ഷെയിൻ നിഗത്തെ അഭിനയിപ്പിക്കില്ല എന്ന നിലപാട് എടുത്തുകൊണ്ട് നിർമ്മാതാക്കളുടെ സംഘടന രംഗത്തെത്തിയിരുന്നതിനെ തുടർന്ന് താര സംഘടനയായ അമ്മയിൽ അഭിപ്രായ വ്യത്യാസം ഉണ്ടായിരിക്കുകയാണ്. സംഘടനയില്‍ ചര്‍ച്ച ചെയ്യാതെ നടത്തുന്ന ഒരു ഒത്തുതീര്‍പ്പിലും സഹകരിക്കില്ലെന്നാണ് നിര്‍വാഹകസമിതിയിലെ ഒരു വിഭാഗത്തിന്റെ നിലപാട്. ഏകപക്ഷീയമായ തീരുമാനങ്ങളുണ്ടായാല്‍ രാജിവയ്ക്കുമെന്ന് നിര്‍വാഹകസമിതിയംഗം ഉണ്ണി ശിവപാല്‍ മനോരമന്യൂസിനോട് പറയുകയുണ്ടായി. അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബുവും നടൻ സിദ്ദിഖും ഷെയ്നുമായി സംസാരിക്കുകയും ഇനിയൊരു തര്‍ക്കമുണ്ടാവില്ലെന്ന് ഉറപ്പാക്കി മാത്രം ഒത്തുതീര്‍പ്പുമായി മുന്നോട്ടുപോകാൻ അമ്മ സംഘടന തീരുമാനിക്കുകയും ചെയ്തു.
ഷെയ്നുമായി സംസാരിച്ചെങ്കിലും ചില കാര്യങ്ങളില്‍കൂടി വ്യക്തത വരുത്തി മാത്രമേ നിര്‍മാതാക്കളെ ഒത്തുതീര്‍പ്പു ചര്‍ച്ചകള്‍ക്കായി സമീപിക്കാന്‍ കഴിയുകയുള്ളുവെന്ന് ഇടവേള ബാബു മനോരമ ന്യൂസിനോടു പറഞ്ഞത്. ഫെഫ്കയുമായി ഷെയ്ന് നടത്തുന്ന ചര്‍ച്ചകള്‍ക്കുശേഷം ആവശ്യമെങ്കില്‍ അമ്മയുടെ ഭാരവാഹികള്‍ ഷെയ്നുമായി ഒൗദ്യോഗിക കൂടിക്കാഴ്ച നടത്തുകയും അതിനു ശേഷം മാത്രമേ ഷെയിനിനായി നിര്‍മാതാക്കളെ സമീപിക്കൂവെന്നും ഇടവേള ബാബു പറഞ്ഞു.