Author: Webdesk

മലയാളത്തിന്റെ മാസ്സ് ഡയറക്ടർ ഷാജികൈലാസ് പുതിയ ചിത്രത്തിലൂടെ തിരിച്ചു വരികയാണ്. കമ്മീഷണറും കിംഗും ആറാം തമ്പുരാനും നരസിംഹവുമെല്ലാം നമ്മുക്ക് സമ്മാനിച്ച ഈ സംവിധായകൻ ആറു വർഷത്തെ ഇടവേളയ്ക്കു ശേഷം തിരിച്ചെത്തുന്നത് യുവ സൂപ്പർ താരം പൃഥ്വിരാജ് സുകുമാരൻ നായകനായ കടുവ എന്ന മാസ്സ് ചിത്രത്തിലൂടെ ആണ്. നരസിംഹം എന്ന ചിത്രത്തിലെ മോഹൻലാലിന്റെ ഡയലോഗ് പോലെ ആറു വർഷത്തിന് ശേഷം ഷാജി കൈലാസ് മടങ്ങി വരുന്നത് ചില കളികൾ കാണാനും ചിലതു പഠിപ്പിക്കാനുമാണ് എന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ രചയിതാവായ ജിനു എബ്രഹാം പറയുന്നത് ചിത്രത്തിൽ പൃഥ്വിരാജിനെ കൂടാതെ തെന്നിന്ത്യയിലെ മറ്റൊരു വലിയ താരം കൂടി ഉണ്ടാകും എന്നാണ്. വമ്പൻ താര നിര അണിനിരക്കുന്ന ഈ ചിത്രം തൊണ്ണൂറുകളുടെ പശ്ചാത്തലത്തിൽ ആണ് കഥ പറയുന്നത് എന്നും ഷാജി കൈലാസിനെ പോലെ ഒരു വലിയ സംവിധായകന് മാത്രമേ ഈ ചിത്രം ചെയ്യാൻ സാധിക്കു എന്നും ജിനു പറയുന്നു. തിരക്കഥ ഏറെ…

Read More

കെ ജി എഫ് നായിക ശ്രീനിഥി ഷെട്ടി വിക്രത്തിൻറെ അടുത്ത ചിത്രത്തിൽ നായികയാകുന്നു. വിക്രത്തിൻറെ അമ്പത്തിയെട്ടാം ചിത്രമായി ഒരുങ്ങുന്ന ഈ സിനിമ സംവിധാനം ചെയ്യുന്നത് അജയ് ജ്ഞാനമുത്ത് ആണ്.നേരത്തെ ഇമൈക്ക നൊടികൾ, ഡെമന്റ് കോളനി എന്നി ചിത്രങ്ങളിലൂടെ സൂപ്പർ ഹിറ്റ് ഒരുക്കിയ സംവിധായകനാണ് അജയ്. ചിത്രത്തിലൂടെ ഇർഫാൻ പത്താൻ സിനിമാലോകത്തേക്ക് പ്രവേശിക്കുന്നു എന്ന വാർത്ത ഏറെ വാർത്താ പ്രാധാന്യം നേടിയിരുന്നു.ചിത്രം ബിഗ് ബഡ്ജറ്റിൽ ഒരുങ്ങുന്ന ഒരു ആക്ഷൻ ചിത്രം ആണെന്ന് പറയപ്പെടുന്നു. ചിത്രത്തിൽ വിക്രം 25 ഗെറ്റപ്പിൽ എത്തുന്നു എന്നാണ് റിപ്പോർട്ട്.എ ആർ റഹ്മാൻ ആണ് സംഗീതം.

