെയ്യുന്നു. റോഷന്‍ NG ആണ് മേക്കപ്പ്. ബോബന്‍ കലയും സമീറ സനീഷ് വസ്ത്രാലങ്കാരവും അഭിലാഷ് എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു. ഡോള്‍ബി അറ്റ്മോസില്‍ ശബ്ദലേഖനം ചെയ്യപ്പെടുന്ന ഈ ചിത്രത്തിന്റെ സൗണ്ട് മിക്സിംഗ് ചെയ്യുന്നത് തപസ് നായ്ക് ആണ്. ബാദുഷയാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍. ഡിസൈന്‍സ് ഓള്‍ഡ്മങ്ക്സ്.ചിത്രത്തിന്റെ ട്രെയ്‌ലർ മോഹൻലാലും മമ്മൂട്ടിയും…

Read More

ഹാപ്പി വെഡിങ്, ചങ്ക്സ്,ഒരു അഡാർ ലൗ എന്നീ സൂപ്പർഹിറ്റുകൾക്ക് ശേഷം ഒമർലുലു സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ധമാക്ക.യുവനടൻ അരുൺ ആണ് ചിത്രത്തിലെ നായകൻ.നിക്കി ഗൽറാണി ആണ് നായിക. ഹരീഷ് കണാരൻ, ധർമജൻ ബോൾഗാട്ടി, അരുൺ, തരികിട സാബു, ശ്രീജിത്ത് രവി എന്നിവർക്കൊപ്പം മുകേഷും ഊർവശിയും സുപ്രധാനമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.നവംബർ 15ന് ചിത്രം തിയറ്ററുകളിലേക്ക് എത്തും.ചിത്രത്തിലെ ഹാപ്പി ഹാപ്പി എന്ന ആഘോഷഗാനത്തിന്റെ വീഡിയോ ഇപ്പോൾ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.ഗോപി സുന്ദർ ആണ് സംഗീത സംവിധായകൻ.ഗാനം കാണാം

Read More

പൃഥ്വിരാജ് ഷാജി കൈലാസ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന കടുവ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ കഴിഞ്ഞ ദിവസം പുറത്തു വരികയുണ്ടായി. ഒരിടവേളയ്ക്കുശേഷം ആക്ഷൻ ചിത്രങ്ങളുടെ സംവിധായകനായ ഷാജി കൈലാസ് കടുവയിലൂടെ തിരിച്ചെത്തുകയാണ്. മാസ്സ് ലുക്കിൽ കലിപ്പിൽ ഇരിക്കുന്ന പൃഥ്വിയെ കാണുവാൻ സാധിക്കുന്ന ഫസ്റ്റ് ലുക്ക് പോസ്റ്റർ പൃഥ്വിയുടെ പിറന്നാൾ ദിവസമാണ് പങ്കുവെച്ചത്. മനോരമയ്ക്ക് നൽകിയ അഭിമുഖത്തിൽ ഷാജി കൈലാസിന്റെ തിരിച്ചുവരവിനെകുറിച്ചും കടുവ എന്ന ചിത്രത്തെ കുറിച്ചും സംസാരിക്കവെ ജിനു വി എബ്രഹാം താൻ കണ്ടതിൽ വച്ച് ഏറ്റവും വലിയ ഷാജി കൈലാസ് ആരാധകൻ പൃഥ്വിരാജ് ആണെന്ന് പറയുകയുണ്ടായി. നല്ല കഥകൾ ലഭിക്കാത്തതിനെ തുടർന്നാണ് ഷാജികൈലാസ് ആറുവർഷം ഇടവേള എടുത്തതെന്നും ജിനു പറയുന്നു. ആനന്ദ് രാജേന്ദ്രനാണ്, പൂര്‍ണമായും ഗ്രീന്‍ സ്ക്രീനില്‍ ചിത്രീകരിച്ച ചിത്രം പോസ്റ്റര്‍ രൂപത്തില്‍ രൂപകല്‍പ്പന ചെയ്തത്. ‘കടുവ’യുടെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ ചിത്രം പകര്‍ത്തിയത് മോഹന്‍ലാല്‍-പൃഥിരാജ് കൂട്ടുക്കെട്ടില്‍ പുറത്തിറങ്ങി തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയ ലൂസിഫറിന് വേണ്ടി ചിത്രങ്ങള്‍ പകര്‍ത്തിയ സിനത് സേവ്യറാണ്.

