നടൻ ഭഗത് മാനുവൽ വീണ്ടും വിവാഹിതനായി.കോഴിക്കോട് സ്വദേശിനി ഷേർളി ആണ് വധു.ഭഗത്തിന്റെ രണ്ടാം വിവാഹമാണ് ഇത്.ആദ്യ ഭാര്യയായ ഡാലിയയിൽ നിന്ന് ഭഗത് വിവാഹ മോചനം നേടിയിരുന്നു.ഇരുവർക്കും ഒരു മകൻ ഉണ്ട്.
വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത മലർവാടി ആർട്സ് ക്ലബ് എന്ന ചിത്രത്തിലൂടെയാണ് ഭഗത് സിനിമാപ്രവേശനം നടത്തുന്നത്.പിന്നീട് ഡോക്ടർ ലൗ,തട്ടത്തിൻ മറയത്ത്,ഒരു വടക്കൻ സെൽഫി തുടങ്ങി നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയ പ്രകടനം കാഴ്ച്ച വെച്ചു.