Read More

ധനുഷ് നായകനായി എത്തിയ പുതിയ ചിത്രമാണ് അസുരൻ.വട ചെന്നൈ എന്ന ചിത്രത്തിന് ശേഷം ഹിറ്റ് ഫിലിം മേക്കർ വെട്രിമാരൻ സംവിധാനം ചെയ്യുന്ന ചിത്രം എന്ന പ്രത്യേകത കൂടിയുണ്ട് അസുരൻ.മലയാള സിനിമയിലെ പ്രിയ താരം മഞ്ജു വാര്യർ ആണ് ചിത്രത്തിൽ ധനുഷിന്റെ നായിക എന്നതാണ് മലയാളികളെ സംബന്ധിച്ച് ഏറ്റവും സന്തോഷകരമായ കാര്യം. കഴിഞ്ഞ ദിവസം റിലീസായ ചിത്രത്തിന് ഗംഭീര പ്രതികരണമാണ് ലഭിക്കുന്നത്.ചിത്രത്തിന്റെ ടോട്ടൽ ബിസിനസ് 100 കോടി കടന്നു എന്ന വാർത്ത കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. ഇതോടെ ധനുഷിന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റായി മാറി കഴിഞ്ഞു അസുരൻ. അസുരൻ 100 കോടി ക്ലബിൽ ഇടം പിടിച്ചതോടെ മഞ്ജു വാര്യരെ തേടിയും പുതിയ ഒരു റെക്കോർഡ് എത്തിയിരിക്കുകയാണ്.100 കോടി ക്ലബിൽ രണ്ട് തവണ ഇടം പിടിച്ച ഒരേയൊരു മലയാളി നായിക എന്ന റെക്കോർഡ്. മോഹൻലാൽ നായകനായി പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫർ ആണ് മഞ്ജുവിന്റെ മറ്റൊരു 100 കോടി ചിത്രം

Read More

ചെയ്യുന്ന കഥാപാത്രങ്ങളെല്ലാം തന്നെ ഏറ്റവും മികവുറ്റതാക്കി മലയാള സിനിമയിലെ ഏറ്റവും മികച്ച യുവ താരങ്ങളിൽ ഒരാളായി മാറിയിരിക്കുകയാണ് ഷെയ്ൻ നിഗം ഇപ്പോൾ. വേറിട്ട കഥാപാത്രങ്ങളും തിരക്കഥയുടെ തെരഞ്ഞെടുപ്പും സ്ക്രിപ്റ്റ് സെലെക്ഷന്റെ കാര്യത്തിലും ഈ യുവനടൻ മറ്റ് യുവനടൻമാർക്ക് മാതൃകയാകുന്നു. വെറും 23 വയസ്സിനുള്ളിൽ ഈ യുവതാരം ബിഗ് സ്ക്രീനിൽ കാഴ്ചവെച്ച അതിഗംഭീര പ്രകടനങ്ങൾക്ക് കണക്കുകളില്ല. ഇപ്പോൾ തനിക്ക് എതിരെ വധഭീഷണിയുമായി മലയാളത്തിലെ ഏറ്റവും പ്രമുഖ നിർമ്മാതാക്കളിൽ ഒരാളായ ജോബി ജോർജ് രംഗത്തെത്തിയിരിക്കുന്നു എന്ന് പരാതി പെട്ടിരിക്കുകയാണ് ഷെയ്ൻ നിഗം. ജോബി ജോർജ് തന്നെ ഭീഷണിപ്പെടുത്തിയ കാര്യം തൻറെ ഇൻസ്റ്റഗ്രാം അക്കൗണ്ട് വഴി ഷെയ്ൻ നിഗം പുറത്തു വിടുകയുണ്ടായി. സംഭവത്തെ കുറിച്ച് ഷെയ്ൻ പറയുന്നത് ഇങ്ങനെ: ഇപ്പോൾ രണ്ട് ചിത്രങ്ങളിലാണ് ഞാൻ അഭിനയിച്ചു വരുന്നത്.കുർബാനി എന്ന ചിത്രവും വെയിൽ എന്ന ചിത്രവും. വെയിൽ എന്ന ചിത്രത്തിൻറെ ആദ്യ ഷെഡ്യൂൾ പൂർത്തിയായ ശേഷം കുർബാനി എന്ന സിനിമയുടെ രണ്ടാം ഷെഡ്യൂളിൽ ജോയിൻ ചെയ്യുവാനായി ഞാൻ…

