Author: Webdesk

സന്തോഷ് നായരുടെ സംവിധാനത്തില്‍ ധ്യാന്‍ ശ്രീനിവാസന്‍ നായകനാകുന്ന ‘സച്ചിന്‍’ ജൂലൈ 19നു റിലീസിന് ഒരുങ്ങുന്നു. ചിത്രത്തില്‍ നായികയായെത്തുന്നത് അന്ന രേഷ്മ രാജനാണ്. അഞ്ജലി എന്ന കഥാപാത്രമായാണ് അന്ന സച്ചിന്‍ സിനിമയില്‍ എത്തുന്നത്. വെളിപാടിന്റെ പുസ്തകം , ലോനപ്പന്റെ മാമോദീസ , മധുരരാജ എന്നിവയാണ് അന്ന അഭിനയിച്ച മറ്റു ചിത്രങ്ങള്‍. ക്രിക്കറ്റിന്റെ പശ്ചാത്തലത്തില്‍ ഹാസ്യത്തിന് പ്രാധാന്യം നല്‍കുന്ന ഒരു ഫാമിലി എന്റര്‍ടെയ്ന്‍മെന്റായാണ് ‘സച്ചിന്‍’ ഒരുക്കുന്നത്. അജു വര്‍ഗീസ്, മണിയന്‍പിള്ള രാജു, രമേഷ് പിഷാരടി, അപ്പാനി ശരത്, ജൂബി നൈനാന്‍, ഹരീഷ് കണാരന്‍, രഞ്ജി പണിക്കര്‍, മാല പാര്‍വതി, രശ്മി ബോബന്‍, സേതു ലക്ഷ്മി എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.

Read More

അക്ഷയ് കുമാറിനെ നായകനാക്കി രോഹിത് ഷെട്ടി സംവിധാനം ചെയ്യുന്ന ചിത്രം ‘സൂര്യവൻഷി’ യുടെ മേക്കിങ് വിഡിയോ പുറത്ത് വിട്ടു . 2020 മാർച്ച് 20-ന് ചിത്രം പ്രദർശനത്തിന് എത്തും. അക്ഷയ് കുമാർ ചിത്രത്തിൽ ഒരു പോലീസ് ഓഫീസർ ആയിട്ടാണ് വേഷമിടുന്നത് . കരൺ ജോഹറും, രോഹിത് ഷെട്ടിയും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. https://youtu.be/oGBoAEGfOs0

Read More

വിജയ്-ആറ്റ്‌ലി കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന സ്പോര്‍ട്സ് ത്രില്ലര്‍ ബിജിലിയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ട് അണിയറ പ്രവർത്തകർ. വിജയുടെ പിറന്നാള്‍ ദിനത്തിൽ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ടതിന് പിന്നാലെ കഥാപാത്രത്തെ ക്കുറിച്ചുള്ള കൂടുതൽ വിവരങ്ങളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. മൈക്കിള്‍ എന്ന പേരിലുള്ള ഫുട്ബോള്‍ ജഴ്സിയണിഞ്ഞും സോള്‍ട്ട് ആന്‍റ് പെപ്പര്‍ ലുക്കിലുള്ളതായിരിന്നു ഫസ്റ്റ് ലുക്ക് പോസ്റ്റർ. വനിതാ ദേശീയ ടീം ഹെഡ് കോച്ചായാണ് വിജയ് ചിത്രത്തിൽ എത്തുക. വിജയ് – ആറ്റ്‍ലി കൂട്ടുകെട്ടിൽ എത്തുന്ന മൂന്നാമത്തെ ചിത്രമാണ് ബിജിലി. നയന്‍താരയാണ് ചിത്രത്തിലെ നായിക. സംഗീതം ഒരുക്കുന്നത് എ.ആർ റഹ്‍മാന്‍. കതിർ, ജാക്കി ഷ്രോഫ്, വിവേക്, ഡാനിയേൽ ബാലാജി, യോഗി ബാബു, വർഷ ബൊലമ്മ എന്നിവരും ചിത്രത്തിൽ വേഷമിടുന്നുണ്ട്.ഇരട്ട വേഷത്തിലാണ് ചിത്രത്തിൽ വിജയ് എത്തുന്നതെന്നാണ് സൂചന.

