Friday, October 18

മധുരരാജയുടെ ചൈന റിലീസ് പ്രതിസന്ധിയിൽ? റിലീസ് ചെയ്യുവാനുള്ള ശ്രമത്തിൽ അണിയറ പ്രവർത്തകർ

Google+ Pinterest LinkedIn Tumblr +
“samvritha”

മമ്മൂട്ടി നായകനായി എത്തിയ ബ്ലോക്ക്ബസ്റ്റർ ഹിറ്റ് ചിത്രമാണ് മധുരരാജ.വൈശാഖ് സംവിധാനം ചെയ്ത ചിത്രത്തിന് തിരക്കഥ രചിച്ചത് ഉദയകൃഷ്ണയാണ്. നെൽസൺ ഐപ്പാണ് ചിത്രത്തിന്റെ നിർമ്മാതാവ്. ചിത്രം 100 കോടി കളക്ഷനും പിന്നിട്ടിരുന്നു. ഈ വർഷം മലയാള സിനിമ കണ്ട ഏറ്റവും വലിയ വിജയങ്ങളിൽ ഒന്നാണ് മധുരരാജ.

ചിത്രം ചൈനയിലേക്ക് മൊഴിമാറ്റി റിലീസ് എത്തുമെന്ന് നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. ഇതുസംബന്ധിച്ച കരാർ ഒപ്പുവെച്ച ചിത്രങ്ങൾ നിർമ്മാതാവ് നെൽസൻ ഐപ്പ് തന്റെ ഫേസ്ബുക്ക് പേജിൽ കുറച്ചിരുന്നു. എന്നാൽ ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ അനുസരിച്ച് ചെറിയ പ്രതിസന്ധിയിലൂടെയാണ് ചിത്രത്തിന്റെ ചൈന റിലീസ് കടന്നു പോകുന്നത്. ചിത്രം ചൈനയിൽ റിലീസ് ചെയ്യുവാൻ ഇനിയും ഒട്ടനവധി കടമ്പകൾ കടക്കാൻ ഉണ്ടത്രേ .ഇതെല്ലാം എത്രയും വേഗം പൂർത്തിയാക്കി ചിത്രം ചൈനയിൽ റിലീസ് ചെയ്യാനുള്ള ശ്രമത്തിലാണ് അണിയറപ്രവർത്തകർ.ചിത്രം ചൈനയിൽ റിലീസ് ചെയ്യുകയാണെങ്കിൽ മലയാള സിനിമയ്ക്ക് എക്കാലവും ഓർത്തിരിക്കാൻ ഭാഗത്തിനുള്ള ചരിത്രമുഹൂർത്തം കൂടിയാകും അത്.

“Lucifer”
Share.

About Author

Comments are closed.