ബോളിവുഡ് താരം ദീപിക പദുക്കോണിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നെഞ്ചിടിപ്പ് ക്രമാതീതമായി വര്‍ധിച്ചതിനെ തുടര്‍ന്നാണ് താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ ഹൈദരാബാദില്‍ പ്രഭാസ് ചിത്രം പ്രൊജക്ട് കെയുടെ ഷൂട്ടിംഗ് ലൊക്കേഷനിലാണ് താരം.
ഷൂട്ടിംഗ് നടക്കുന്നതിനിടെയാണ് താരത്തിന് ഹൃദയമിടിപ്പ് കൂടിയതെന്നാണ് വിവരം. ഉടന്‍ തന്നെ താരത്തെ ഹൈദരാബാദിലെ കാമിനേനി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആശുപത്രിയിലെ ചികിത്സയ്ക്ക് ശേഷം നടിയുടെ ഹൃദയമിടിപ്പ് സാധാരണ നിലയിലായെന്നാണ് റിപ്പോര്‍ട്ട്. പിന്നാലെ ദീപിക ഷൂട്ടിംഗ് സെറ്റില്‍ എത്തിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
ദീപിക പദുക്കോണും പ്രഭാസും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് പ്രൊജക്ട് കെ. പാന്‍ ഇന്ത്യന്‍ ലെവലിലാണ് ചിത്രം ഒരുങ്ങുന്നത്. ബോളിവുഡ് താരങ്ങളായ അമിതാഭ് ബച്ചനും ദിഷ പട്ടാണിയും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.