സൂപ്പർഹിറ്റ് പരിപാടിയായ ഉടൻ പണത്തിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരരായി മാറിയ അവതാരകർ ഡെയ്ൻ–മീനാക്ഷി ജോഡികളുടെ ഫോട്ടോഷൂട്ട് വീഡിയോ വൈറലാകുന്നു. വനിത മാസികയുടെ കവർഷൂട്ടിനു വേണ്ടിയായിരുന്നു ഈ സ്റ്റൈലിഷ് ഫോട്ടോഷൂട്ട്. കാഴ്ചയുടെ പണക്കിലുക്കവുമായെത്തി ചരിത്രത്തിലിടം നേടിയ ഉടൻ പണത്തിന്റെ മൂന്നാം സീസണും വൻ വിജയമായി മുന്നേറുകയാണ്.
ഡെയ്നിന്റെയും മീനാക്ഷിയും അവതരണ മികവും പരിപാടിയുടെ പ്രത്യേകതയാണ്. കെട്ടിലും മട്ടിലും ഏറെ പരിഷ്ക്കാരങ്ങളോടെ കടന്നു വന്ന ഉടൻ പണം 3.0 ൽ മത്സരാർഥികൾക്ക് വീട്ടിലിരുന്ന് പങ്കെടുക്കാമെന്നതു തന്നെയാണ് ഏറ്റവും വലിയ പ്രത്യേകത. ഒപ്പം, മത്സരാർഥി നേടുന്ന അതേ തുക സമ്മാനമായി നേടാനുള്ള സുവർണാവസരവും പ്രേക്ഷകർക്ക് മനോരമ മാക്സിലൂടെ ലഭിക്കുന്നു.മുൻപ് ഔട്ട് ഡോർ പരിപാടിയായിരുന്ന ഉടൻ പണം ആദ്യ സീസണിൽ തന്നെ വലിയ ഹിറ്റായി മാറിയിരുന്നു.
രണ്ടാം സീസണിലും അവതാരകർ വേറിട്ട കോസ്റ്റ്യൂമുകളിലൊക്കെയാണ് പ്രത്യക്ഷപ്പെട്ടിരുന്നത്. മൂന്നാം പതിപ്പിൽ ഡീനും മീനാക്ഷിയുമായിരുന്നു അവതാരകരായി എത്തിയത്. ഇവർ ഓരോ എപ്പിസോഡിലും ഓരോ കഥാപാത്രങ്ങളായാണ് പ്രത്യക്ഷപ്പെടുന്നത്. പരിപാടിയിൽ പങ്കെടുക്കുന്ന മത്സരാർത്ഥികൾക്ക് സമ്മാനത്തുകയായി പണം നൽകുന്നതും ജികെ അധികരിച്ച് നടത്തുന്ന പരിപാടിയായതിനാൽ തന്നെ പ്രേക്ഷകർ ഏറുന്നതുമൊക്കെയാണ് പരിപാടിയുടെ വിജയത്തിൻ്റെ കാരണം.