Author: Webdesk

മമ്മൂട്ടി നായകനായ ഉണ്ടയെന്ന ചിത്രത്തിനുശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ നായകനായി എത്തുന്നത് ഷെയിൻ നിഗം ആയിരിക്കും. നായികക്കായി കാസ്റ്റിംഗ് കോൾ നടത്തിയിരിക്കുന്ന ഈ ചിത്രം നിർമ്മിക്കുന്നത് ആഷിഖ് ഉസ്മാനാണ്. 20നും 25നും ഇടയിൽ പ്രായമുള്ള നായികമാരെ പരിഗണിക്കുന്നതിനൊപ്പം മലയാളം ഇംഗ്ലീഷ് ഭാഷകളിൽ നൈപുണ്യം ഉള്ളവർ കൂടുതൽ പരിഗണിക്കപ്പെടും എന്നും അണിയറപ്രവർത്തകർ അറിയിച്ചിട്ടുണ്ട്. 2016 ൽ പുറത്തിറങ്ങിയ അനുരാഗ കരിക്കിൻ വെള്ളം എന്ന ചിത്രത്തിലൂടെയാണ് ഖാലിദ് റഹ്മാൻ സ്വതന്ത്രസംവിധായകനായി മാറിയത്. അദ്ദേഹം സംവിധാനം ചെയ്ത രണ്ടു ചിത്രങ്ങളും തിയേറ്ററുകളിൽ ഏറെ പ്രേക്ഷകശ്രദ്ധ നേടി.

Read More

ജനപ്രിയ നായകൻ ദിലീപ് നായകനായെത്തുന്ന പുതിയ ചിത്രമാണ് ജാക്ക് ഡാനിയൽസ്. തമിഴിലെ ആക്ഷൻ ഹീറോ അർജുൻ ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. എസ് എൽ പുരം ജയസൂര്യ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.ജാക്ക് എന്ന് പേരുള്ള മോഷ്ടാവായാണ് ദിലീപ് ചിത്രത്തിലെത്തുന്നത്. അര്‍ജ്ജുന്‍ സാര്‍ജ സിബിഐ ഓഫീസറുടെ വേഷത്തിലും.ചിത്രത്തിലെ ആരമ്പമ്പോ എന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോ ഇപ്പോൾ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.ഷാൻ റഹ്‌മാൻ ആണ് സംഗീതം.

Read More

ചലച്ചിത്രമേഖലയിലെ ഏറ്റവും മികച്ച ഛായാഗ്രഹകൻ ആണ് സന്തോഷ് ശിവൻ. അദ്ദേഹം പ്രേക്ഷകർക്ക് മുൻപിൽ എത്തിച്ച വിസ്മയിപ്പിക്കുന്ന ദൃശ്യങ്ങളിലൂടെ സിനിമയെ സ്നേഹിച്ചവർ നിരവധിയാണ്. അദ്ദേഹം ഒരു സംവിധായകൻ എന്ന നിലയിലും നമുക്ക് നിരവധി നല്ല ചിത്രങ്ങൾ സമ്മാനിച്ചിട്ടുണ്ട്. ഇപ്പോൾ ഇത്രയും നാളത്തെ പ്രവർത്തി പരിചയം വച്ച് താൻ ഒപ്പം ജോലി ചെയ്തവരിൽ ഏറ്റവും മികച്ച നായകന്മാർ ആരൊക്കെയാണെന്ന് വെളിപ്പെടുത്തുകയാണ് സന്തോഷ് ശിവൻ. അദ്ദേഹത്തിന്റെ ഒഫീഷ്യൽ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ഈ പേരുകൾ അദ്ദേഹം വെളിപ്പെടുത്തിയത്. രജനികാന്ത്, മോഹൻലാൽ, ഷാരുഖ് ഖാൻ, അമിതാഭ് ബച്ചൻ, മഹേഷ് ബാബു എന്നിവരാണ് ആ അഞ്ചു നായകന്മാർ. ഓരോ ഭാഷയിലെയും ഏറ്റവും മികച്ചവരായി അദ്ദേഹം കരുതുന്ന 5 വ്യക്തികൾ ആണ് ഇവർ. ഇപ്പോൾ രജനികാന്ത് നായകനായ എ ആർ മുരുഗദോസ് ചിത്രമായ ദർബാറിനു വേണ്ടി ക്യാമറ ചലിപ്പിക്കുകയാണ് ഇദ്ദേഹം. നിരവധി മോഹൻലാൽ ചിത്രങ്ങൾക്ക് വേണ്ടിയും അദ്ദേഹം ക്യാമറ ചലിപ്പിച്ചിട്ടുണ്ട്. ഇന്ദ്രജാലം, നമ്പർ 20 മദ്രാസ് മെയിൽ, അപ്പു, അഹം, യോദ്ധ,…

