ദളപതി വിജയ് നായകനായ ബിഗിൽ എന്ന ചിത്രം അദ്ദേഹത്തിന്റെ കരിയറിലെ വൻ വിജയമായി മാറിയിരിക്കുകയാണ്. ചിത്രം ബോക്സ് ഓഫീസ് ചരിത്രം തന്നെ മാറ്റി കുറിച്ചിരിക്കുകയാണ്.ചിത്രം 300 കോടി കളക്ഷൻ പിന്നിട്ടു എന്നാണ് ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ട്. രജനികാന്ത് ചിത്രം എന്തിരൻ 2 മാത്രമാണ് ബിഗിലിന് മുന്നിൽ ഉള്ളത്. ഇന്ത്യയിൽ നിന്ന് മാത്രം ഇരുനൂറു കോടി കളക്ഷൻ എന്ന നേട്ടത്തിലേക്ക് കുതിക്കുകയാണ് ബിഗിൽ ഇപ്പോൾ. ആന്ധ്രയിൽ നിന്ന് മാത്രം ചിത്രം 20 കോടി രൂപ ഗ്രോസ് നേടിയിട്ടുണ്ട്.
വിദേശത്തും റെക്കോർഡുകൾ സ്വന്തമാക്കുകയാണ് ഈ ചിത്രം. ഫ്രാൻസിൽ ഈ വർഷം ഏറ്റവും കൂടുതൽ ആളുകൾ കണ്ട തമിഴ് ചിത്രമായി ബിഗിൽ മാറിയിരിക്കുന്നു. ഓവർസീസ് മാർക്കറ്റിൽ നിന്ന് ആദ്യ വീക്കെൻഡിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ഈ വർഷത്തെ ഇന്ത്യൻ ചിത്രങ്ങളുടെ ലിസ്റ്റിൽ രണ്ടാമതും ബിഗിൽ എത്തി. കേരളത്തിലും ബിഗിൽ ഉഗ്രൻ കളക്ഷൻ തന്നെയാണ് നേടുന്നത്. ലിസ്റ്റിൻ സ്റ്റീഫൻ, പൃഥ്വിരാജ് സുകുമാരൻ എന്നിവർ ചേർന്ന് കേരളത്തിൽ വിതരണം ചെയ്ത ഈ ചിത്രം ഇങ്ങനെ മുന്നോട്ടു പോയാൽ വിജയ്യുടെ കേരളത്തിലെ ഏറ്റവും വലിയ ഗ്രോസ്സർ ആയി മാറും ഇത്.
മൂന്ന് ബ്ലോക്ക്ബസ്റ്റർ ഹിറ്റുകളുമായി തമിഴ് സിനിമയിലെ ഏറ്റവും വലിയ സംവിധായകരിൽ ഒരാളായി മാറിയ ആളാണ് അറ്റ്ലീ.രാജാ റാണി,തെറി, മെർസൽ എന്നി ചിത്രങ്ങൾ ആണ് അറ്റ്ലീ ബിഗിളിന് മുൻപ് സംവിധാനം ചെയ്തത്. തെരി, മെര്‍സല്‍ എന്നീ ഹിറ്റ് സിനിമകള്‍ക്ക് ശേഷം അറ്റ്ലീയും വിജയ്യും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.ബിഗിളിന് ശേഷം അറ്റ്ലീയുടെ അടുത്ത ചിത്രമേതാണ് എന്നറിയാൻ കാത്തിരിക്കുകയാണ് ആരാധകർ.