Read More

ഭ്രമണം സീരിയലിൽ രവിശങ്കർ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച താരമാണ് ശരത്. സീരിയലിലെ വൈറലായ ട്രോൾ തന്നെ ഏറെ വേദനിപ്പിച്ചു എന്ന് ഇപ്പോൾ തുറന്നു പറയുകയാണ് താരം. സീരിയലിൽ ഒരു വില്ലൻ ചുവയുള്ള കഥാപാത്രത്തെ അവതരിപ്പിച്ചിരുന്ന ശരത് വെടിയേറ്റ് മരിക്കുന്ന സീൻ ആണ് ട്രോളന്മാർ ആഘോഷിച്ചത്. ആദ്യത്തെ നാലഞ്ചു ദിവസം ട്രോളുകൾ വളരെ രസകരമായി തോന്നിയെങ്കിലും പിന്നീട് ആഘോഷങ്ങൾ കൂടിക്കൂടി വന്നപ്പോൾ അത് തനിക്ക് ഏറെ ബുദ്ധിമുട്ടായി എന്ന് താരം പറയുന്നു. ഇത്രയും മോശമായിരുന്നോ തന്റെ കഥാപാത്രം എന്ന ചിന്ത ശരത്തിൽ ഉണ്ടായി. ട്രോളുകൾ തമാശകൾ കടന്ന് പേഴ്സണൽ ഹരാസ്മെന്റിലേക്ക് വരെ എത്തി. മൂന്നിലും ഏഴിലും പഠിക്കുന്ന രണ്ട് പെൺമക്കളാണ് ശരത്തിനുള്ളത്. അവരുടെ കാര്യം ഓർത്തിട്ടാണ് തനിക്ക് ഏറെ ബുദ്ധിമുട്ട് ഉണ്ടായതെന്നും ശരത്ത് പറയുന്നു. ഒടുവിൽ ആരെങ്കിലും ട്രോളുകളെ പറ്റി ചോദിച്ചാൽ അതൊക്കെ അച്ഛന്റെ പ്രൈവറ്റ് കാര്യങ്ങൾ ആണ് ഞങ്ങളോട് അതേപ്പറ്റി ചോദിക്കേണ്ട എന്നു പറയുവാൻ മക്കൾക്ക് ക്ലാസ് എടുക്കേണ്ട വരെ വന്നു…

Read More

2011 ലാണ് പൃഥ്വിരാജ് സുകമാരൻ സുപ്രിയ മേനോനെ വിവാഹം ചെയ്തത്. എട്ട് വർഷങ്ങൾക്കു ഇപ്പുറം അദ്ദേഹം 50 കോടി ക്ലബ്ബിൽ ഇടം നേടിയ നിർമ്മാതാവും, സംവിധായകനും നടനും എന്ന ഖ്യാതി കൂടി സ്വന്തമാക്കി. എന്നാൽ അതിനു പിന്നിൽ പൃഥ്വിയുടെ കുടുംബത്തിന്റെ ഒരുപാട് ത്യാഗ കഥകൾ കൂടിയുണ്ട്. ലൂസിഫറും നയനും കൈയടക്കിയത് സുപ്രിയക്കും മകൾ അലംകൃതക്കും ലഭിക്കാമായിരുന്ന കുറെയേറെ നിമിഷങ്ങളായിരുന്നു. അടുത്തിടെ മോഹൻലാൽ ചിത്രങ്ങളായ ലൂസിഫർ, ഒടിയൻ, ഇട്ടിമാണി മെയ്ഡ് ഇൻ ചൈന ചിത്രങ്ങളുടെ വിജയാഘോഷം നടന്ന വേളയിലാണ് സുപ്രിയ അതേപ്പറ്റി മനസ്സുതുറന്നത്. പല വൈകുന്നേരങ്ങളിലും താൻ പൃഥ്വിയുടെ രണ്ടാം ഭാര്യയായ ലൂസിഫറിന്റെ തിരക്കഥാകൃത്ത് മുരളി ഗോപിയെ ചൊല്ലി വഴക്കിടുമായിരുന്നു എന്ന് സുപ്രിയ ഇപ്പോൾ പറയുകയാണ്. അത്രയേറെ സമയം പൃഥ്വി സിനിമ എന്ന സപര്യക്കായി ചെലവഴിച്ചിരുന്നു എന്ന് പറയുന്നതിനോട് ഒപ്പം നടനിൽ നിന്നും പൃഥ്വി എന്ന ഭർത്താവ് സംവിധായകനായും നിർമ്മാതാവായും വളർന്നതിലുള്ള തന്റെ സന്തോഷവും സുപ്രിയ സദസ്സിനോട് പങ്കു വയ്ക്കുകയുണ്ടായി.

