Saturday, November 28

പതിനേഴ് വർഷങ്ങൾക്ക് ഇപ്പുറം സി ഐ ഡി മൂസ തിരിച്ചെത്തുന്നു..! പ്രഖ്യാപനം ഇന്ന് വൈകിട്ട്

Pinterest LinkedIn Tumblr +

ജോണി ആന്റണിയുടെ സംവിധാനത്തിൽ ദിലീപ്, മുരളി, ജഗതി ശ്രീകുമാർ, ഹരിശ്രീ അശോകൻ, ഭാവന എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2003-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് സി.ഐ.ഡി മൂസ. ഗ്രാന്റ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ദിലീപ്, അനൂപ് എന്നിവർ ചേർന്ന് നിർമ്മിച്ച ഈ ചിത്രം കലാസംഘം കാസ്, റൈറ്റ് റിലീസ് എന്നിവരാണ് വിതരണം ചെയ്തത്. കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചത് ഉദയകൃഷ്ണ, സിബി കെ. തോമസ് എന്നിവർ ചേർന്നാണ്. ഇന്നും മലയാളികൾ ഓർത്തോർത്തു ചിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണിത്. സി ഐ ഡി മോസയിലെ ഒരു ഡയലോഗ് എങ്കിലും കേൾക്കാതെയോ പറയാതെയോ മലയാളിയുടെ ഒരൊറ്റ ദിവസം പോലും കടന്നുപോകില്ല എന്നതാണ് യാഥാർഥ്യം.

ഇപ്പോഴിതാ പതിനേഴ് വർഷങ്ങൾക്കിപ്പുറം സി ഐ ഡി മൂസ തിരിച്ചെത്തുന്നുവെന്ന സന്തോഷവാർത്തയാണ് പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിയിരിക്കുന്നത്. ഇന്ന് വൈകിട്ട് 6 മണിക്ക് ദിലീപിന്റെ പേജിലൂടെയാണ് പ്രഖ്യാപനം. ആനിമേഷൻ രീതിയിലായിരിക്കും മൂസയുടെ തിരിച്ചു വരവ് എന്നാണ് സൂചനകൾ.

“Lucifer”
Loading...
Share.

About Author

Comments are closed.