നിരവധി പുതുമുഖ നായകന്മാർ മലയാള സിനിമയിലേക്ക് കടന്ന് വരുന്ന കാലഘട്ടത്തിലൂടെയാണ് മലയാള സിനിമ ഇപ്പോൾ കടന്ന് പോയികൊണ്ടിരിക്കുന്നത്.താരമൂല്യം പരിഗണിക്കാതെ ഇത്തരം സിനിമകളെയും നായകന്മാരെയും മലയാള സിനിമാ ലോകം വിജയിപ്പിക്കുന്നു എന്നതും അഭിനന്ദനാർഹമായ കാര്യമാണ്.
ആ കൂട്ടത്തിലെ ഏറ്റവും പുതിയ കണ്ണിയാവുകയാണ് ബിബിൻ ജോർജ്.ബിബിനെ നായകനാക്കി ഹിറ്റ് മേക്കർ ഷാഫി സംവിധാനം ചെയ്ത ഒരു പഴയ ബോംബ് കഥ മികച്ച അഭിപ്രായങ്ങൾ സ്വന്തമാക്കി സൂപ്പർ ഹിറ്റിലേക്ക് നീങ്ങുകയാണ്. ശുദ്ധ നർമത്തോടൊപ്പം പ്രതികാര കഥ കൂടി ചിത്രം കൈകാര്യം ചെയ്തപ്പോൾ കുടുംബ പ്രേക്ഷകർക്ക് ലഭിച്ചത് മികച്ച ഒരു സിനിമയും മലയാള സിനിമയ്ക്ക് മുതൽകൂട്ടായ ഒരു നായകനെയുമാണ്.
ബിബിന്റെ കോമേടികൾക്കും ഫൈറ്റിനും തിയറ്ററിൽ കിട്ടിയ കൈയടികളാണ് ഇതിന് ഏറ്റവും വലിയ ഉദാഹരണം.എന്നും സാധാരണക്കാരോടൊപ്പം നിന്ന മലയാള സിനിമ ഇപ്പോൾ മറ്റൊരു സാധാരണകാരനെയും സിനിമയിലെ നായകസങ്കല്പങ്ങളിലേക്ക് കൈപിടിച്ച് ഉയർത്തുകയാണ്.ഇതിനിടയിൽ മികച്ച അഭിപ്രായങ്ങൾ നേടി ചിത്രം പ്രദർശനം തുടരുകയാണ്.