Read More

മലയാള സിനിമയിലെ തന്റെ ഇഷ്ടതാരം ആരാണെന്ന് തുറന്ന് പറഞ്ഞ് ദേശീയ ബാഡ്മിന്റണ്‍ താരം പി.വി സിന്ധു. മാതൃഭൂമി ക്ലബ് എഫ്.എം ന് നല്‍കിയ അഭിമുഖത്തിലാണ് സിന്ധു തന്റെ പ്രിയനടനെക്കുറിച്ച് മനസ്സുതുറന്നത്. മലയാളത്തിൽ സിന്ധുവിന് ഇഷ്ടം ദുൽഖർ സൽമാനെയാണ്. താരം അവസാനം കണ്ട മലയാള ചിത്രം ബാംഗ്ലൂർ ഡെയ്സ് ആണ്. സമയം കിട്ടുമ്പോള്‍ നെറ്റ്ഫ്ലികിസിലും മറ്റും സിനിമകള്‍ കാണാറുണ്ട്. മലയാളം നന്നായി മനസ്സിലാവില്ലെങ്കിലും സബ് ടൈറ്റിലിന്റെ സഹായത്തോടെയാണ് കാണാറെന്നും താരം പറയുന്നു. ദുൽഖറിന്റെ ഓ കെ കണ്മണി കണ്ടിരുന്നുവെന്നും സിന്ധു പറഞ്ഞു.

Read More

ഓം​ ​ശാ​ന്തി​ ​ഓ​ശാ​ന​യി​ലൂ​ടെ​ ​പേ​രെ​ടു​ത്ത​ ​സം​വി​ധാ​യ​ക​ൻ​ ​ജൂ​ഡ് ​ആ​ന്റ​ണി​ ​ജോ​സ​ഫ് ​നി​ർ​മ്മാ​താ​വാ​കു​ന്നു. സു​ഹൃ​ത്തു​ക്ക​ളാ​യ​ ​അ​ര​വി​ന്ദ് ​കു​റു​പ്പ്,​ ​പ്ര​വീ​ൺ.​ ​എം.​ ​കു​മാ​ർ​ ​എ​ന്നി​വ​രു​മാ​യി​ ​ചേ​ർ​ന്ന് ​ജൂ​ഡ് ​ആ​ന്റ​ണി​ ​ജോ​സ​ഫ് ​നി​ർ​മ്മി​ക്കു​ന്ന​ ​ചി​ത്ര​ത്തി​ൽ​ ​അ​ങ്ക​മാ​ലി​ ​ഡ​യ​റീ​സ് ​ഫെ​യിം​ ​ആ​ന്റ​ണി​ ​വ​ർ​ഗീ​സ് ​നാ​യ​ക​നാ​കു​ന്നു.​ ​ജൂ​ഡി​ന്റെ​ ​സ​ഹ​സം​വി​ധാ​യ​ക​നാ​യ​ ​നി​ധീ​ഷ് ​സ​ഹ​ദേ​വാ​ണ് ​സം​വി​ധാ​യ​ക​ൻ. ലി​ജോ​ ​ജോ​സ് ​പെ​ല്ലി​ശ്ശേ​രി​യു​ടെ​ ​ജ​ല്ലി​ക്കെ​ട്ട് ​എ​ന്ന​ ​ചി​ത്ര​ത്തി​ല​ഭി​ന​യി​ച്ച് ​വ​രു​ന്ന​ ​ആ​ന്റ​ണി​ ​വ​ർ​ഗീ​സ് ​ന​വാ​ഗ​ത​നാ​യ​ ​നി​ഖി​ൽ​ ​പ്രേം​രാ​ജ് ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ഫു​ട്ബാ​ൾ​ ​പ​ശ്ചാ​ത്ത​ല​ത്തി​ലു​ള്ള​ ​ചി​ത്ര​ത്തി​നും​ ​സ​മ്മ​തം​ ​മൂ​ളി​യി​ട്ടു​ണ്ട്.​ ​സു​രാ​ജ് ​വെ​ഞ്ഞാ​റ​മൂ​ട് ​നാ​യ​ക​നാ​യ​ ​കു​ട്ട​ൻ​ ​പി​ള്ള​യു​ടെ​ ​ശി​വ​രാ​ത്രി​ ​എ​ന്ന​ ​ചി​ത്ര​ത്തി​ന്റെ​ ​അ​സോ​സി​യേ​റ്റാ​യി​രു​ന്നു​ ​നി​ഖി​ൽ.​ ​അ​ച്ചാ​പ്പു​ ​മൂ​വി​ ​മാ​ജി​ക്കാ​ണ് ​ചി​ത്രം​ ​നി​ർ​മ്മി​ക്കു​ന്ന​ത്.

