പൊറിഞ്ചു മറിയം ജോസ് എന്ന ചിത്രത്തിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയ താരമാണ് ചെമ്പൻ വിനോദ്. താരത്തിന്റെ വിവാഹത്തെ പറ്റിയുള്ള വാർത്തകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗം ആകുന്നത്. കോട്ടയം സ്വദേശിയും സൈക്കോളജിസ്റ്റുമായ മറിയം തോമസിനെയാണ് താരം വിവാഹം ചെയ്യുന്നത്. വിവാഹത്തിന്റെ തീയതിയും സ്ഥലവും ഒന്നും ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. വിവാഹ വാര്‍ത്തയോടൊപ്പം താരത്തിന്റെ പ്രതിശ്രുത വധുവിന്റെ ചിത്രവും വിവാഹ രജിസ്ട്രേഷന് മുന്നോടിയായുള്ള നടപടി ക്രമത്തിന്റെ ചിത്രവും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഇതിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് താരമിപ്പോൾ.
വിവാഹിതനാകുന്നുവെന്ന വാർത്ത സത്യമാണെന്നും എന്നാൽ സോഷ്യൽ മീഡിയയിലൂടെ പരക്കുന്ന ചിത്രങ്ങൾ തന്റെ അറിവോടെയല്ല എന്നും അത് പ്രദർശിപ്പിക്കുന്നതിൽ തനിക്ക് താല്പര്യമില്ല എന്നും താരം പറഞ്ഞു. ആരോ കാണിച്ച് കുസൃതിയാണ് അത് എന്നാണ് താരം പറയുന്നത്. വിവാഹത്തിന്റെ തീയതിയും സ്ഥലവും ഒക്കെ അറിയിക്കാമെന്നും ഏവരുടെയും പ്രാർത്ഥന കൂടെ വേണം എന്നും താരം പറയുന്നുണ്ട്.