Author: Webdesk

നിവിൻ പോളിയെ നായകനാക്കി റാം സംവിധാനം ചെയ്യുന്ന ‘ഏഴ് കടൽ ഏഴ് മലൈ’യുടെ ഗ്ലിംപ്സ് വീഡിയോ പുറത്തിറങ്ങി.അനശ്വരമായ പ്രണയം വളരെ വ്യത്യസ്തമായ രീതിയിൽ പ്രേക്ഷകരിലേക്ക് എത്തിക്കുന്ന ഒരു ചിത്രമായിരിക്കും ഇത് എന്ന് വ്യക്തമാക്കുന്നതാണ് ഇപ്പോൾ പുറത്തിറക്കിയിരിക്കുന്ന വിഡിയോ. തമിഴിലെ ബ്ലോക്ക്ബസ്റ്റർ ചിത്രം ‘മാനാടി’ന് ശേഷം വി ഹൗസ് പ്രൊഡക്ഷൻസിൻറെ ബാനറിൽ സുരേഷ് കാമാച്ചി നിർമ്മിക്കുന്ന ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തിന് ഹിറ്റ് സംഗീത സംവിധായകൻ യുവൻ ശങ്കർ രാജയാണ് സംഗീതം പകരുന്നത്. അന്താരാഷ്ട്ര ചലച്ചിത്രമേളയായ റോട്ടർഡാമിൽ ബിഗ് സ്ക്രീൻ കോമ്പറ്റീഷൻ എന്ന മത്സരവിഭാഗത്തിലേക്ക് ഔദ്യോഗികമായി തിരഞ്ഞെടുക്കപ്പെട്ട സിനിമയാണ് ‘ഏഴ് കടൽ ഏഴ് മലൈ’. ‘പേരൻപ്’, ‘തങ്കമീൻകൾ’, ‘കട്രത് തമിഴ്’, ‘തരമണി’ എന്നീ ചിത്രങ്ങൾക്ക് ശേഷം ദേശീയ അവാർഡ് ജേതാവായ റാം സംവിധാനം നിർവഹിക്കുന്ന ചിത്രമാണിത്. തമിഴ് നടൻ സൂരി മുഖ്യ വേഷത്തിലെത്തുന്ന ചിത്രത്തിൽ അഞ്ജലിയാണ് നായിക. ഛായാഗ്രഹണം: എൻ കെ ഏകാംബരം, ചിത്രസംയോജനം: മതി വി എസ്, വസ്ത്രാലങ്കാരം: ചന്ദ്രക്കാന്ത് സോനവാനെ,…

Read More

സിനിമാപ്രേമികൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മലൈക്കോട്ടൈ വാലിബൻ. മോഹൻലാലിനെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ചിത്രം ജനുവരി 25ന് തിയറ്ററുകളിൽ എത്തും. ചിത്രത്തിന്റെ ഹിന്ദി സെൻസറിങ്ങ് മുംബൈയിൽ പൂർത്തിയായി. 127 മിനിറ്റാണ് സിനിമയുടെ ദൈർഘ്യം. മലയാളം ഉൾപ്പെടെ നാലു ഭാഷകളിലാണ് ചിത്രം എത്തുന്നത്. വമ്പൻ മുതൽമുടക്കിലാണ് ചിത്രം ഒരുങ്ങുന്നത്. ഫാന്റസി ത്രില്ലർ ആയാണ് ചിത്രം എത്തുന്നത്. നായകൻ, ആമേൻ തുടങ്ങിയ ചിത്രങ്ങളിൽ ലിജോയ്ക്ക് ഒപ്പം പ്രവർത്തിച്ചിട്ടുള്ള പി എസ് റഫീഖ് ആണ് വാലിബന്റെ കഥ ഒരുക്കിയിരിക്കുന്നത്. മോഹൻലാലിനു പുറമേ സോണാലി കുല്‍ക്കര്‍ണി ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നു. മറ്റ് കഥാപാത്രങ്ങളായി ഹരീഷ് പേരടി, കഥ നന്ദി, ഡാനിഷ് സെയ്‍ത്, മണികണ്ഠൻ ആര്‍ ആചാരി, ഹരിപ്രശാന്ത് വര്‍മ, രാജീവ് പിള്ള, സുചിത്ര നായര്‍ എന്നിവരും മലൈക്കോട്ടൈ വാലിബനിലുണ്ടാകും. ഛായാഗ്രഹണം മധു നീലകണ്ഠനും സംഗീതം പ്രശാന്ത് പിള്ളയുമാണ്. 2024 ജനുവരി 25ന് ചിത്രം തിയറ്ററുകളിൽ എത്തും.ബിഗ് ബഡ്ജറ്റിൽ ഒരുങ്ങുന്ന മോഹന്‍ലാല്‍ ചിത്രത്തില്‍…

