ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറില്‍ മാത്തുക്കുട്ടി സംവിധാനം ചെയ്യുന്ന ആസിഫ് അലി ചിത്രം കുഞ്ഞെല്‍ദോയിലേക്ക് നായികയെ തേടുന്നു. 17നും 26നും ഇടയില്‍ പ്രായമുള്ള യുവതികള്‍ക്കാണ് അവസരം. ജൂണ്‍ 19 ആണ് അപേക്ഷിക്കേണ്ട അവസാന തീയതി. അയക്കേണ്ട വിലാസം [email protected] ആണ്. ആസിഫ് അലി തന്നെയാണ് ഈ വിവരം തന്റെ ഫേസ്ബുക് പേജിലൂടെ അറിയിച്ചത്.
മാത്തുക്കുട്ടി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ക്രിയേറ്റീവ് ഡയറക്ടറായി വിനീത് ശ്രീനിവാസനാണ് എത്തുന്നത്. സ്വരൂപ് ഫിലിപ് ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിൽ ഷാന്‍ റഹ്മാനാണ് സംഗീതം നൽകുന്നത്. ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറില്‍ സുവിന്.കെ.വര്‍ക്കിയും പ്രശോബ് കൃഷ്ണയും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.