Read More

മലയാളികളുടെ പ്രിയപ്പെട്ട യുവ സൂപ്പർ സ്റ്റാർ പൃഥ്വിരാജ് സുകുമാരൻ ഇന്ന് മുപത്തിയാറാം പിറന്നാൾ ആഘോഷിക്കുകയാണ്.താരത്തിന്റെ പിറന്നാൾ ആഘോഷമാക്കാനുള്ള തയ്യാറെടുപ്പിലാണ് സിനിമാ ലോകം ഒന്നാകെ.ഇപ്പോൾ സച്ചി സംവിധാനം ചെയ്യുന്ന അയ്യപ്പനും കോശിയും എന്ന ചിത്രത്തിൽ അഭിനയിച്ചു വരികയാണ് പൃഥ്വിരാജ്. മലയാളത്തിന്റെ കംപ്ലീറ്റ് ആക്ടർ മോഹൻലാലും പൃഥ്വിരാജിന് ആശംസകളുമായി രംഗത്ത് വന്നിട്ടുണ്ട്. ഹാപ്പി ബർത്ത് ഡേ രാജു എന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.ആശംസകൾക്ക് നന്ദിയുമായി പൃഥ്വിരാജ് തന്നെ രംഗത്ത് എത്തി.നന്ദി ചേട്ടാ,മേഘങ്ങൾ രൂപപെട്ട് തുടങ്ങി എന്ന സന്ദേശത്തിനോടൊപ്പം എമ്പുരാന്റെ ഹാഷ് ടാഗും പൃഥ്വിരാജ് കുറിച്ചിട്ടുണ്ട്.എമ്പുരാന്റെ വരവ് ഏറെ വേഗത്തിലാണ് എന്ന സൂചനും പൃഥ്വിരാജ് ഈ കമന്റിലൂടെ നൽകുന്നു.

Read More

മലയാളികളുടെ പ്രിയപ്പെട്ട യുവ സൂപ്പർ സ്റ്റാർ പൃഥ്വിരാജ് സുകുമാരൻ ഇന്ന് മുപത്തിയാറാം പിറന്നാൾ ആഘോഷിക്കുകയാണ്.താരത്തിന്റെ പിറന്നാൾ ആഘോഷമാക്കാനുള്ള തയ്യാറെടുപ്പിലാണ് സിനിമാ ലോകം ഒന്നാകെ.ഇപ്പോൾ സച്ചി സംവിധാനം ചെയ്യുന്ന അയ്യപ്പനും കോശിയും എന്ന ചിത്രത്തിൽ അഭിനയിച്ചു വരികയാണ് പൃഥ്വിരാജ്. ഇതിനിടെ പൃഥ്വിരാജിന്റെ പിറന്നാൾ കേക്ക് മുറിച്ചു താരം ആഘോഷിച്ചു.പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയ തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ കേക്ക് മുറിക്കുന്നതിന്റെ ചിത്രം സ്റ്റോറിയായി പോസ്റ്റ് ചെയ്തിട്ടുണ്ട്.പ്രിത്വിരാജിനെ സംബന്ധിച്ച് ഏറെ പ്രത്യേകത നിറഞ്ഞ വർഷമായിരുന്നു കഴിഞ്ഞു പോയത്.ആദ്യമായി സംവിധാനം ചെയ്തതും സ്വതന്ത്രമായി ആദ്യത്തെ ചിത്രം നിർമിച്ചതും പൃഥ്വിരാജ് കഴിഞ്ഞ വർഷമായിരുന്നു.