Read More

സത്യവും നീതിയും നേരും തേടിയുള്ള ഒരു യാത്രയ്ക്കൊപ്പം പ്രേക്ഷകരും കട്ടയ്ക്ക് നിന്നപ്പോൾ റെക്കോർഡുകൾ തകർത്ത് മുന്നേറുകയാണ് ‘നേര്’. മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത നേര് ക്രിസ്മസ് റിലീസ് ആയി ഡിസംബർ 21ന് ആയിരുന്നു തിയറ്ററുകളിലേക്ക് എത്തിയത്. ചിത്രം റിലീസ് ചെയ്ത് 11 ദിവസം കഴിയുമ്പോൾ പത്തു വർഷം മുമ്പ് മോഹൻലാൽ – ജീത്തു ജോസഫ് കൂട്ടുകെട്ടിൽ പിറന്ന ദൃശ്യം സിനിമയുടെ റെക്കോർഡ് ആണ് തകർന്നിരിക്കുന്നത്. ചിത്രം റിലീസ് ചെയ്ത് 11 ദിവസം പിന്നിടുമ്പോൾ ചിത്രത്തിന്റെ ആഗോള ബോക്സ് ഓഫീസ് കളക്ഷൻ 65 കോടിയാണ്. പത്തു വർഷം പഴക്കമുള്ള ദൃശ്യത്തിന്റെ റെക്കോർഡ് ആണ് നേര് പഴങ്കഥയാക്കിയത്. പുലിമുരുകനും ലൂസിഫറിനും ശേഷം വലിയ വിജയം നേടുന്ന മോഹൻലാലിന്റെ ചിത്രമായി മാറിയിരിക്കുകയാണ് നേര്. റിലീസ് ചെയ്ത് ആദ്യത്തെ 11 ദിവസം കൊണ്ട് കേരളത്തിൽ നിന്ന് മാത്രം നേര് ഇതുവരെ നേടിയത് 34.16 കോടി രൂപയാണ്. റിലീസ് ചെയ്തതിനു ശേഷമുള്ള രണ്ടാമത്തെ ‌ഞായറാഴ്ച മാത്രം…

Read More

ക്രിസ്മസ് റിലീസ് ആയി എത്തി തിയറ്ററുകൾ കീഴടക്കിയ ചിത്രമാണ് ‘നേര്’. മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് ഒരുക്കിയ ചിത്രം തിയറ്ററുകളിൽ കുതിപ്പ് തുടരുകയാണ്. കേരളത്തിൽ മാത്രമല്ല കേരളത്തിന് പുറത്തും മികച്ച അഭിപ്രായമാണ് ചിത്രം സ്വന്തമാക്കുന്നത്. ഡിസംബർ 21നാണ് ചിത്രം റിലീസ് ചെയ്തത്. സമീപകാലത്ത് ഏറ്റവുമധികം ജനപ്രീതി നേടിയ ചിത്രം കൂടിയാണ് നേര്. എട്ട് ദിവസത്തെ കണക്കുകള്‍ നോക്കുമ്പോള്‍ കേരളം കഴിഞ്ഞാല്‍ ചിത്രം ഏറ്റവും കൂടുതൽ കളക്ഷന്‍ നേടിയ ഇന്ത്യന്‍ സംസ്ഥാനം കര്‍ണാടകയാണ്. എട്ട് ദിവസം കൊണ്ട് 1.22 കോടിയാണ് കർണാടകയിൽ നിന്ന് ‘നേര്’ നേടിയ കളക്ഷന്‍. ഉത്തരേന്ത്യയില്‍ നിന്ന് 92 ലക്ഷവും തമിഴ്നാട്ടില്‍ നിന്ന് 65 ലക്ഷവും തെലുങ്ക് സംസ്ഥാനങ്ങളില്‍ നിന്ന് 8 ലക്ഷവുമാണ് ചിത്രത്തിന്‍റെ നേട്ടം. ആകെ നോക്കുകയാണെങ്കിൽ എട്ട് ദിവസത്തെ റെസ്റ്റ് ഓഫ് ഇന്ത്യ കളക്ഷന്‍ ആകെ 2.87 കോടിയാണ്. വിദേശ മാര്‍ക്കറ്റുകളില്‍ ഗംഭീര കളക്ഷനാണ് ചിത്രം നേടിയിരിക്കുന്നത്. ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 9 ദിവസം കൊണ്ട്…

