പ്യാരിയുടെ ഭവാനിയെ അറിയാത്ത മലയാളികള്‍ ഉണ്ടാവില്ല. ഒരു പക്ഷേ കല്യാണ രാമന് ഇന്ന് പുറത്ത് ഇറങ്ങി ഇരുന്നെങ്കില്‍ മലയാളികള്‍ ഏറ്റവുമധികം ആഘോഷിക്കുന്നത് ഭവാനിയേയും പ്യാരിയേയും ആയിരിക്കും. ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറുകളിലും എണ്‍പതുകളിലും മലയാളസിനിമയില്‍ ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങള്‍ ചെയ്ത പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് ബീന ജോസഫ് എന്ന ബീന കുമ്പളങി.
നിരവധി മലയാള ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും കല്യാണരാമന് എന്ന ചിത്രത്തിലെ ഭവാനി എന്ന കഥാപാത്രത്തെയാണ് മലയാളികള്‍ ഓര്‍മിക്കുന്നത്. കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി ബീന അഭിനയരംഗത്ത് നിന്ന് മാറി നില്‍ക്കുകയാണ്. ഇപ്പോഴിതാ വനിതയ്ക്ക് നല്കിയ പ്രത്യേക അഭിമുഖത്തില്‍ താരം തന്റെ സിനിമ ജീവിതത്തെക്കുറിച്ച് തുറന്നു പറയുകയാണ്. അഭിനയിക്കാന്‍ പോകാത്തത് കൊണ്ട് നിരവധി ബുദ്ധിമുട്ടുകള്‍ ജീവിതത്തില്‍ ഉണ്ടായിട്ടുണ്ട് , തന്റെ ദുരവസ്ഥ കണ്ട് അമ്മ സംഘടനയായിരുന്നു വീട് ഒരുക്കിത്തന്നതെന്നും താരം അഭിമുഖത്തില്‍ പറഞ്ഞു.
36 മത്തെ വയസിലാണ് വിവാഹം കഴിച്ചത്. പ്രണയവിവാഹമായിരുന്നു. സാബുവാണ് ഭര്‍ത്താവ്. തങ്ങള്‍ അടുത്ത സുഹൃത്തുക്കളായാരുന്നു. പരസ്പരം മനസിലാക്കിയാണ് വിവാഹം കഴിച്ചത്. അദ്ദേഹത്തിന്റെ മരണ ശേഷം എവിടേക്ക് എന്ന ചോദ്യം ജീവിതത്തില്‍ വന്നു. തന്റെ അവസ്ഥ കണ്ട് മണിയന് പിള്ള രാജുവാണ് സഹായത്തിനെത്തിയത്. വിവാഹ ശേഷവും ചുരുക്കം ചില സിനിമകളില്‍ അഭിനയിച്ചിരുന്നു.
ഇപ്പോള്‍ അമ്മ സംഘടന നല്കുന്ന കൈനീട്ടമുള്ളത് കൊണ്ടാണ് പട്ടിണിയില്ലാതെ ജീവിക്കുന്നത്. മരുന്നിനു തന്നെ പലപ്പോഴും പണം തികയാറില്ല തനിക്ക് സിനിമയില്‍ അവസരം ലഭിച്ചിരുന്നെങ്കില്‍ മറ്റുള്ളവരെ ആശ്രയിക്കാതെ പട്ടിണിയില്ലാതെ ജീവിക്കാമായിരുന്നു എന്നും ബീന അഭിമുഖത്തില്‍ പറഞ്ഞു.
.