ജിന്നിന് ശേഷം സിദ്ധാര്‍ഥ് ഭരതന് സംവിധാനം ചെയുന്ന ചതുരത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു. ഗ്രീന്‍വിച് എന്റര്ടൈന്മെന്റിന്റെയും, യെല്ലോ ബേര്‍ഡ് പ്രൊഡക്ഷനസിന്റെയും ബാനറില്‍ വിനീത അജിത്, ജോര്‍ജ് സാന്റിയാഗോ, ജംനേഷ് തയ്യില്‍, സിദ്ധാര്‍ഥ് ഭരതന് എന്നിവര്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. റോഷന് മാത്യു, സ്വാസിക വിജയ്, അലന്‍സിയര്‍ ലെ ലോപസ്, ശാന്തി ബാലചന്ദ്രന് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.