Friday, November 22

ബോളിവുഡ് ഗായകനും സംഗീത സംവിധായകനും ഒരുക്കിയ മൂത്തോനിലെ ഭായി രേ ഗാനം പുറത്തിറങ്ങി [VIDEO]

Google+ Pinterest LinkedIn Tumblr +
“Asif”

ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന നിവിന്‍ പോളി നായകനാകുന്ന ചിത്രമാണ് ‘മൂത്തോൻ’ .ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപാണ് ലയേഴ്‌സ് ഡയസിന് ശേഷം ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഹിന്ദി സംഭാഷണങ്ങള്‍ എഴുതിയിരിക്കുന്നത്. മിനി സ്റ്റുഡിയോ, ജാര്‍ പിക്‌ചേഴ്‌സ്, പാരഗണ്‍ പിക്‌ചേഴ്‌സ് എന്നീ ബാനറുകള്‍ക്കൊപ്പം അനുരാഗ് കശ്യപും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ശശാങ്ക് അറോറ, ശോഭിത ധൂലിപാല, ദിലീഷ് പോത്തന്‍, സുജിത്ത് ശങ്കര്‍, മെലിസ രാജു തോമസ് തുടങ്ങിയവര്‍ മറ്റു വേഷങ്ങളിൽ എത്തുന്നുണ്ട്

ചിത്രത്തിലെ ഭായി രേ എന്ന ഗാനം പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ ഇപ്പോൾ.സാഗർ ദേശായിയാണ് സംഗീതം.നീരജ് പാണ്ഡേ വരികൾ രചിച്ചിരിക്കുന്നു.വിശാൽ ദഡ്ലാനി ആണ് ഗാനം ആലപിച്ചിരിക്കുന്നത്.

നേരത്തെ ജിയോ മാമി ഫിലിം ഫെസ്റ്റിവലിലും ടോറോന്റോ ഫിലിം ഫെസ്റ്റിവലിലും ചിത്രം പ്രദർശിപ്പിക്കുകയുണ്ടായി.ജിയോ മാമി ഫിലിം ഫെസ്റ്റിവലിന്റെ ഉൽഘാടന ചിത്രവും മൂത്തോൻ തന്നെയായിരുന്നു. അതിഗംഭീര റിപ്പോർട്ടുകളാണ് ചിത്രത്തിന്റെ പ്രദർശത്തിന് ലഭിച്ചത്.നിവിൻ പോളിയുടെ കരിയറിലെ തന്നെ ഒരു വലിയ ബ്രെക്ക് ആയി മാറും മൂത്തോൻ എന്ന് ചിത്രം കണ്ടവർ ഒന്നടങ്കം പറയുന്നു.ഗീതു മോഹൻദാസിന്റെ മാസ്റ്റർക്രാഫ്റ്റ് കഥ പറച്ചിലാണ് ചിത്രത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്.

“Lucifer”
Share.

About Author

Comments are closed.