‘ഒരു അഡാറ് ലവ്’ ചിത്രത്തിന്റെ ക്ലൈമാക്സില്‍ മാറ്റം വരുത്തുന്നു. സിനിമ ഇഷ്ടപ്പെട്ട പ്രേക്ഷകരില്‍ പലര്‍ക്കും ക്ലൈമാക്സിനോട് പൊരുത്തപ്പെടാനാവുന്നില്ലെന്നും അതിനാല്‍ 10 മിനിറ്റോളം ദൈര്‍ഘ്യമുള്ള മറ്റൊരു ക്ലൈമാക്സ് പുതുതായി ഷൂട്ട് ചെയ്തെന്നും സംവിധായകന് ഒമര്‍ ലുലു പറഞ്ഞു.
മാറ്റത്തെ കുറിച്ച് സംവിധായകൻ ഒമർ ലുലു പറയുന്നത് ഇപ്രകാരം.
‘സിനിമ ഇഷ്ടപ്പെട്ട പലര്‍ക്കും ക്ലൈമാക്സിനോട് പൊരുത്തപ്പെടാന്‍ കഴിഞ്ഞില്ല. ഇക്കാര്യം നിരവധി പേര് അറിയിച്ചതോടെ ക്ലൈമാക്സില്‍ മാറ്റം വരുത്താന്‍ തീരുമാനിച്ചു.ക്ലൈമാക്സ് മാറ്റുന്നതിനൊപ്പം ചിത്രത്തിന്റെ ദൈര്‍ഘ്യം 10 മിനിറ്റ് വെട്ടിക്കുറച്ച് 2.15 മണിക്കൂര്‍ ആക്കി. എഡിറ്റ് ചെയ്ത പതിപ്പിന്റെ പശ്ചാത്തല സംഗീതത്തില്‍ ഗോപി സുന്ദറിന്റെ പങ്കാളിത്തമുണ്ടാവുമെന്നും ഒമര്‍ ലുലു പറഞ്ഞു. ക്ലൈമാക്സ് മാറ്റിയ പതിപ്പ് ബുധനാഴ്ച നൂണ്‍ഷോ മുതല്‍ തീയേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചു തുടങ്ങും.