Read More

മൂന്ന് ബ്ലോക്ക്ബസ്റ്റർ ഹിറ്റുകളുമായി തമിഴ് സിനിമയിലെ ഏറ്റവും വലിയ സംവിധായകരിൽ ഒരാളായി മാറിയ ആളാണ് അറ്റ്ലീ.രാജാ റാണി,തെറി, മെർസൽ എന്നി ചിത്രങ്ങൾ ആണ് അറ്റ്ലീ സംവിധാനം ചെയ്തത്. വിജയും അറ്റ്‌ലീയും വീണ്ടു ഒന്നിക്കുന്ന മെഗാമാസ്സ് സ്‌പോർട്സ് മൂവിയാണ് ‘ബിഗിൽ’. തെരി, മെര്‍സല്‍ എന്നീ ഹിറ്റ് സിനിമകള്‍ക്ക് ശേഷം ഇവർ ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. വനിതാ ഫുട്ബോൾ ടീമിനെ പരിശീലിപ്പിക്കാൻ ആയി വരുന്ന കോച്ചായി വിജയ് വേഷമിടുന്ന ചിത്രത്തിന് സംഗീതം പകരുന്നത് എ ആർ റഹ്മാൻ ആണ് ചിത്രത്തിന്റെ കേരള റിലീസിനെ കുറിച്ച് ഏറെ അനിശ്ചിതത്വം നിലനിന്നിരുന്നു. വൈഡ് റിലീസിംഗ് അനുവധിക്കാത്തതിനാൽ വലിയ തുകയ്ക്ക് ബിഗിൽ സ്വന്തമാക്കാൻ ആരും മുന്നോട്ട് വന്നിരുന്നു.ഇപ്പോൾ അതിന് ഒരു തീരുമാനം വന്നിരിക്കുകയാണ്.ചിത്രത്തിന്റെ കേരളത്തിലെ വിതരണം പൃഥ്വിരാജിന്റെ പൃഥ്വിരാജ് പ്രൊഡക്ഷൻസും ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക്ക് ഫ്രെയ്‌മസും ചേർന്നാണ് നിർവഹിക്കുന്നത്.ഇതിന്റെ ഔദ്യോഗിക സ്ഥിതീകരണം പൃഥ്വിരാജ് ഇപ്പോൾ തന്റെ ഫേസ്ബുക്ക് അക്കൗണ്ട് വഴി നടത്തി.നേരത്തെ രജനികാന്ത് ചിത്രം പേട്ടയും ഇരുവരും ചേർന്ന്…

Read More

ധനുഷ് നായകനായി എത്തിയ പുതിയ ചിത്രമാണ് അസുരൻ.വട ചെന്നൈ എന്ന ചിത്രത്തിന് ശേഷം ഹിറ്റ് ഫിലിം മേക്കർ വെട്രിമാരൻ സംവിധാനം ചെയ്യുന്ന ചിത്രം എന്ന പ്രത്യേകത കൂടിയുണ്ട് അസുരൻ.മലയാള സിനിമയിലെ പ്രിയ താരം മഞ്ജു വാര്യർ ആണ് ചിത്രത്തിൽ ധനുഷിന്റെ നായിക എന്നതാണ് മലയാളികളെ സംബന്ധിച്ച് ഏറ്റവും സന്തോഷകരമായ കാര്യം. കഴിഞ്ഞ ദിവസം റിലീസായ ചിത്രത്തിന് ഗംഭീര പ്രതികരണമാണ് ലഭിക്കുന്നത്. തമിഴ് സിനിമയുടെ ഉലകനായകൻ കമലഹാസനും ചിത്രം കാണുകയുണ്ടായി.അദ്ദേഹത്തിനായി ഒരുക്കിയ പ്രത്യേക പ്രദർശനത്തിലൂടെയാണ് അദ്ദേഹം അസുരൻ കണ്ടത്. ചിത്രം കണ്ട് ഇഷ്ടമായ അദ്ദേഹം മഞ്ജു വാര്യരെ നേരിട്ട് കണ്ട് അഭിനന്ദിക്കുകയുണ്ടായി. അതോടൊപ്പം ചിത്രത്തിലെ നായകൻ ധനുഷ്,സംവിധായകൻ വെട്രിമാരൻ എന്നിവരെയും ഫോണിൽ വിളിച്ച് അദ്ദേഹം അഭിനന്ദനങ്ങൾ അറിയിച്ചു.

