എം പത്മകുമാർ സംവിധാനം ചെയ്ത ജോസഫ് എന്ന ചിത്രത്തിലൂടെ ദേശീയതലത്തിൽ വരെ ശ്രദ്ധ നേടിയ താരമാണ് ജോജു ജോർജ്. ജോഷി സംവിധാനം ചെയ്ത പൊറിഞ്ചു മറിയം ജോസ് എന്ന ചിത്രം വൻ വിജയമായതോടെ താരം മുൻനിര താരങ്ങളുടെ ലിസ്റ്റിലേക്ക് എണ്ണപെട്ടിരിക്കുകയാണ് .മലയാത്ൽ ഒട്ടേറെ ചിത്രങ്ങളിൽ തന്റെ വ്യക്തിമുദ്രപതിപ്പിച്ച ജോജു ജോർജ് കാർത്തിക് സുബ്ബരാജ് – ധനുഷ് ചിത്രത്തിലൂടെ തമിഴിലും തന്റെ സ്ഥാനം നേടാൻ ഉള്ള ഒരുക്കത്തിലാണ്. കഴിഞ്ഞ ദിവസം ജോജു ജോർജ്ജ് തന്റെ പിറന്നാൾ ആഘോഷം മമ്മൂട്ടിയോടൊപ്പം വൺ എന്ന ചിത്രത്തിന്റെ സെറ്റിൽ വച്ച് നടത്തുകയുണ്ടായി. ജോജുവിന് കുഞ്ചാക്കോ ബോബൻ നൽകിയ ജന്മദിന ആശംസ ആണ് ഇപ്പോൾ ഏറെ ജനശ്രദ്ധ നേടുന്നത്. ജോജുവും കുഞ്ചാക്കോ ബോബനും അടുത്ത സുഹൃത്തുക്കൾ എന്നതിലുപരി നിരവധി ചിത്രങ്ങളിൽ ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്.
പ്രായം കൂടുന്തോറും അഭിനയം നന്നായി വരുന്നുണ്ട് എന്ന രസകരമായ രീതിയിൽ പറഞ്ഞു കൊണ്ടാണ് കുഞ്ചാക്കോബോബൻ താരത്തിന് ആശംസകൾ നേർന്നത്. താരങ്ങൾ ഇരുവരും ഒന്നിച്ചുള്ള ഒരു ചിത്രവും കുഞ്ചാക്കോബോബൻ പോസ്റ്റ് ചെയ്തിട്ടുണ്ട്. നവാഗതനായ കമൽ കെ എം സംവിധാനം ചെയ്ത പട എന്ന ചിത്രമാണ് ഇരുവരും ഒന്നിച്ചഭിനയിച്ച് ഇനി റിലീസിനായി ഒരുങ്ങുന്നത്.