നടന് ബാലയുടെയും എലിസബത്തിന്റെയും വിവാഹ റിസപ്ഷന് കഴിഞ്ഞ ദിവസമാണ് കഴിഞ്ഞത്. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളും വിഡിയോകളും ബാല സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിരുന്നു. എലിസബത്തിന്റെ പിറന്നാള്‍ ആഘോഷത്തിന്റെ വിഡിയോയും പുറത്തുവിട്ടിരുന്നു. എന്നാല്‍ വിഡിയോയ്ക്ക് മോശം കമന്റ് ചെയ്തതിനെതിരെ രംഗത്തു വന്നിരിക്കുകയാണ് ബാല.
ഇത് തന്റെ അവസാന താക്കീതാണ് എന്ന തലക്കെട്ടോടെയാണ് ബാല വിഡിയോ പങ്കുവച്ചിരിക്കുന്നത്. തങ്ങളെ ജീവിക്കാന്‍ അനുവദിക്കണമെന്നും പോസ്റ്റിന് താഴെ വന്ന നെഗറ്റീവ് കമന്റുകള്‍ പണം കൊടുത്ത് എഴുതിച്ചതാണെന്നുമാണ് ബാല പറയുന്നത്. തന്നെക്കുറിച്ച് മോശം പറഞ്ഞോളൂ, പക്ഷേ എലിസബത്തിനെക്കുറിച്ച് പറയുന്നത് തെറ്റാണ്. അവര്‍ക്ക് മീഡിയയുടെ രീതികള്‍ അറിയില്ല. കമന്റ് ചെയ്യുന്നതിന് പകരം നേരില്‍ വരുകയോ, നമ്പര്‍ തരുകയോ ചെയ്താല്‍ സംസാരിക്കാമെന്നും ബാല വീഡിയോയില്‍ പറഞ്ഞു.