മലയാള സിനിമയിലെ ഏറ്റവും വലിയ ബോക്സ് ഓഫീസ് വിജയമായി മാറിയ ചിത്രമാണ് മോഹൻലാൽ നായകനായ പുലിമുരുകൻ. നൂറുകോടി ക്ലബ്ബിൽ ഇടം നേടിയ രണ്ട് മലയാള ചിത്രങ്ങളിൽ ഒന്നാണ് അത്. ചിത്രത്തിൽ മികച്ച താര നിര തന്നെയാണ് അണിനിരന്നത്. ചിത്രത്തിലെ വില്ലൻ ആയ ഡാഡി ഗിരിജയെയും അദ്ദേഹത്തിന്റെ പ്രത്യേകതയുള്ള ശബ്ദത്തെയും മലയാളികൾ മറക്കില്ല. വില്ലൻ വേഷത്തിൽ എത്തിയത് തെലുങ്ക് താരം ജഗപതി ബാബുവാണ്. ഡാഡി ഗിരിജ എന്ന കഥാപാത്രം അദ്ദേഹത്തിന്റെ കയ്യിൽ ഭദ്രമായിരുന്നു. നായകനായി ആണ് അദ്ദേഹം അരങ്ങേറ്റം കുറിച്ചതെങ്കിലും തെന്നിന്ത്യൻ സിനിമയിലെ ഏറ്റവും വിലപ്പെട്ട ഒരു വില്ലനായി അദ്ദേഹം മാറിക്കഴിഞ്ഞു. മിമിക്രി താരം എന്ന നിലയിലും നടൻ എന്ന നിലയിലും ശ്രദ്ധേയനായ മനോജ് ആണ് ഡാഡി ഗിരിജക്ക് ശബ്ദം നൽകിയത് എന്ന വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്.
മനോജിന്റെ വാക്കുകൾ:
എൻെറ ജീവിതത്തിൽ എനിക്ക് ഒരിക്കലും മറക്കാനാകാത്ത കഥാപാത്രമാണ് മലയാള സിനിമയിൽ ആദ്യമായി നൂറ് കോടി ക്ലബിൽ കയറിയ ലാലേട്ടൻെറ പുലിമുരുകൻ എന്ന സിനിമ. ചിത്രത്തിൻെറ ഡബ്ബിംഗിന് ചെന്നപ്പോൾ ആദ്യം എനിക്ക് പ്രത്യേകിച്ച് ഒന്നും തോന്നിയില്ല. പുലിമുരുകൻ ഇങ്ങനെയൊക്കെ ആകുമെന്ന് അറിയില്ലായിരുന്നു.