കൊറോണ വൈറസ് ലോക് ഡൗൺ മൂലം എല്ലാവരും വീട്ടിൽ തന്നെ ഇരിക്കുകയാണ്. ചിത്രങ്ങളുടെ ഷൂട്ടിങ്ങും മറ്റു കാര്യങ്ങളെല്ലാം മാറ്റിവച്ചിരിക്കുന്ന ഈ അവസ്ഥയിൽ താരങ്ങളെല്ലാം വീട്ടിൽ തന്നെയാണ്. ഇപ്പോൾ വീട്ടിൽ ഇരുന്ന് ജോലി ചെയ്യുന്ന ബിജുമേനോന്റെയും മകന്റെയും ചിത്രം പങ്കുവെച്ചിരിക്കുകയാണ് സംയുക്ത. വൈറസ് ബാധയെ തുടർന്ന് കുട്ടികളുടെ സ്കൂളുകളും നേരത്തെ അടച്ചിരുന്നു. അതിനാൽ ബിജുമേനോന് ഒപ്പം പണികൾ ചെയ്യുവാൻ അദ്ദേഹത്തിന്റെ മകനായ ദക്ഷും ഉണ്ട്. ‘ചെറിയ ചെറിയ വിജയങ്ങൾ ആഘോഷിക്കുകയാണ്.
ഗവ. ടെക്നിക്കൽ ഹൈസ്കൂളിന് നന്ദി, വീട്ടിലിരിക്കൂ, സുരക്ഷിതരായിരിക്കൂ.’ എന്ന കുറിച്ചുകൊണ്ടാണ് സംയുക്ത അവർ ജോലി ചെയ്യുന്ന ചില ചില ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. അച്ഛനും മകനും ചേർന്ന് വീടിന്റെ ചില ഭാഗങ്ങൾ വൃത്തിയാക്കുന്നതും പുറത്തുള്ള ചട്ടികൾ പെയിന്റ് അടിക്കുന്നതും അല്ലറചില്ലറ മരപ്പണികൾ ചെയ്യുന്നതുമൊക്കെ ചിത്രങ്ങളിൽ കാണുവാൻ സാധിക്കും.