നാടും നഗരവും ലൂസിഫറിനെ വരവേൽക്കാൻ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തിന്റെ റിലീസിന് മുന്നോടിയായി ഓരോ ദിവസവും വന്നുകൊണ്ടിരിക്കുന്ന ക്യാരക്ടർ പോസ്റ്ററുകൾ ഇപ്പോൾ പത്തൊൻപതാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്.
കലാഭവൻ ഷാജോൺ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പോസ്റ്റർ ആണ് ഇന്ന് പുറത്തിറങ്ങിയത്.അലോഷി ജോസഫ് എന്ന കഥാപാത്രത്തെയാണ് ഷാജോൺ ചിത്രത്തിൽ അവതരിപ്പിക്കുന്നത്.മോഹൻലാൽ അവതരിപ്പിക്കുന്ന സ്റ്റീഫൻ നെടുമ്പള്ളിയുടെ വലംകൈ ആണ് അലോഷി. ചിത്രം മാർച്ച് 28ന് തിയറ്ററുകളിൽ എത്തും.