Read More

വിജയ് ചിത്രം ബിഗിലിന്റെ കേരളാ റിലീസിന്റെ പേരില്‍ മോഹന്‍ലാല്‍-വിജയ് ഫാന്‍സുകളുടെ തമ്മിലടി. ഇതരഭാഷാ സിനിമകള്‍ മലയാളത്തില്‍ 125 തിയറ്ററുകളില്‍ റിലീസ് ചെയ്താല്‍ മതിയെന്ന തീരുമാനത്തെ ചൊല്ലിയാണ് ആരാധക സംഘടനകളുടെ വാക്കേറ്റം. തിയറ്ററുടമകളുടെ സംഘടനയുടെ തലപ്പത്തുള്ള ആന്റണി പെരുമ്പാവൂരാണ് ഈ തീരുമാനത്തിന് പിന്നിലെന്നും, ബിഗില്‍ കേരളാ റിലീസ് തിയറ്റര്‍ കുറച്ചാല്‍ മോഹന്‍ലാല്‍ സിനിമകള്‍ കേരളത്തില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്നാണ് വിജയ് ഫാന്‍സിന്റെ വാദം. എന്നാല്‍ മോഹന്‍ലാലിനെയും നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരിനെയും അവഹേളിക്കുന്ന പോസ്റ്റുകളും ട്രോളുകളും ബാലിശമാണെന്നും അന്യഭാഷാ റിലീസുകള്‍ 125 തിയറ്ററുകളില്‍ മതിയെന്ന് തീരുമാനിച്ചത് വിതരണക്കാരുടെ സംഘടനയാണെന്നും മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് വിമല്‍കുമാര്‍ പങ്കുവെക്കുന്നു. മോഹൻലാലിനെയും ആന്റണി പെരുമ്പാവൂരിനെയും അവഹേളിച്ചാല്‍ കേട്ടുകൊണ്ടിരിക്കില്ലെന്നും പ്രതികരിക്കുമെന്നും വിമല്‍കുമാര്‍ കൂട്ടിച്ചേർത്തു. വിമൽകുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ്: അന്യ ഭാഷ ചിത്രങ്ങള്‍ കേരളത്തില്‍ 125 തീയേറ്ററുകളിൽ പാടുള്ളൂ എന്നുള്ളത് കാലാകാലങ്ങളായി അന്യ ഭാഷാ ചിത്രങ്ങൾ വിതരണത്തിന് എടുക്കുന്ന കേരളത്തിലെ വിതരണക്കാരുടെ സംഘടന കൂടിയാണ്‌. ഇതിൽ പലരും മലയാള സിനിമയുടെ നിര്‍മ്മാതാക്കള്‍…

Read More

കുഞ്ഞിരാമായണം, ഗോദ എന്നി ചിത്രങ്ങൾ ഒരുക്കിയ ബേസിൽ ജോസഫ് സംവിധാനം ചെയ്യുന്ന അടുത്ത ചിത്രമാണ് മിന്നൽ മുരളി.ടോവിനോ തോമസ് നായകനായി എത്തുന്ന ചിത്രം നിർമ്മിക്കുന്നത് വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ ആണ്.ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്. ചിത്രത്തെ കുറിച്ച് വളരെ ആവേശകരമായ വാർത്തകളാണ് ഇപ്പോൾ പുറത്ത് വരുന്നത്.മലയാളത്തിലെ ആദ്യത്തെ സൂപ്പർ ഹീറോ ചിത്രമെന്ന നിലയിലാണ് മിന്നൽ മുരളി ഒരുക്കുന്നത്.ചിത്രത്തിൽ ദേശി സൂപ്പർ ഹീറോയായി ടോവിനോ എത്തും.ഡിസംബർ ആദ്യ വാരത്തിൽ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും.ചിത്രത്തിന് വേണ്ടി സംഘട്ടനം ഒരുക്കാൻ ഹോളിവുഡ് സിനിമകൾക്ക് വേണ്ടി ആക്ഷൻ രംഗങ്ങൾ ഒരുക്കി പ്രശസ്തനായ വ്‌ളാഡ് റിംബര്‍ഗ് എത്തുന്നു എന്ന വാർത്ത ഏറെ വാർത്താപ്രാധാന്യം നേടിയിരുന്നു. ചിത്രം അടുത്ത വർഷം റിലീസിനെത്തും

