മലയാളികളുടെ പ്രിയപ്പെട്ട താരമായ സലിംകുമാറിനെ “ഐഎഫ്എഫ്കെ ഉദ്ഘാടനച്ചടങ്ങില്‍ നിന്ന് ഒഴിവാക്കി. ചടങ്ങില്‍ തിരി തെളിയിക്കുന്ന 25 പുരസ്കാരജേതാക്കളുടെ ഒപ്പം സലിംകുമാറില്ല. പ്രായക്കൂടുതലെന്ന് കാരണം പറഞ്ഞതായി സലിംകുമാര്‍ മനോരമ ന്യൂസിനോടു പ്രതികരിച്ചു. അമല്‍ നീരദും ആഷിഖ് അബുവും തനിക്കൊപ്പം പഠിച്ചവരാണ്. അവരേക്കാള്‍ രണ്ടോ മൂന്നോ വയസ്സ് തനിക്ക് കൂടുതലാണ്. അല്ലാതെ 90 വയസായിട്ടില്ലെന്നും സലിം കുമാർ പ്രതികരിച്ചു.
എറണാകുളം ജില്ലയിലെ അക്കാദമി അവാർഡ് ജേതാക്കളായ 25 പേർ ചേർന്ന് ചടങ്ങിൽ തിരി തെളിക്കുമെന്നായിരുന്നു പ്രഖ്യാപനം. ഈ സാഹചര്യത്തിൽ മൂന്ന് അക്കാദമി അവാർഡുകളും ടെലിവിഷൻ അവാർഡും കേന്ദ്ര പുരസ്കാരവും നേടിയിട്ടുള്ള തന്നെയും ക്ഷണിക്കുമെന്നാണ് പ്രതീക്ഷിച്ചത്.എന്നെ മാറ്റി നിർത്തുന്നതിൽ ആരൊക്കെയോ വിജയിച്ചു, ഇത് സിപിഎം മേളയാണ് അതുകൊണ്ടാണ് കോൺഗ്രസുകാരെ ചടങ്ങിൽ പങ്കെടുപ്പിക്കാതിരുന്നതെന്ന് സലിം കുമാർ” പറഞ്ഞു.