പൊറിഞ്ചു മറിയം ജോസ് എന്ന ചിത്രത്തിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയ താരമാണ് ചെമ്പൻ വിനോദ്. താരത്തിന്റെ വിവാഹത്തെ പറ്റിയുള്ള വാർത്തകൾ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ചിരുന്നു. കോട്ടയം സ്വദേശിയും സൈക്കോളജിസ്റ്റുമായ മറിയം തോമസിനെയാണ് താരം വിവാഹം ചെയ്ത വാർത്ത സോഷ്യൽ മീഡിയയിൽ ഏറെ വൈറലായിരുന്നു. നിരവധി വിമർശനങ്ങളും താരത്തെ തേടി ആ അവസരത്തിൽ എത്തിയിരുന്നു
ഇപ്പോൾ തൻറെ മകനെ കുറിച്ച് മനസ്സ് തുറക്കുകയാണ് ചെമ്പൻ വിനോദ് . തൻറെ മകൻ അവന്റെ അമ്മയോടൊപ്പം ന്യൂയോർക്കിൽ ആണ് ഉള്ളത് . ഞാൻ ഇവിടെ കേരളത്തിൽ ആണ് ജോലി ചെയ്യുന്നത് എന്നുള്ളതിനാൽ എന്നാൽ എനിക്ക് എപ്പോഴും ന്യൂയോർക്കിൽ പോകാൻ സാധിക്കില്ല. അവിടെ വേനൽ കാലമാകുമ്പോൾ മാത്രമേ എനിക്ക് പോകാൻ സാധിക്കുകയുള്ളൂ. എൻറെ ഈ തിരക്കുകളും സിനിമാജീവിതവും എല്ലാം എൻറെ മകൻ മനസ്സിലാകുന്നുണ്ട് എന്നും അവന് അത് കുഴപ്പമില്ല എന്നും ചെമ്പൻ വിനോദ് പറയുന്നു. എന്നാൽ ഞാനും ഒരു മനുഷ്യനാണ് മകൻ കൂടെ ഇല്ലാത്ത വിഷമം എനിക്കും ഉണ്ട് എന്നും താരം കൂട്ടിച്ചേർക്കുന്നു
നേരത്തെ വിവാഹ വാര്‍ത്തയോടൊപ്പം താരത്തിന്റെ പ്രതിശ്രുത വധുവിന്റെ ചിത്രവും വിവാഹ രജിസ്ട്രേഷന് മുന്നോടിയായുള്ള നടപടി ക്രമത്തിന്റെ ചിത്രവും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ആ വാർത്തയിൽ പ്രതികരണവുമായി താരം എത്തിയിരുന്നു. വിവാഹിതനാകുന്നുവെന്ന വാർത്ത സത്യമാണെന്നും എന്നാൽ സോഷ്യൽ മീഡിയയിലൂടെ പരക്കുന്ന ചിത്രങ്ങൾ തന്റെ അറിവോടെയല്ല എന്നും അത് പ്രദർശിപ്പിക്കുന്നതിൽ തനിക്ക് താല്പര്യമില്ല എന്നും താരം പറഞ്ഞു. ആരോ കാണിച്ച് കുസൃതിയാണ് അത് എന്നാണ് താരം പറയുന്നത്. വിവാഹത്തിന്റെ തീയതിയും സ്ഥലവും ഒക്കെ അറിയിക്കാമെന്നും ഏവരുടെയും പ്രാർത്ഥന കൂടെ വേണം എന്നും അന്ന് താരം പറഞ്ഞിരുന്നു.