Read More

അഭിനയപ്രാധാന്യമുള്ള വേഷങ്ങളുമായി രംഗത്തെത്തി മലയാളികളുടെ മനസ്സിൽ ഇടം നേടിയ താരമാണ് ഇന്ദ്രജിത്ത്. അഭിനയജീവിതത്തിലെ തിരക്കുകൾക്കിടയിലും യാത്രകൾക്കായി താരം സമയം കണ്ടെത്താറുണ്ട്. യാത്ര ചെയ്യാൻ സമയം കണ്ടെത്താറുണ്ട് എന്നും കുടുംബത്തോടൊപ്പം ഒരു യൂറോപ്പ് ട്രിപ്പ് കൂടി പ്ലാൻ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്. കഥാപാത്രത്തിന്റെ പൂർണ്ണതയ്ക്കായി ശാരീരിക തയ്യാറെടുപ്പുകൾ ഇന്ദ്രജിത്ത് എടുക്കാറുണ്ട്. ദുല്‍ഖര്‍ സല്‍മാന്‍ ചിത്രമായ കുറുപ്പ്, രാജീവ് രവിയുടെ തുറമുഖം തുടങ്ങി നിരവധി സിനിമകളാണ് താരത്തിന്റേതായി ഒരുങ്ങുന്നത്. കുറുപ്പില്‍ അന്വേഷണ ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് താനെത്തുന്നതെന്നും 20 ദിവസത്തെ ചിത്രീകരണം ഇതിനകം തന്നെ പൂര്‍ത്തിയാക്കിയെന്നും അടുത്ത ഷെഡ്യൂളില്‍ ദുല്‍ഖറിനൊപ്പമാണ് അഭിനയിക്കേണ്ടത് എന്നും താരം പറഞ്ഞു.

