ഒരു കാലത്ത് പെൺകുട്ടികളുടെ ഹരമായിരുന്ന മലയാളത്തിന്റെ ചോക്ലേറ്റ് ബോയ് ആണ് ചാക്കോച്ചൻ എന്നറിയപ്പെടുന്ന കുഞ്ചാക്കോബോബൻ. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം തനിക്കൊരു കുഞ്ഞിനെ ലഭിച്ചതിന്റെ സന്തോഷത്തിലാണ് താരമിപ്പോൾ. ഒരു പ്രമുഖ മാധ്യമത്തിന്റെ എഫ്. എമ്മിന് നൽകിയ അഭിമുഖത്തിൽ തന്റെ നൃത്ത വാസനയെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് ചാക്കോച്ചൻ. തന്നെ നൃത്തം പഠിപ്പിച്ചത് അപ്പന്റെ അമ്മയായ അമ്മച്ചി എന്ന് വിളിക്കുന്ന ആൾ ആണെന്ന് അദ്ദേഹം പറയുന്നു.
അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോള്‍ ഒരു വര്‍ഷമെങ്കിലും ഭരതനാട്യം ശാസ്ത്രീയമായി പഠിക്കണമെന്ന് നിര്‍ബന്ധം പിടിച്ച് ചാക്കോച്ചനെ കൊണ്ട് അരങ്ങേറ്റം നടത്തി നൃത്തത്തിന്റെ ഒരു അടിത്തറ പാകിയത് അമ്മച്ചിയാണ്. അഭിനയരംഗത്തേക്ക് വന്നപ്പോൾ ഇത് തനിക്ക് ഏറെ ഉപകാരപ്രദമായി എന്നും അദ്ദേഹം പറയുന്നുണ്ട്. ഒപ്പം സൗബിൻ എന്ന താരത്തിന്റെ അഭിനയ പ്രകടനം കണ്ട് താൻ കോരിത്തരിച്ചു പോയിട്ടുണ്ട് എന്ന സത്യം തുറന്നു പറയുകയാണ് താരം.