വലിയൊരു ആരാധക വൃത്തത്തെ വേഗത്തിൽ സൃഷ്ടിച്ചെടുത്ത ഒരാളാണ് ബഷീര്‍ ബഷി. അതിനായി ബഷീറിനെ സഹായിച്ചത് ബിഗ് ബോസ് ആയിരുന്നു. ഏഷ്യാനെറ്റില്‍ ആദ്യ സീസണ് ബിഗ് ബോസ് ആരംഭിച്ചതുമുതല്‍ ബഷീര്‍ ആരാധകരുടെ ഇഷ്ടം പിടിച്ചുപറ്റി. രണ്ടു ഭാര്യമാരുള്ള ബഷീറിനെ പ്രേക്ഷകര്‍ അറിഞ്ഞതും ബിഗ് ബോസിലൂടെ തന്നെ ആയിരുന്നു. യൂട്യൂബര്‍ മോഡല്‍ തുടങ്ങി നിരവധി മേഖലകളില്‍ സജീവമായ ബഷീർ തന്റെ വിശേഷങ്ങൾ എല്ലാം സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. ബഷീർ തന്റെ ആദ്യ ഭാര്യയായ സുഹാനയോട് അനുവാദം ചോദിച്ചതിന് ശേഷമാണ് മഷൂറയെ വിവാഹം ചെയ്തത്.
ഇപ്പോൾ ബഷീർ മഷൂറക്ക് ഒപ്പമുള്ള ചിത്രമാണ് സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്നത്. ആരാധകർ ഇതിനോടകം തന്നെ ചിത്രം ഏറ്റെടുത്ത് കഴിഞ്ഞിരിക്കുന്നു. എന്താണ് ചിത്രത്തിൽ മഷൂറ മാത്രം എന്ന് ചിലർ ചോദിക്കുമ്പോൾ മഷൂറ
മാത്രം ആയാൽ എന്താണ് കുഴപ്പം എന്നും മറ്റ് ചിലർ ചോദിക്കുന്നു. തന്റെ ജീവിതത്തില്‍ സുഹാനയ്ക്ക് വലിയ സ്ഥാനമാണ് നൽകുന്നതെന്ന് ബഷീർ പലതവണ പറഞ്ഞിട്ടുണ്ട്. എന്റെ പുഞ്ചിരികൾ എല്ലാം ആരംഭിക്കുന്നത് നിന്നിൽ നിന്നാണ് എന്ന കുറിപ്പോടെ കൂടിയാണ് ബഷീർ ചിത്രം പങ്കുവച്ചിരിക്കുന്നത്.