മൂന്ന് ബ്ലോക്ക്ബസ്റ്റർ ഹിറ്റുകളുമായി തമിഴ് സിനിമയിലെ ഏറ്റവും വലിയ സംവിധായകരിൽ ഒരാളായി മാറിയ ആളാണ് അറ്റ്ലീ.രാജാ റാണി,തെറി, മെർസൽ എന്നി ചിത്രങ്ങൾ ആണ് അറ്റ്ലീ സംവിധാനം ചെയ്തത്.
വിജയും അറ്റ്ലീയും വീണ്ടു ഒന്നിക്കുന്ന മെഗാമാസ്സ് സ്പോർട്സ് മൂവിയാണ് ‘ബിഗിൽ’. തെരി, മെര്‍സല്‍ എന്നീ ഹിറ്റ് സിനിമകള്‍ക്ക് ശേഷം ഇവർ ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. വനിതാ ഫുട്ബോൾ ടീമിനെ പരിശീലിപ്പിക്കാൻ ആയി വരുന്ന കോച്ചായി വിജയ് വേഷമിടുന്ന ചിത്രത്തിന് സംഗീതം പകരുന്നത് എ ആർ റഹ്മാൻ ആണ്
ചിത്രത്തിന്റെ കേരള റിലീസിനെ കുറിച്ച് ഏറെ അനിശ്ചിതത്വം നിലനിന്നിരുന്നു. വൈഡ് റിലീസിംഗ് അനുവധിക്കാത്തതിനാൽ വലിയ തുകയ്ക്ക് ബിഗിൽ സ്വന്തമാക്കാൻ ആരും മുന്നോട്ട് വന്നിരുന്നു.എന്നാൽ ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ട് അനുസരിച്ച് കർണാടക ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു ഗ്രൂപ് കേരളത്തിൽ ചിത്രം വിതരണത്തിന് എത്തിക്കും.ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസ് ആണ് കേരളത്തിൽ ഇവർക്ക് വേണ്ടി ചാർട്ടിങ് നടത്തുന്നത്.വൈഡ് റിലീസിങ്ങും ഇതിനോടൊപ്പം ഒരുക്കുവാനുള്ള തയ്യാറെടുപ്പിലാണ് അണിയറ പ്രവർത്തകർ.