Read More

പുതുവത്സര ദിനം ആഘോഷക്കാൻ ആരാധകർക്ക് സമ്മാനവുമായി പ്രിയനടൻ മമ്മൂട്ടി. മമ്മൂട്ടിയുടെ പുതിയ ചിത്രമായ ഭ്രമയുഗം സിനിമയുടെ പുതിയ പോസ്റ്റർ ആണ് അദ്ദേഹം പങ്കുവെച്ചത്. എല്ലാവർക്കും പുതുവത്സരമായ 2024ന്റെ ആശംസകൾ നേർന്നു കൊണ്ടാണ് മമ്മൂട്ടി പോസ്റ്റർ പങ്കുവെച്ചത്. രാഹുൽ സദാശിവൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഭ്രമയുഗം. മമ്മൂട്ടി പങ്കുവെച്ച പുതിയ പോസ്റ്റർ ഏറ്റെടുത്ത ആരാധകർ അദ്ദേഹത്തിന് പുതുവത്സര ആശംസകൾ നേരുകയും ചെയ്തു. ജോലിയെടുക്കാതെ ജീവിക്കേണ്ട സമയത്ത് പണി എടുത്ത് ജീവിക്കുന്ന ഒരേ ഒരു നടൻ എന്നാണ് മമ്മൂട്ടിയെ ചിലർ കമന്റ് ബോക്സിൽ വിശേഷിപ്പിക്കുന്നത്. മമ്മൂട്ടിയുടെ എഴുപത്തിരണ്ടാം ജന്മദിനത്തിൽ ആയിരുന്നു അദ്ദേഹത്തിന്റെ ഭ്രമയുഗം സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തു വിട്ടത്. ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ ചിരിച്ചു കൊണ്ടു നിൽക്കുന്ന മമ്മൂട്ടിയായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ, ആ ചിരിയും നോട്ടവും കാണുന്നവരിൽ ഭയം നിറയ്ക്കുന്നതായിരുന്നു. ഹൊറർ ചിത്രമായ ഭ്രമയുഗത്തിൽ പ്രതിനായകവേഷത്തിലാണ് മമ്മൂട്ടി എത്തുന്നതെന്നാണ് റിപ്പോർട്ടുകൾ. ഇപ്പോൾ പുറത്തിറങ്ങിയ പുതിയ പോസ്റ്ററിൽ ഒരു തെയ്യക്കോലത്തിന്…

Read More

പുതുവത്സരത്തെ വരവേൽക്കാൻ കാത്തിരുന്നവരുടെ മുമ്പിലേക്ക് ലഭിച്ചത് ഒരു അപ്രതീക്ഷിത വിരുന്ന്. മോഹൻലാലിനെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കുന്ന ‘മലൈക്കോട്ടൈ വാലിബൻ’ ടീസർ ആണ് പുതുവർഷം ആഘോഷമാക്കാൻ ആരാധകർക്ക് ലഭിച്ചത്. മനോരമ ഓൺലൈനിന്റെ യുട്യൂബ് ചാനലിലൂടെയാണ് ടീസർ റിലീസ് ചെയ്തത്. 30 സെക്കന്റുള്ള എക്സ്ക്ലുസിവ് ടീസർ ആണ് റിലീസ് ചെയ്തത്. വാലിബന്റെ മാസ് ഗെറ്റപ്പിലുള്ള ലുക്കും പഞ്ച് ഡയലോഗുമാണ് ടീസറിനെ വ്യത്യസ്തമാക്കുന്നത്. റിലീസ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ തന്നെ നിരവധി ആളുകളാണ് ടീസർ കണ്ടത്. ‘അകത്താരാ’ എന്ന വാലിബന്റെ ചോദ്യത്തിന് ‘അകത്ത് ദേവി’ എന്നുള്ള മറുപടിയും’ അപ്പുറത്ത്’ എന്നുള്ള ചോദ്യത്തിന് ‘വാലിബൻ, മലൈക്കോട്ടൈ വാലിബൻ’ എന്ന് മറുപടി നൽകുന്നതുമാണ് ടീസറിൽ കാണാൻ കഴിയുന്നത്. ഒരു അഭ്യാസിയുടെ ജീവിതം ബുദ്ധസന്യാസികൾക്ക് സമാനമായ ജീവിതസാഹചര്യത്തിൽ പറയുന്ന ഫാന്റസി ത്രില്ലർ ആണ് മലൈക്കോട്ടൈ വാലിബൻ. നായകൻ, ആമേൻ തുടങ്ങിയ ചിത്രങ്ങളിൽ ലിജോയ്ക്ക് ഒപ്പം പ്രവർത്തിച്ചിട്ടുള്ള പി എസ് റഫീഖ് ആണ് മലൈക്കോട്ടൈ വാലിബന്റെ കഥ ഒരുക്കിയിരിക്കുന്നത്. ഏഷ്യാനെറ്റ്…

