Monday, March 1

നിങ്ങള്‍ കാരണം വേറെ ഒരാള്‍ക്ക് ഉണ്ടായ നഷ്ടം സ്വയം അനുഭവിക്കും വരെ മനസിലാകില്ല: ഭാവന

Pinterest LinkedIn Tumblr +

തെന്നിന്ത്യയുടെ പ്രിയപ്പെട്ട താരം ഭാവനയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് ശ്രദ്ധേയമാകുന്നു. നിങ്ങള്‍ കാരണം വേറെ ഒരാള്‍ക്ക് ഉണ്ടായ നഷ്ടം സ്വയം അനുഭവിക്കും വരെ നിങ്ങള്‍ക്കത് ഒരിക്കലും മനസിലാകില്ല, എന്നാണ് താരം കുറിച്ചത്. താരത്തിന്റെ പോസ്റ്റിന് താരങ്ങളും ഭാവനയുടെ അടുത്ത സുഹൃത്തുക്കളായ മൃദുല മുരളി, ഗായിക സയനോര, ഷഫ്‌ന എന്നിവര്‍ എത്തിയിരുന്നു,

ഭാവന ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്‌ ‘ശ്രീകൃഷ്ണ@ജിമെയില്‍.കോം’ എന്ന ചിത്രത്തിലാണ്.കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാണ് ചിത്രത്തിന്റെ ചിത്രീകരണം നടക്കുന്നത്. റെഡ് വൈന്‍, മംഗ്ലീഷ് എന്നീ സിനിമകളൊരുക്കിയ സലാം ബാപ്പുവാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. സന്ദേശ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സന്ദേശ് എന്‍. ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

ചിത്രം സംവിധാനം ചെയ്യുന്നത് കന്നഡ ഹിറ്റ് മേക്കറായ നാഗശേഖര്‍ ആണ്. സത്യ ഹെഗ്‌ഡെയാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. ചിത്രത്തില്‍ ഭാവനയ്‌ക്കൊപ്പം നായകനായി എത്തുന്നത് ഡാര്‍ലിംഗ് കൃഷ്ണയാണ്. മലയാളത്തില്‍ താരം ഏറ്റവും ഒടുവില്‍ അഭിനയിച്ചത് ‘ആദം ജോണ്‍’ ആണ്. തമിഴ് സൂപ്പര്‍ ഹിറ്റ് ’96’ന്റെ കന്നഡ റീമേക്കായ ’99’ല്‍ ഭാവന ഏറ്റവും അവസാനം അഭിനയിച്ച ചിത്രം.

teevandi enkile ennodu para
Loading...
Share.

About Author

Comments are closed.