Read More

ബ്രഹ്മാണ്ഡ ചിത്രം ബാഹുബലിക്ക് ശേഷം പ്രഭാസ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘സാഹോ’. ചിത്രത്തിന്റെ വിതരാണാവകാശം യഷ് രാജ് ഫിലിംസ് റെക്കോര്‍ഡ് തുകയ്ക്കാണ് സ്വന്തമാക്കിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. ഫാര്‍സ് ഫിലിംസില്‍ നിന്നുമാണ് സാഹോയുടെ അവകാശം യഷ് രാജ് ഫിലിംസ് സ്വന്തമാക്കിയിരിക്കുന്നത്. ചിത്രത്തിന്റെ ഗള്‍ഫ് രാജ്യങ്ങള്‍ ഉള്‍പ്പെടാതെയുളള വിതരണമാണ് യഷ് രാജ് ഫിലിംസ് നടത്തുക. സാഹോയുടെ ഗള്‍ഫ് റിലീസ് പൂര്‍ണമായും ഫാര്‍സ് ഫിലിംസിന്റെ നേതൃത്വത്തിലാണ് നടത്തുക. ചിത്രം ഓഗസ്ത് പതിനഞ്ചിനാണ് തീയ്യേറ്ററുകളിലെത്തുക.

Read More

മലയാള സിനിമയെ ലോകസിനിമയുടെ നെറുകയിലെത്തിച്ച ചിത്രമാണ് ഡോ.ബിജു സംവിധാനം ചെയ്ത പ്രശസ്ത താരം ഇന്ദ്രൻസ് അഭിനയിച്ച വെയിൽമരങ്ങൾ. ഇരുപത്തിരണ്ടാമത് ഷാങ്ഹായ് രാജ്യാന്തര ചലച്ചിത്രമേളയിൽ പുരസ്‌കാരം നേടുന്ന ആദ്യ ഇന്ത്യൻ ചിത്രമായി വെയിൽമരം മാറുകയും ചെയ്തു. ചലച്ചിത്രമേളയിൽ പങ്കെടുത്ത ഇന്ദ്രൻസിന്റെയും സംവിധായകന്റെയും ചിത്രങ്ങൾ വാർത്തകളിൽ ഇടം നേടുകയും ചെയ്തിരുന്നു. എന്നാൽ രാജ്യാന്തര പുരസ്‌കാരം നേടി കേരളത്തിലേക്ക് തിരികെ എത്തിയ ഇന്ദ്രൻസിനെ പരസ്യമായി അഭിനന്ദിക്കുവാൻ മലയാളത്തിലെ സൂപ്പർതാരങ്ങൾക്ക് ഇനിയും സമയമായില്ലേ എന്ന് ചോദിക്കുകയാണ് നടൻ ഹരീഷ് പേരടി. ഫേസ്ബുക്ക് പോസ്റ്റിലാണ് ഇന്ദ്രൻസിനെ അഭിനന്ദിക്കാൻ മടികാട്ടിയ സൂപ്പർതാരങ്ങളെ ഹരീഷ് പേരടി ചോദ്യം ചെയ്യുന്നു.