Read More

നടൻ മമ്മൂട്ടിയും തെന്നിന്ത്യൻ താരം ജ്യോതികയും നായകരായി എത്തിയ ‘കാതൽ ദി കോർ’ സിനിമയ്ക്ക് രാജ്യാന്തര തലത്തിൽ അഭിനന്ദനം. ജിയോ ബേബി സംവിധാനം ചെയ്ത ചിത്രം നവംബർ 23നാണ് തിയറ്ററുകളിൽ റിലീസ് ചെയ്തത്. സമകാലിക പ്രസക്തിയുള്ള ഒരു വിഷയത്തെ പക്വതയോടെ അവതരിപ്പിച്ച് സ്ലോ ഫേസിൽ സഞ്ചരിക്കുന്ന ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് ലഭിച്ചത്. പ്രേക്ഷകരും ആരാധകരും സിനിമാപ്രേമികളും ​ഗംഭിര അഭിപ്രായങ്ങൾ പങ്കുവെച്ചിരുന്നു. ചിത്രത്തെയും ചിത്രത്തിലെ മമ്മൂട്ടിയുടെ അഭിനയത്തേയും പ്രശംസിച്ചുകൊണ്ട് ‘ദ ന്യൂയോർക്ക് ടൈംസ്’ ആണ് ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്. ‘പാട്ടും നൃത്തവുമില്ലാത്ത ഇന്ത്യൻ സിനിമ. പ്രണയിതാക്കൾ ഒരു വാക്കുപോലും പങ്കിടുന്നില്ല, അവരുടെ പ്രധാന ഇടപെടൽ മൺസൂൺ മഴയിൽ നേത്ര സമ്പർക്കത്തിന്റെ ക്ഷണികമായ നിമിഷമാണ്. കാർ ചേസുകളും സ്റ്റണ്ടുകളുമില്ല. പുരുഷന്മാർ ദുർബലരാണ്. അവർ കരയുന്നു…’ എന്നു പറഞ്ഞുകൊണ്ടാണ് ‘ദ ന്യൂയോർക്ക് ടൈംസ്’ൽ ‘കാതൽ ദി കോർ’നെ കുറിച്ചുള്ള വാർത്ത ആരംഭിക്കുന്നത്. മധ്യവയസ്കനായ ഒരു രാഷ്ട്രീയക്കാരനെക്കുറിച്ച് മലയാളത്തിൽ പുറത്തിറങ്ങിയ ‘കാതൽ ദി കോർ’ എന്ന സിനിമ കഴിഞ്ഞ…

Read More

കോർട്ട് റൂം ഡ്രാമയായി എത്തിയ ജീത്തു ജോസഫ് – മോഹൻലാൽ ചിത്രം ‘നേര്’ തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ഈ വർഷത്തെ തന്നെ ഏറ്റവും വലിയ ഹിറ്റ് ആയി മാറിയിരിക്കുകയാണ് നേര്. കഴിഞ്ഞ ദിവസം ചിത്രം അമ്പതു കോടി ക്ലബിൽ ഇടം പിടിച്ചിരുന്നു. റിലീസ് ചെയ്ത് പത്തു ദിവസം പൂർത്തിയാകുമ്പോൾ ചിത്രം ബോക്സ് ഓഫീസിൽ 60 കോടി കളക്ഷൻ നേടിയിരിക്കുന്നെന്നാണ് റിപ്പോർട്ടുകൾ. റിലീസ് ചെയ്ത് ആദ്യത്തെ പത്തു ദിവസം കൊണ്ട് കേരളത്തിലെ ബോക്സ് ഓഫീസ് കളക്ഷൻ മാത്രം 30 കോടി രൂപയാണ്. കഴിഞ്ഞദിവസം ബുക്ക് മൈ ഷോ ആപ്പിലും നേര് റെക്കോർഡ് നേട്ടം സ്വന്തമാക്കിയിരുന്നു. റിലീസ് ചെയ്ത് ഒമ്പത് ദിവസം കഴിഞ്ഞപ്പോൾ ബുക്ക് മൈ ഷോയിൽ മാത്രം പത്തു ലക്ഷം ആളുകളാണ് നേര് കാണാൻ വേണ്ടി ബുക്ക് ചെയ്തത്. 24 മണിക്കൂറിനുള്ളിൽ മാത്രം ഒരു ലക്ഷത്തിനു മുകളിൽ ടിക്കറ്റാണ് ബുക്ക് മൈ ഷോയിൽ നേര് കാണാനായി ബുക്ക് ചെയ്തത്. ഏതായാലും ബുക്ക് മൈ…

