ടിക്ടോക് കത്തിനിന്നിരുന്ന നാളുകളില്‍ അമ്മ ബിന്ദു പണിക്കര്‍ക്കും അച്ഛന് സായ് കുമാറിനുമൊപ്പം രസകരമായ അവതരണങ്ങളുമായി എത്താറുള്ള താരപുത്രിയാണ് അരുന്ധതി ബി. നായര്‍ എന്ന കല്യാണി. പിന്നെ ടിക്ടോക് യുഗം അവസാനിച്ചപ്പോഴും ഇന്‍സ്റ്റഗ്രാം റീൽസിലൂടെ കല്യാണി സജീവമായി. സ്ഥിരമായി എന്തെങ്കിലും പോസ്റ്റുകള്‍ കല്യാണി ഇവിടെ ഇടാറുണ്ട്. അടുത്തിടെയായി നൃത്ത വീഡിയോകളാണ് കല്യാണി പോസ്റ്റ് ചെയ്യാറുള്ളത്. കോളേജില്‍ അതിഥിയായി എത്തിയ മഞ്ജു വാര്യര്‍ക്കൊപ്പം നൃത്തം ചെയ്ത് കല്യാണി വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. എറണാകുളം സേക്രഡ് ഹാര്‍ട്സ് കോളേജിലെ വിദ്യാര്‍ത്ഥിയാണ് കല്യാണി.
ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് കല്യാണിയും കൂട്ടുകാരി അന്നയും അവതരിപ്പിച്ച നൃത്ത വീഡിയോ മില്യണ്‍ വ്യൂസ് നേടിയിരുന്നു. ഇപ്പോഴിതാ സ്റ്റൈലിഷും ട്രഡീഷണലുമായി നൃത്തം അവതരിപ്പിച്ചു കൊണ്ടുള്ള വരവാണ് കല്യാണിയും കൂട്ടുകാരിയും. വീഡിയോ കാണാം.