സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന വൺ എന്ന മമ്മൂട്ടി ചിത്രത്തിന്റെ സെറ്റിൽ വച്ച് തന്റെ നാൽപ്പത്തിരണ്ടാം പിറന്നാൾ ആഘോഷിക്കുകയാണ് ജോജു ജോർജ്. മെഗാസ്റ്റാർ മമ്മൂട്ടിയോടൊപ്പം കേക്ക് മുറിച്ച് തന്റെ പിറന്നാൾ ആഘോഷിക്കാൻ സാധിച്ചത് ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം ആണെന്ന് അദ്ദേഹം പറഞ്ഞു.
പിറന്നാൾ ആഘോഷത്തിൽ മമ്മൂട്ടിക്കൊപ്പമുള്ള ജോജുവിന്റെ ചിത്രങ്ങൾ ഏറെ ആകാംക്ഷയോടെയാണ് പ്രേക്ഷകർ സ്വീകരിച്ചത്. വൺ എന്ന ചിത്രത്തിൽ ഏറെ നിർണായകമായ ഒരു വേഷമാണ് ജോജു ചെയ്യുന്നത്. ബോബി-സഞ്ജയ് ടീം മമ്മൂട്ടിക്ക് വേണ്ടി ആദ്യമായി ഒരുക്കിയ തിരക്കഥയാണ് വൺ. ഇച്ചായിസ് പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ഈ ചിത്രത്തിൽ കേരളമുഖ്യമന്ത്രി ആയിട്ടാണ് മമ്മൂക്ക എത്തുന്നത്. മമ്മൂട്ടിക്കും ജോജു ജോർജിനും ഒപ്പം മുരളി ഗോപി, മാത്യു തോമസ്, ശ്രീനിവാസൻ, രഞ്ജി പണിക്കർ തുടങ്ങി ഒട്ടേറെ താരങ്ങൾ ചിത്രത്തിൽ ഉണ്ടെന്നാണ് സൂചന.