Wednesday, April 1

സുഡാനിയിലെ ഉമ്മമാർ വീണ്ടുമെത്തുന്നു; ഇത്തവണ ‘ഡാകിനി’യുമായി…!

Google+ Pinterest LinkedIn Tumblr +

തൊണ്ടിമുതലും ദൃക്‌സാക്ഷിയ്ക്കും ശേഷം ഉർവശി തീയേറ്റേഴ്സ് അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ് “ഡാകിനി”. ബി. രാകേഷിന്റെ ഉടമസ്ഥതയിലുള്ള യൂണിവേഴ്സൽ സിനിമയും നിർമാണത്തിൽ പങ്കാളിയാണ്. സുഡാനി ഫ്രം നൈജീരിയയിലെ പ്രകടനം കൊണ്ട് പ്രേക്ഷകഹൃദയങ്ങൾ കീഴടക്കിയ ഉമ്മമാരായ ശ്രീലത ശ്രീധരൻ, ബാലുശ്ശേരി സരസ എന്നിവർക്കൊപ്പം സുരാജ് വെഞ്ഞാറമൂട്, ചെമ്പൻ വിനോദ് ജോസ്, അലൻസിയർ , ഇന്ദ്രൻസ്, പോളി വത്സൻ, സേതുലക്ഷ്മി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഒറ്റമുറി വെളിച്ചം എന്ന ചിത്രമൊരുക്കിയ രാഹുൽ റിജി നായരാണ് ഡാകിനിയുടെ കഥ തിരക്കഥ സംവിധാനം എന്നിവ നിർവഹിക്കുന്നത്. നിർമാണം : ബി രാകേഷ് , സന്ദീപ് സേനൻ , അനീഷ് എം തോമസ് , ഛായാഗ്രഹണം : അലക്സ് പുളിക്കൽ , ചിത്രസംയോജനം : അപ്പു ഭട്ടതിരി , സംഗീതം : രാഹുൽ രാജ് , കലാസംവിധാനം : പ്രതാപ് രവീന്ദ്രൻ, വസ്ത്രാലങ്കാരം: ധന്യ ബാലകൃഷ്ണൻ, സഹസംവിധാനം: നിതിൻ മൈക്കിൾ , ചമയം : റോനെക്സ് സേവ്യർ , നിർമാണ നിർവഹണം : എസ് മുരുഗൻ. ജൂൺ മാസത്തിൽ ചിത്രീകരണം ആരംഭിക്കുന്ന ഡാകിനി 2018 അവസാനം തീയേറ്ററുകളിൽ എത്തും. വിജയ് ബാബുവിന്റെ ഫ്രൈഡേ ഫിലിംസാണ് ” ഡാകിനി ” വിതരണം ചെയ്യുന്നത്.

“Lucifer”
Loading...
Share.

About Author

Leave A Reply