Read More

2016ൽ പുലിമുരുകനിലൂടെ മലയാള സിനിമയിലേക്ക് ആദ്യമായ്‌ 100 കോടി കൊണ്ടുവന്ന താരമാണ് മോഹൻലാൽ.ആ വർഷം തന്നെ ജനതാ ഗാരേജ് എന്ന തെലുങ്ക് ചിത്രത്തിലൂടെ തെലുങ്കിലും 100 കോടി ക്ലബിൽ ഇടം പിടിക്കാൻ മോഹൻലാലിന് സാധിച്ചിരുന്നു.ഇപ്പോൾ ഇതാ കാപ്പാനിലൂടെ തമിഴ് സിനിമയിലും 100 കോടി ക്ലബിൽ ഇടം പിടിച്ചിരിക്കുകയാണ് മലയാളികളുടെ പ്രിയപ്പെട്ട ലാലേട്ടൻ. ഇതോടെ മലയാളത്തിലും തമിഴിലും തെലുങ്കിലും 100 കോടി ക്ലബിൽ ഇടം നേടിയ ഒരേയൊരു താരമായി മാറിയിരിക്കുകയാണ് മോഹൻലാൽ. മറ്റൊരു താരത്തിനും സ്വന്തമാക്കാൻ സാധിക്കാത്ത അത്യപൂർവ നേട്ടം.ഈ വർഷം ലൂസിഫറിലൂടെ വീണ്ടും 100 കോടി ക്ലബിൽ മോഹൻലാൽ ഇടം നേടിയിരുന്നു. ഇതോടെ ഈ വർഷം ഇത് രണ്ടാം തവണയാണ് മോഹൻലാൽ 100 കോടി ക്ലബ് കീഴടക്കുന്നത്. സിനിമാ പ്രേമികൾ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നായിരുന്നു മോഹൻലാൽ-സൂര്യ ടീം ആദ്യമായി ഒന്നിക്കുന്ന കാപ്പാൻ. മോഹൻലാൽ ഇന്ത്യൻ പ്രധാനമന്ത്രി ആയി അഭിനയിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്തത് കെ വി ആനന്ദ് ആണ്.…

Read More

ദളപതി വിജയ്യുടെ ആരാധകരോടുള്ള പെരുമാറ്റത്തെക്കുറിച്ച് വിവാദം ഉയർത്തി രംഗത്തെത്തിയിരിക്കുകയാണ് തമിഴ് സംവിധായകൻ സ്വാമി. ആരാധകർക്ക് കൈ കൊടുത്തതിനു ശേഷം വിജയ് ഡെറ്റോൾ ഉപയോഗിച്ച് കൈ കഴുകാറുണ്ട് എന്നാണ് സ്വാമി പറയുന്നത്. വിജയ് നല്ലൊരു നടൻ ആണെന്നും എന്നാൽ താൻ ഈ സംഭവം നേരിട്ട് കണ്ടിട്ടുണ്ടെന്നും അദ്ദേഹം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച വീഡിയോയിൽ പറയുന്നു. രജനീകാന്തിനെ പോലെ അഭിനയിക്കുക മാത്രമാണ് ചെയ്യേണ്ടതെന്നും ദയവുചെയ്ത് വാ തുറക്കരുതെന്നും സ്വാമി വീഡിയോയിലൂടെ പറയുന്നു. വിജയ് ജീവിതത്തിൽ വലിയ നടനാണെന്നും ആരാധകർക്ക് കൈ കൊടുത്തതിനു ശേഷം ഡെറ്റോൾ കഴുകുന്നതാണ് യഥാർത്ഥ അഭിനയം എന്നും സ്വാമി പറയുന്നു. 50 കോടി രൂപ പ്രതിഫലം വാങ്ങാൻ എന്ത് മേന്മയാണ് വിജയിക്കുള്ളതെന്നും 60 ദിവസം അഭിനയിച്ച് 50 കോടി പ്രതിഫലം വാങ്ങുന്നതിലൂടെ ജനങ്ങളെ പറ്റിക്കുകയാണെന്നും സ്വാമി പറയുന്നുണ്ട്.