Read More

മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രം നേര് തിയറ്ററുകളിൽ മികച്ച അഭിപ്രായം സ്വന്തമാക്കി പ്രദർശനം തുടരുകയാണ്. അമ്പതുകോടി ക്ലബിൽ എത്തിയ ചിത്രം കാണാൻ കേരളക്കര തിയറ്ററുകളിലേക്ക് ഒഴുകുകയാണ്. ഇതിനിടയിലാണ് കോട്ടയത്തെ സ്നേഹക്കൂട്ടിലെ പ്രായമായ അമ്മമാരും അച്ഛൻമാരും നേര് കാണാൻ തിയറ്ററിലേക്ക് എത്തിയത്. സ്നേഹക്കൂട് നടത്തിപ്പുക്കാരി നിഷമോൾ സോഷ്യൽ മീഡിയയിലൂടെയാണ് ഇക്കാര്യം പങ്കുവെച്ചത്. പ്രായമായ മാതാപിതാക്കൾ തിയറ്ററിലേക്ക് എത്തുന്നതിന്റെ ഫോട്ടോയും വിഡിയോയും പങ്കുവെച്ചാണ് നിഷ ഈ സന്തോഷവാർത്ത പങ്കുവെച്ചത്. സിനിമ കാണാൻ എത്തിയവരിൽ ജീവിതത്തിൽ ആദ്യമായി തിയറ്ററിൽ എത്തിയവരും ഉണ്ടായിരുന്നു. ’82 വർഷം ഈ ഭൂമിയിൽ ജീവിച്ചിട്ടും തിയേറ്ററിൽ പോയി ഒരു സിനിമ പോലും കാണാത്ത പങ്കജം അമ്മയേയും, 75 വയസ്സായിട്ടും സ്നേഹക്കൂട്ടിലെത്തിയതിന് ശേഷം മാത്രം തീയേറ്ററിലെത്തി രണ്ടാമത്തെ സിനിമ കാണുന്ന ബാലനച്ഛനേയും പോലെയുള്ള നൂറോളം സ്നേഹക്കൂട്ടിലെ എൻ്റെ അച്ഛനമ്മമാരോടൊപ്പം നേര് സിനിമ കാണാനായി എത്തിയപ്പോൾ. നേര് സിനിമയിലെ പ്രധാന കഥാപാത്രമായ മൈക്കിളിനെ അവതരിപ്പിച്ച ശങ്കർ ഇന്ദുചൂടനൊപ്പം സിനിമയുടെ 50…

Read More

മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രം നേര് തിയറ്ററുകളിൽ മികച്ച പ്രകടനവുമായി മുന്നേറുകയാണ്. റിലീസ് ചെയ്ത് ഒമ്പത് ദിവസം കഴിഞ്ഞപ്പോൾ ബുക്ക് മൈ ഷോയിൽ മാത്രം പത്തു ലക്ഷം ആളുകളാണ് നേര് കാണാൻ വേണ്ടി ബുക്ക് ചെയ്തത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മാത്രം ഒരു ലക്ഷത്തിനു മുകളിൽ ടിക്കറ്റാണ് ബുക്ക് മൈ ഷോയിൽ നേര് കാണാനായി ബുക്ക് ചെയ്തത്. റിലീസ് ചെയ്ത് എട്ടാം ദിവസം ചിത്രം അമ്പതു കോടി ക്ലബിൽ ഇടം പിടിച്ചിരുന്നു. ഏതായാലും ബുക്ക് മൈ ഷോയിൽ ട്രെൻഡിങ്ങ് ആയി മാറിയിരിക്കുകയാണ് നേര്. ആഗോളതലത്തിൽ അമ്പതു കോടി രൂപയിലധികമാണ് നേര് ഇത്രയും ദിവസം കൊണ്ട് നേടിയത്. മോഹൻലാൽ തന്നെയാണ് തന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ അമ്പതു കോടി ക്ലബിൽ എത്തിയ വിവരം സ്ഥിരീകരിച്ചത്. ചെറിയ ബജറ്റിൽ ഒരുങ്ങിയ ചിത്രമായിട്ടും ഈ ചുരുങ്ങിയ ദിവസത്തിനുള്ളിൽ നേര് അമ്പതു കോടി ക്ലബിൽ ഇടം പിടിച്ചത് അണിയറപ്രവർത്തകരെ ആവേശത്തിലാക്കിയിരിക്കുകയാണ്. പത്തു…

Read More