Friday, August 14

അങ്കമാലി ഡയറീസിൽ താരങ്ങളാകാനിരുന്നത് ടോവിനോയും സൗബിനും ജോജുവും ഭാസിയും; മനസ്സ് തുറന്ന് ചെമ്പൻ

Pinterest LinkedIn Tumblr +

2017- ൽ ചെമ്പൻ വിനോദ് ജോസ് തിരക്കഥ രചിച്ച ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചിത്രമായിരുന്നു അങ്കമാലി ഡയറീസ്. ചിത്രം മികച്ച പ്രേക്ഷക സ്വീകാര്യതയാണ് നേടിയെടുത്തത്. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബു ആണ് ചിത്രം നിർമ്മിച്ചത്. എന്നാൽ അങ്കമാലി ഡയറീസ് സംവിധാനം ചെയ്യാമെന്ന് കരുതിയിരുന്നപ്പോള്‍ ആലോചിച്ചിരുന്നത് ടൊവിനോ തോമസ്, സൗബിന്‍ ഷാഹിര്‍, ജോജു ജോര്‍ജ്ജ്, വിനയ് ഫോര്‍ട്ട്, ശ്രീനാഥ് ഭാസി ഉള്‍പ്പെടെയുള്ള നടന്‍മാരെ ആയിരുന്നു എന്ന് ചെമ്പന്‍ വിനോദ് ജോസ് ദ ക്യു ഷോ ടൈമിൽ തുറന്നു പറയുകയാണ്.

ശ്രീനാഥ് ഭാസിയെ കൊണ്ട് അപ്പാനി രവി കാരക്ടര്‍ ചെയ്യിക്കാം സൗബിനെ വച്ച് യു ക്ലാമ്പ് രാജന്‍ ചെയ്യിക്കാം എന്നൊക്കെയായിരുന്നു ഐഡിയയെന്നും അദ്ദേഹം പറയുന്നു. മമ്മൂട്ടിയുമായുള്ള ബിഗ് ബജറ്റ് പ്രൊജക്ട് മാറ്റിവച്ചതിനെ തുടർന്ന് ലിജോ പെല്ലിശേരി ചെമ്പൻ വിനോദ് വീട്ടിലെത്തിയപ്പോഴാണ് അങ്കമാലി ഡയറിസ് തിരക്കഥ അദ്ദേഹം വായിച്ചത്. വായിച്ചപ്പോൾ തന്നെ അദ്ദേഹത്തിന് ഇഷ്ടമാവുകയും നമുക്കിത് പുതുമുഖങ്ങളെ വെച്ച് ചെയ്യാമെന്ന് ലിജോ ജോസ് പെല്ലിശ്ശേരി പറയുകയും ചെയ്തു. അങ്ങനെയാണ് ഈ ചിത്രം പുതുമുഖങ്ങളെ വെച്ച് ചിത്രീകരിച്ചത് എന്നും ചെമ്പൻ വിനോദ് പറയുന്നു.

“Lucifer”
Loading...
Share.

About Author

Comments are closed.