Read More

സൗബിൻ സാഹിർ,സുരാജ് വെഞ്ഞാറമൂട് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ് വികൃതി.നവാഗതനായ എംസി ജോസഫ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.കഴിഞ്ഞ ആഴ്ച്ച റിലീസിനെത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. കട്ട് ടൂ ക്രിയേറ്റ് പിക്‌ചേഴ്‌സിന്റെ ബാനറിൽ എ. ഡി. ശ്രീകുമാർ,ഗണേഷ് മേനോൻ,ലക്ഷ്മി വാര്യർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.അജീഷ് പി തോമസ് ആണ് തിരക്കഥ ഒരുക്കുന്നത്.സംഗീതം ബിജിപാൽ,ഛായാഗ്രഹണം ആൽബി.ചിത്രത്തിന്റെ മേക്കിങ് വീഡിയോ കാണാം

Read More

മോഹന്‍ലാലിനെ നായകനാക്കി സിദ്ദിഖ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ബിഗ് ബ്രദര്‍’.ലേഡീസ് ആന്‍ഡ് ജെന്റില്‍മാന്‍ എന്ന ചിത്രത്തിന് ശേഷം മോഹന്‍ലാലും സിദ്ദിഖും വീണ്ടും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ‘ബിഗ് ബ്രദറി’നുണ്ട്. ചിത്രത്തിൽ സച്ചിദാനന്ദൻ എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിക്കുന്നത്. മോഹൻലാലിന്റെ സഹോദരന്മാരായി രണ്ട് പേരാണ് അഭിനയിക്കുന്നത്.അനൂപ് മേനോനും ജൂണിലെ ഒരു നായകൻ സർജാനോ ഖാലീദുമാണ് ചിത്രത്തിൽ മോഹൻലാലിന്റെ സഹോദരങ്ങളായി എത്തുന്നത്.ചിത്രത്തിന്റെ പുതിയ പോസ്റ്റർ ഇപ്പോൾ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ആദ്യ പോസ്റ്ററിൽ നിന്നും തികച്ചും വ്യത്യസ്തമായ ഒരു പോസ്റ്ററാണ് ഇത്തവണ അണിയറ പ്രവർത്തകർ പുറത്ത് വിട്ടിരിക്കുന്നത്.ചിത്രത്തിൽ ബോളിവുഡ് താരം അർബാസ് ഖാനും അണിനിരക്കുന്നുണ്ട്.സൽമാൻ ഖാന്റെ സഹോദരനാണ് അർബാസ്. വേദാന്തം ഐപിഎസ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ അർബാസ് അവതരിപ്പിക്കുന്നത് . സൽമാൻ ഖാൻ ചിത്രം ദബാങ്കിലൂടെ അഭിനയ ജീവിതം തുടങ്ങിയ അർബാസ് ഖാന്റെ ആദ്യ തെന്നിന്ത്യൻ ചിത്രം കൂടിയാണ് ബിഗ് ബ്രദർ.

Read More

ലക്ഷദ്വീപ് ഭാഷയുടെ റിയലിസ്റ്റിക് അവതരണവുമായി ഗീതു മോഹൻദാസ് ഒരുക്കുന്ന മൂത്തോൻ ഒഫീഷ്യൽ ട്രെയ്‌ലർ പുറത്തിറങ്ങി. ട്രെയ്‌ലർ പുറത്തിറക്കിയത് തമിഴ് സൂപ്പർതാരം ധനുഷും ബോളിവുഡ് താരം വിക്കി കൗശലും നിവിൻ പോളിയും ചേർന്നാണ്. നിവിൻ പോളി, ശശാങ്ക് അറോറ, ശോഭിത ദുലിപാല, റോഷൻ മാത്യു, ദിലീഷ് പോത്തൻ, ഹരീഷ് ഖന്ന, സുജിത് ശങ്കർ, മെലിസ്സ രാജു തോമസ് എന്നിവർ അഭിനയിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും ഗീതു മോഹൻദാസ് തന്നെയാണ്. രാജീവ് രവിയാണ് ഛായാഗ്രഹണം. ചിത്രത്തിലെ ഹിന്ദി ഡയലോഗുകൾ തയ്യാറാക്കിയിരിക്കുന്നത് അനുരാഗ് കശ്യപാണ്. ‘മൂത്തോൻ’ ടൊറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലില്‍ പ്രദർശിപ്പിക്കുകയുണ്ടായി. സ്പെഷ്യല്‍ റെപ്രസന്റേഷന്‍ വിഭാഗത്തിലാണ് ഈ ചിത്രം പ്രദർശിപ്പിച്ചത്. ചിത്രത്തിന് ടോറോന്റോയിൽ നിന്ന് അതിഗംഭീര റിപ്പോർട്ടുകളാണ് ലഭിച്ചത്. നിവിൻ പോളിയുടെ കരിയറിലെ തന്നെ ഒരു വലിയ ബ്രെക്ക് ആയി മാറും മൂത്തോൻ എന്ന് ചിത്രം കണ്ടവർ ഒന്നടങ്കം പറയുന്നു. ഗീതു മോഹൻദാസിന്റെ മാസ്റ്റർക്രാഫ്റ്റ് കഥ പറച്ചിലാണ് ചിത്രത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്. തലമുടി പറ്റെ…

Read More