Tuesday, August 4

ചിത്രങ്ങള്‍ എന്റെ അറിവോടെ പുറത്തു വന്നതല്ല, ആരോ ചെയ്ത കുസൃതി !! വിവാഹത്തിന്റെ സത്യാവസ്ഥ വെളിപ്പെടുത്തി ചെമ്പന്‍ വിനോദ്

Pinterest LinkedIn Tumblr +

മലയാളത്തിലെ പ്രിയപ്പെട്ട നടന്‍ ചെമ്പന്‍ വിനോദ് വിവാഹിതനാകുന്നു എന്ന വാര്‍ത്ത കഴിഞ്ഞ ദിവസമായിരുന്നു പുറത്തുവന്നത.് ഇപ്പോഴിതാ വാര്‍ത്തയുടെ സത്യാവസ്ഥ താരം തന്നെ വെളിപ്പെടുത്തുകയാണ്. കോട്ടയം സ്വദേശി മറിയം തോമസ് ആണ് താരത്തിന്റെ വധു. സൈക്കോളജിസ്റ്റായ മറിയവുമായുള്ള വിവാഹം സത്യം തന്നെയാണെന്നും പക്ഷേ രജിസ്‌ട്രേഷന്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത് എങ്ങനെയാണെന്ന് തനിക്കറിയില്ലെന്നും താരം ചൂണ്ടിക്കാട്ടി.

വിവാഹം അടുത്തമാസം ആണ്. സോഷ്യല്‍ മീഡിയയിലൂടെ വിവാഹത്തോടനുബന്ധിച്ച് പ്രചരിക്കുന്ന വാര്‍ത്തകള്‍ പലതും സത്യമല്ലെന്നും അതെല്ലാം തന്റെ അറിവോടെ പുറത്തു വന്നതാണ് എന്ന് പ്രേക്ഷകര്‍ വിശ്വസിക്കരുതെന്നും, എല്ലാം വെളിപ്പെടുത്തുന്ന ഒരു ദിവസം താമസിയാതെ വരുമെന്നും ആരോ ചെയ്ത കുസൃതിയായി കണക്കാക്കിയാല്‍ മതിയെന്നും താരം പറഞ്ഞു

വിഹാവതിയതിയും വെളിപ്പെടുത്തിയിട്ടില്ല. പക്ഷേ എല്ലാം താമസിയാതെ അറിയിക്കുമെന്നും എല്ലാവരുടെയും പ്രാര്‍ത്ഥനകളും അനുഗ്രഹങ്ങളും തങ്ങള്‍ക്ക് വേണമെന്ന് ചെമ്പന്‍ ചൂണ്ടിക്കാട്ട. 2010 ല്‍ ലിജോ ജോസ് സംവിധാനം ചെയ്ത നായകന്‍ എന്ന ചിത്രത്തിലൂടെയാണ് താരം മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചത്. പിന്നീട് ലിജോ ജോസ് പല്ലിശ്ശേരിയുടെ ചിത്രങ്ങളിലൂടെ തന്നെ താരം ശ്രദ്ധിക്കപ്പെടുകയും ചെയ്തി. പിന്നീട് മലയാളത്തിലെ മികച്ച സിനിമകളില്‍ എല്ലാം ചെമ്പന്‍ വിനോദ് സജീവസാന്നിധ്യമായി. പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രം ട്രാന്‍സ് ആണ്.

“Lucifer”
Loading...
Share.

About Author

Comments are closed.