ബി ഉണ്ണികൃഷ്ണൻ ആദ്യമായി സംവിധാനം നിർവഹിക്കുന്ന മുഴുനീള കോമഡി ചിത്രമായ കോടതി സമക്ഷം ബാലൻ വക്കീൽ നാളെ തീയറ്ററുകളിൽ എത്തുകയാണ്. ദിലീപ് നായകനാകുന്ന ചിത്രം ബാലൻ എന്ന വിക്കുള്ള ഒരു വക്കീലിന്റെ കഥയാണ് പറയുന്നത്. മമ്താ മോഹൻദാസാണ് നായിക. ചിത്രത്തെ കുറിച്ച് സംവിധായകൻ ബി ഉണ്ണികൃഷ്ണന്റെ വാക്കുകൾ.
നിങ്ങള്‍ക്ക് വീട്ടിലെ എല്ലാവരുമായിട്ട് വന്ന് രണ്ടു മണിക്കുറിലേറെ സമയം തകര്‍ത്ത് എന്ജോയ് ചെയ്യാന്‍ പറ്റിയ ഒരു സിനിമ. വേറേ ഒരു അവകാശവാദവും എനിക്കില്ല. ഒരു ടോട്ടല്‍ എന്റ്ര് ടെയ്നര്. തീര്‍ത്തും ഫണ്ണിയായ ഒരു സിനിമ. വരിക, കാണുക, ആസ്വദിക്കുക.ഹ്യൂമര്‍ ഫുള്‍ ലെങ്ത്തിലുള്ള ഒരു സിനിമ ഞാനാദ്യമായിട്ടാണ് ചെയ്യുന്നത്. മാടമ്പിയിലൊക്കെ അത് നന്നായി വന്നിട്ടുണ്ട്. പക്ഷേ ഞാന്‍ ഒരു മുഴുനീള തമാശ സിനിമയിലേക്കു വരുന്നത് ഇതാദ്യം. ‘കോടതി സമക്ഷം വക്കീല്‍” ഒരു പക്കാ പോപ്പുലര്‍ സിനിമ തന്നെ. അല്‍പ്പം ത്രില്ല്, ടെന്‍ഷന്‍ ഒക്കെയുള്ള സിനിമകള്‍ ആണ് പൊതുവേ കാണികള്‍ എന്നില്‍ നിന്നും പ്രതീക്ഷിക്കുന്നത്. അങ്ങനെയുള്ള സിനിമകളാണ് കൂടുതലും ഞാന്‍ ചെയ്തിട്ടുള്ളതും. ഇതിലും ആക്ഷനും ത്രില്ലുമൊക്കെ അവശ്യത്തിനുണ്ട് പക്ഷേ, ഇതിന്റെ ഒരു കഥ രൂപപ്പെട്ടു വന്നപ്പോള്‍ അത് കോമഡി രൂപത്തിലായി എന്നു മാത്രം.