മലയാളത്തിന്റെ പ്രിയ സംവിധായകൻ ജോഷി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് പൊറിഞ്ചു മറിയം ജോസ്.ചിത്രത്തിൽ ചെമ്പൻ വിനോദ്,ജോജു ജോർജ്, നൈല ഉഷ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ കഥയും തിരക്കഥയും എഴുതിയിരിക്കുന്നത് നവാഗതനായ അഭിലാഷ് എൻ ചന്ദ്രൻ ആണ്.ചിത്രം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഒരു പ്രതിസന്ധിയിലൂടെ കടന്ന് പോകുകയായിരുന്നു.എഴുത്തുകാരി ലിസിയുടെ വിലാപ്പുറങ്ങൾ എന്ന കഥ മോഷ്ടിച്ചാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത് എന്ന ആരോപിച്ചു ലിസി തൃശ്ശൂർ അഡീഷണൽ ജില്ലാ സെഷൻസ് കോടതിയിൽ ചിത്രത്തിന്റെ റിലീസ് തടയണം എന്ന ആവശ്യപ്പെട്ടുകൊണ്ട് ഹർജി കൊടുത്തിരുന്നു.
ഈ ഹർജി ഇപ്പോൾ ചെലവുസഹിതം കോടതി തള്ളിയിരിക്കുകയാണ്. രണ്ട് കഥകളും തമ്മിൽ പ്രത്യക്ഷത്തിൽ ബന്ധമൊന്നും ഇല്ലായെന്ന് കോടതി വിധി പറഞ്ഞിരിക്കുന്നു.ഇതോടെ ചിത്രം ഓഗസ്റ്റ് 15ന് തന്നെ റിലീസിനെത്തും.
അജയ് ഡേവിഡ് കാച്ചപ്പിള്ളി കാമറ ചലിപ്പിക്കുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ജേക്സ് ബിജോയും ഈ ചിത്രം എഡിറ്റ് ചെയ്യുന്നത് ശ്യാം ശശിധരനും ആണ്. റെജിമോൻ ആണ് ചിത്രം നിർമിക്കുന്നത്