Read More

നടൻ ഷെയ്ൻ നിഗത്തിനെതിരെ ഇപ്പോൾ നടക്കുന്നത് കരുതിക്കൂട്ടിയ ആക്രമണമാണ് സംവിധായകൻ ശ്രീകുമാർ മേനോൻ. ഈ വിഷയത്തിൽ സിനിമാ ലോകവും സമൂഹം ആ കലാകാരനൊപ്പം നിൽക്കണമെന്നും സംവിധായകൻ വി.എ. ശ്രീകുമാർ മേനോൻ. ശ്രീകുമാർ മേനോന്റെ ഫേസ്ബുക്ക് പോസ്റ്റ്: മലയാള സിനിമയില്‍ പ്രതിഭ ഏറ്റവുമധികം പ്രകടിപ്പിക്കുന്ന നവതാരമാണ് ഷെയ്ന്‍ നിഗം. ഇന്നലെ ഷെയ്‌ന്റെ ലൈവ് വീഡിയോ, അദ്ദേഹം നേരിടുന്ന ഒരു വധഭീഷണിയെ കുറിച്ചാണ്. എനിക്ക് ആ ചെറുപ്പക്കാരന്റെ കരച്ചില്‍ പോലെയാണ് തോന്നിയത്. തലതൊട്ടപ്പന്മാര്‍ ഇല്ലാത്ത ഒരാളാണ് ഷെയ്ന്‍. അബിയുടെ മകന്‍ എന്ന നിലയ്ക്കാണ് താനീ ഭീഷണികളെല്ലാം നേരിടുന്നത് എന്ന് ഷെയ്ന്‍ പറയുന്നു. അബിയെ പോലെ മാന്യനായ ഒരു പ്രതിഭയുടെ മകന്‍ എന്തിനാണ് ഭീഷണി നേരിടുന്നത്? അബിയുടെ ജീവിതത്തെ അടുത്തറിയാവുന്നവര്‍ക്ക് അറിയാം, അബിയില്‍ നിന്ന് അവസരങ്ങള്‍ തട്ടിപ്പറിച്ച ആളുകളാണ് കൂടുതല്‍. ഇപ്പോള്‍, അബിയുടെ മരണാനന്തരം മകന്‍ അംഗീകരിക്കപ്പെടുമ്പോള്‍ അബി തന്നെയാണ് അംഗീകരിക്കപ്പെടുന്നത് എന്നു കരുതുന്നവരാണ് ഏറെയും. ഷെയ്‌ന്റെ വീഡിയോയിലും ‘അമ്മ’യ്ക്ക് നല്‍കിയ പരാതിയിലും വ്യക്തമാക്കുന്നത്, വധഭീഷണി…

Read More

നീണ്ട ഒരു ഇടവേളയ്ക്കു ശേഷം പൃഥ്വിരാജും ഷാജി കൈലാസും ഒന്നിക്കുന്നു കടുവ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇന്നലെ രാവിലെ പുറത്തു വരികയുണ്ടായി. വെള്ള മുണ്ടും ഷര്‍ട്ടും ധരിച്ച് പൊലീസ് ജീപ്പിന്റെ പുറത്ത് കലിപ്പ് ലുക്കിലിരിക്കുന്ന പൃഥ്വിയുടെ പോസ്റ്റര്‍ മണിക്കൂറുകള്‍ക്കകം തന്നെ സോഷ്യല്‍ മീഡിയയിൽ വൈറലായിരുന്നു. പൃഥിരാജിന് പിറന്നാള്‍ സമ്മാനമായി പുറത്തിറങ്ങിയ മാസ് ലുക്ക് പോസ്റ്ററിന് പിന്നില്‍ വലിയൊരു അധ്വാനം തന്നെയുണ്ട് എന്ന് തെളിയിക്കുന്ന തരത്തിലുള്ള അണിയറ ചിത്രങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. ആനന്ദ് രാജേന്ദ്രനാണ്, പൂര്‍ണമായും ഗ്രീന്‍ സ്ക്രീനില്‍ ചിത്രീകരിച്ച ചിത്രം പോസ്റ്റര്‍ രൂപത്തില്‍ രൂപകല്‍പ്പന ചെയ്തത്. ‘കടുവ’യുടെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ ചിത്രം പകര്‍ത്തിയത് മോഹന്‍ലാല്‍-പൃഥിരാജ് കൂട്ടുക്കെട്ടില്‍ പുറത്തിറങ്ങി തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയ ലൂസിഫറിന് വേണ്ടി ചിത്രങ്ങള്‍ പകര്‍ത്തിയ സിനറ്റ് സേവ്യറാണ്.ഇതിന് മുമ്പും മലയാളത്തിലെ പല വലിയ ഹിറ്റ് ചിത്രങ്ങൾക്കും സ്റ്റിൽ ഫോട്ടോഗ്രാഫി നിർവഹിച്ചത് സിനറ്റ് ആണ്‌.മുൻപും ആനന്ദ്-സിനറ്റ് കൂട്ടുകെട്ടിൽ നിരവധി ചിത്രങ്ങൾ പിറന്നിട്ടുണ്ട്.എസ്രാ,ലൂസിഫർ എന്നീ ചിത്രങ്ങൾ ആണ് ഇതിന്…

Read More