വൈശാഖ്,ജോണി ആന്റണി എന്നിവരുടെ അസിസ്റ്റന്റ് ആയിരുന്ന ലിനു ആന്റണി സ്വതന്ത്ര സംവിധായകനാകുന്നു.ആദ്യ ചിത്രത്തിൽ ബിജു മേനോൻ ആണ് നായകനാകുന്നത്.കുടുംബചിത്രമായി ഒരുങ്ങുന്ന ചിത്രത്തിന്റെ മറ്റ് വിവരങ്ങൾ ഒന്നും അണിയറ പ്രവർത്തകർ പുറത്ത് വിട്ടിട്ടില്ല.വരും ദിവസങ്ങളിൽ ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത് വരും എന്നാണ് കരുതുന്നത്.
ഇതിനിടെ ബിജു മേനോൻ നായകനായി എത്തിയ ആദ്യരാത്രി സൂപ്പർ ഹിറ്റായി പ്രദർശനം തുടരുകയാണ്.വെള്ളിമൂങ്ങയ്ക്ക് ശേഷം ബിജു മേനോനും ജിബു ജേക്കബും ഒന്നിക്കുന്ന ചിത്രമാണ് ആദ്യരാത്രി.ബിജു മേനോനെ കൂടാതെ അജു വർഗീസ്,അനശ്വര രാജൻ,വിജയരാഘവൻ തുടങ്ങിയവർ ആണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.ചിത്രം നിർമിക്കുന്നത് സെൻട്രൽ പിക്ചേഴ്സ് ആണ്.ഷാരിഷ്, ജെബിൻ എന്നിവർ ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.ലാൽജോസ് സംവിധാനം ചെയ്യുന്ന നാല്പത്തിയൊന്ന് ആണ് ബിജു മേനോന്റെ അടുത്ത റിലീസ്.