Read More

മലയാളികൾക്ക് എന്നും അഭിമാനിക്കാവുന്ന താരമാണ് ജഗതി ശ്രീകുമാർ. തന്റെ തനതായ ഹാസ്യശെെലിയിലൂടെ പ്രേക്ഷകരെ കുടുകുടാ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത താരം കൂടിയാണ് ജഗതി. വാഹനാപകടത്തെ തുടർന്ന് വിശ്രമത്തിലായ താരം എട്ടുവർഷത്തെ ഇടവേളയ്ക്ക് ശേഷം ബിഗ് സ്ക്രീനിലേക്ക് തിരിച്ചെത്തുകയാണ്. നേരത്തെ മകൻ രാജ്കുമാർ തുടങ്ങിയ കമ്പനിയുടെ പരസ്യചിത്രത്തിലൂടെ ജഗതി ക്യാമറയ്‌ക്ക് മുന്നിലെത്തിയിരുന്നു. തുടർന്ന് ‌ജഗതിയുടെ സുഹൃത്തായ ശരത്ത്ചന്ദ്രൻ നായർ സംവിധാനം ചെയ്യുന്ന കബീറിന്റെ ദിവസങ്ങൾ എന്ന ചിത്രത്തിലും അഭിനയിച്ചിട്ടുണ്ടെന്നും ജഗതിയുടെ മകൻ രാജ്കുമാറുമായി കൗമുദി ടി.വി നടത്തിയ അഭിമുഖത്തിൽ പറഞ്ഞു. കൂടാതെ സി.ബി.ഐ ഡയറിക്കുറിന്റെ അഞ്ചാം ഭാഗത്തിലും ജഗതി അഭിനയിക്കുന്നുണ്ട്. സിനിമയിലേക്ക് സജീവമായി കൊണ്ടുവരാനാണ് തീരുമാനം. സിനിമയിലേക്ക് തിരിച്ച് വരണമെന്നാണ് ഡോക്ടർമാർ പറഞ്ഞത്. അത് പപ്പയുടെ ആരോഗ്യത്തിന് ഗുണകരമാവുമെന്നും രാജ്കുമാർ പറഞ്ഞു.

