Tuesday, February 25

നടൻ ബാലു വർഗീസിന്റെ വിവാഹനിശ്ചയം കഴിഞ്ഞു; ചിത്രങ്ങൾ കാണാം

Google+ Pinterest LinkedIn Tumblr +

ഒരു പിടി നല്ല കഥാപാത്രങ്ങളിലൂടെ മലയാളികളുടെ പ്രിയപ്പെട്ട നടനായി മാറിയ ബാലു വര്‍ഗീസിന്റെ വിവാഹനിശ്ചയം കഴിഞ്ഞു. പുതുവര്‍ഷത്തില്‍ ആരാധകര്‍ വളരെ സന്തോഷത്തോടെയാണ് ബാലു വിവാഹിതനാകുന്നു എന്ന വാർത്തയെ എതിരേറ്റത്. ഇന്നലെയായിരുന്നു വിവാഹനിശ്ചയം . താരത്തിന്റെ ജീവിത സഖി ആകുന്നത് നടിയും മോഡലുമായ എലീന കാതറിന്‍ ആണ്.വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങൾ ബാലു സോഷ്യൽ മീഡിയയിൽ പങ്കു വെച്ചിട്ടുണ്ട്.


മോഡലിംഗ് രംഗത്ത് സജീവമായ എലീന ആരാധകര്‍ക്ക് പരിചിതമായ താരമാണ്. റിയാലിറ്റി ഷോയിലൂടെയാണ് എലീന ഇന്‍ഡസ്ട്രിയല്‍ കാലെടുത്തുവച്ചത.് ഇരുവരും വിജയ് സൂപ്പറും പൗര്‍ണ്ണമിയും എന്ന ചിത്രത്തിലും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ എലീന തന്നെയാണ് വിവാഹ വാര്‍ത്തയും പുറത്തു വിട്ടിരിക്കുന്നത്. ഇരുവരുടെയും വിവാഹവും ഉടൻ തന്നെ നടന്നേക്കും.

മോഡലിംഗ് രംഗത്ത് വളരെ സജീവമായ എലീന സോഷ്യല്‍ മീഡിയയിലും വളരെ ആക്ടീവ് ആണ.് മലയാള സിനിമയില്‍ ഒരുപിടി നല്ല സിനിമകളുടെ ഭാഗമാകാന്‍ ബാലുവിന് സാധിച്ചിട്ടുണ്ട്, ലാല്‍ ജോസ് സംവിധാനം ചെയ്ത ചാന്തുപൊട്ട് ലൂടെയാണ് ബാലു മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചത.് 2019 അവസാനിക്കുമ്പോള്‍ താരം ഇതിനോടകം നാല്‍പതോളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട.് വിവാഹ പ്രത്യേകതകളോ മറ്റു വിവരങ്ങളൊന്നും ഇതുവരെ പുറത്തു വിട്ടിട്ടില്ല. താരങ്ങള്‍ക്ക് ആശംസകള്‍ അറിയിച്ചത് നിരവധി പേരാണ്.

“Lucifer” “Lucifer”
Loading...
Share.

About Author

Comments are closed.