Read More

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഇർഫാൻ പഠാൻ ചിയാൻ വിക്രം നായകനാകുന്ന തമിഴ് ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടക്കുകയാണ്. ഇതുവരെ പേര് പുറത്തുവിട്ടിട്ടില്ലാത്ത വിക്രമിന്‍റെ അമ്പത്തിയെട്ടാം ചിത്രത്തിലാണ് പഠാനും വേഷമിടുന്നത്. തുർക്കി പോലീസ് ഓഫീസർ ആയിട്ടാണ് ഇർഫാൻ പഠാൻ ചിത്രത്തിൽ വേഷമിടുന്നത്. എന്തുകൊണ്ട് ഈ വേഷത്തിലേക്ക് താനെന്ന ചോദ്യത്തിന് ‘ഞങ്ങൾക്ക് 100 ശതമാനം ഉറപ്പുണ്ട്’ എന്നായിരുന്നു അണിയറപ്രവർത്തകരുടെ മറുപടിയെന്ന് ഇർഫാൻ പഠാൻ പറഞ്ഞു. ഇമെയ്കാ നൊഡികൾ, ഡിമോണ്ട് കോളനി എന്നീ ചിത്രങ്ങളുടെ സംവിധായകൻ അജയ് ജ്ഞാനമുത്തുവാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. വ്യത്യസ്തമായ 25 ഗെറ്റപ്പുകളിലാണ് വിക്രം ചിത്രത്തിൽ എത്തുന്നത്. പ്രിയ ഭവാനി ശങ്കർ നായികയായി എത്തുന്ന ചിത്രത്തിന് സംഗീതം പരകരുന്നത് എ ആർ റഹ്മാനാണ്. 2020ൽ ചിത്രം തിയറ്ററുകളിൽ എത്തും.

Read More

മൂന്ന് ബ്ലോക്ക്ബസ്റ്റർ ഹിറ്റുകളുമായി തമിഴ് സിനിമയിലെ ഏറ്റവും വലിയ സംവിധായകരിൽ ഒരാളായി മാറിയ ആളാണ് അറ്റ്ലീ.രാജാ റാണി,തെറി, മെർസൽ എന്നി ചിത്രങ്ങൾ ആണ് അറ്റ്ലീ സംവിധാനം ചെയ്തത്. വിജയും അറ്റ്‌ലീയും വീണ്ടു ഒന്നിക്കുന്ന മെഗാമാസ്സ് സ്‌പോർട്സ് മൂവിയാണ് ‘ബിഗിൽ’. തെരി, മെര്‍സല്‍ എന്നീ ഹിറ്റ് സിനിമകള്‍ക്ക് ശേഷം ഇവർ ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. വനിതാ ഫുട്ബോൾ ടീമിനെ പരിശീലിപ്പിക്കാൻ ആയി വരുന്ന കോച്ചായി വിജയ് വേഷമിടുന്ന ചിത്രത്തിന് സംഗീതം പകരുന്നത് എ ആർ റഹ്മാൻ ആണ്.ചിത്രത്തിന്റെ ട്രെയിലർ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. തെന്നിന്ത്യയിൽ ഏറ്റവും കൂടുതൽ ലൈക്കുകൾ ലഭിക്കുന്ന ട്രൈലറായി മാറിയിരിക്കുകയാണ് ഇതോടെ ബിഗിൽ.1.9 മില്ല്യൻ ലൈക്കുകളാണ് ബിഗിളിന് ഇതുവരെ ലഭിച്ചിരിക്കുന്നത്.26 മില്ല്യൺ ആളുകൾ ട്രയ്ലർ കണ്ടും കഴിഞ്ഞു.ഇന്ത്യയിൽ ഏറ്റവും കൂടുതൽ ലൈക്ക് ഉള്ള ട്രയ്ലറിൽ ഷാരൂഖ് ഖാൻ ചിത്രം സിറോയ്ക്ക് പിന്നിലായി രണ്ടാം സ്ഥാനത്താണ് ബിഗിൽ.

Read More