Read More

ഒറ്റപ്പെടലിന്റെ വേദന നടി പാര്‍വതിയും രേവതിയും അറിഞ്ഞത് ഇപ്പോഴായിരിക്കും. താര സംഘടനയായ അമ്മയുടെ വാര്‍ഷിക ജനറല്‍ ബോഡിക്കെത്തിയ ഇരുവരെയും മറ്റു താരങ്ങള്‍ അവഗണിക്കുന്ന കാഴ്ചയാണ് അരങ്ങേറിയത്.സംസാരിച്ചവര്‍ പോലും പെട്ടന്ന് തന്നെ പിന്‍വലിഞ്ഞു. രേവതി ഇടക്ക് വച്ച്‌ മടങ്ങിയപ്പോള്‍ അകമ്ബടി പോകാന്‍ പാര്‍വതി മാത്രമേ ഉണ്ടായിരുന്നൊള്ളൂ. ഗ്രൂപ്പിസം വ്യക്തമാക്കുന്ന യാത്രയയക്കലായിരുന്നു ഇത്.ആകെ ഒറ്റപ്പെട്ട അവസ്ഥയിലാണിപ്പോള്‍ സിനിമയിലെ ഈ തിരുത്തല്‍വാദികള്‍. സിനിമയിലെ വനിതാ കൂട്ടായ്മയായ ഡബ്യൂസിസിക്ക് രൂപം നല്‍കിയ മഞ്ജു വാര്യര്‍ പോലും ഇപ്പോള്‍ ആ സംഘടനയില്‍ സജീവമല്ല, സജീവമായ റിമ കല്ലിങ്കല്‍, രമ്യ നമ്ബീശന്‍ എന്നിവര്‍ ഏകദേശം പൂര്‍ണ്ണമായി തന്നെ സിനിമകളില്‍ നിന്നും ഒഴിവാക്കപ്പെട്ടു. അവര്‍ ഇപ്പോള്‍ ‘അമ്മ’യിലും ഇല്ലാത്ത അവസ്ഥയിലാണ്. മുന്‍നിര നടി പാര്‍വതിയാകട്ടെ മുന്‍പ് കരാറായ സിനിമകളിലാണ് അഭിനയിക്കുന്നത്. പുതിയ സിനിമകളില്‍ നിന്നും ഇവര്‍ക്കും ഭ്രഷ്ട് തന്നെയാണ് ഉള്ളത്. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപിന് എതിരായി നിലപാട് സ്വീകരിച്ചതാണ് ഇവരുടെയെല്ലാം സിനിമാ ജീവിതത്തിന് തന്നെ പരിസമാപ്തി സൃഷ്ടിക്കുന്നത്. ദിലീപ് നിരപരാധിയാണെന്ന്…

Read More

പരിയറും പെരുമാള്‍ എന്ന സിനിമ ഇനി ഇനി മുതല്‍ പന്ത്രണ്ടാം ക്ലാസ് സിലബസില്‍. കുട്ടികള്‍ക്ക് പഠിക്കാന്‍ ഈ സിനിമ പാഠ്യവിഷയത്തില്‍ ഉള്‍പ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. സമൂഹത്തിലെ ജാതീയതയെ കൃത്യമായി അടയാളപ്പെടുത്തി കൈയടി നേടിയ സംവിധായകനാണ് ഈ ചിത്രത്തിലെ മാരി ശെല്‍വരാജ്. തമിഴ്‌നാട്ടിലെ തിരുനെല്‍വേലി, തൂത്തുക്കുടി പ്രദേശത്തെ ജാതി വിവേചനമാണ് പരിയറും പെരുമാളിലൂടെ മാരി ശെല്‍വരാജ് പകര്‍ത്തിയിരിക്കുന്നത്. നിരവധി പുരസ്‌ക്കാരങ്ങളും പ്രേക്ഷക പ്രീതിയും നേടിയ ചിത്രം ഇപ്പോള്‍ തമിഴ്‌നാട് സര്‍ക്കാര്‍ പന്ത്രണ്ടാം ക്ലാസ് സിലബസില്‍ ഉള്‍പെടുത്തിയിരിക്കുകയാണ്. മാത്രമല്ല പന്ത്രണ്ടാം ക്ലാസിലെ കോനാര്‍ തമിഴ് ഉരെയില്‍ (പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥികളുടെ ഗൈഡ്) ചിത്രത്തിലെ പല രംഗങ്ങളും പരാമര്‍ശിക്കുന്നുണ്ട്. ചിത്രം തിയേറ്റുകളില്‍ വന്‍ വിജയമായിരുന്നു. മാരി ശെല്‍വരാജിന്റെ പരിയറും പെരുമാളില്‍ ദളിത് യുവാവായ പരിയനും ഉയര്‍ന്ന ജാതിയില്‍പ്പെട്ട ജ്യോതിയും തമ്മിലുള്ള സൗഹൃദമാണ് കാണിക്കുന്നത്. ശേഷം രൂപപ്പടുന്ന ജാതിയമായ അക്രമണങ്ങള്‍ കൃതൃമായി തന്നെ പരിയറും പെരുമാളില്‍ കാണിക്കുന്നുണ്ട്. പാ രഞ്ജിതിന്റെ നീലം പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.…

Read More