മൂന്ന് ബ്ലോക്ക്ബസ്റ്റർ ഹിറ്റുകളുമായി തമിഴ് സിനിമയിലെ ഏറ്റവും വലിയ സംവിധായകരിൽ ഒരാളായി മാറിയ ആളാണ് അറ്റ്ലീ.രാജാ റാണി,തെറി, മെർസൽ എന്നി ചിത്രങ്ങൾ ആണ് അറ്റ്ലീ സംവിധാനം ചെയ്തത്.
വിജയും അറ്റ്ലീയും വീണ്ടു ഒന്നിക്കുന്ന മെഗാമാസ്സ് സ്പോർട്സ് മൂവിയാണ് ‘ബിഗിൽ’. തെരി, മെര്‍സല്‍ എന്നീ ഹിറ്റ് സിനിമകള്‍ക്ക് ശേഷം ഇവർ ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. വനിതാ ഫുട്ബോൾ ടീമിനെ പരിശീലിപ്പിക്കാൻ ആയി വരുന്ന കോച്ചായി വിജയ് വേഷമിടുന്ന ചിത്രത്തിന് സംഗീതം പകരുന്നത് എ ആർ റഹ്മാൻ ആണ്.ചിത്രത്തിന്റെ ട്രെയിലർ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു.
വൈഡ് റിലീസ് ഇല്ലാത്ത സാഹചര്യത്തിൽ പോലും ചിത്രത്തിന് വേണ്ടി കൂടുതൽ ഷോകൾ അണിയറ പ്രവർത്തകർ ഒരുക്കിയിട്ടുണ്ട്.കഴിഞ്ഞ ദിവസം തിരുവനന്തപുരം ഏരീസ് പ്ലെക്സിൽ രാവിലെ നാല് മണിക്കുള്ള ഷോയ്ക്കുള്ള ടിക്കറ്റ് ബുക്കിങ് ആരംഭിച്ചിരുന്നു.ബുക്കിംഗ് ആരംഭിച്ച് നിമിഷ നേരങ്ങൾക്കുളിൽ തന്നെ ഈ ഷോ ഹൗസ് ഫുൾ ആകുകയുണ്ടായി.കേരളത്തിലെ മറ്റ് പല കേന്ദ്രങ്ങളിലും സമാനമായ അവസ്ഥ തന്നെയാണ് ഉള്ളത്.എന്തായാലും ദളപതി വിജയ്യുടെ ബിഗിൽ ആഘോഷമാക്കാനുള്ള തയ്യാറെടുപ്പിലാണ് ആരാധകർ